ഫുട്ബോൾ ഇതിഹാസം പെലെ അന്തരിച്ചു. മെസ്സി വിരമിക്കുന്നില്ല. ദേശീയ ടീമിൽ ചാമ്പ്യൻസ് നെപ്പോലെ കളി തൂടരും. അർജന്റീന ലോക ചാമ്പ്യൻമാർ ഫ്രാൻസിനെ ഷൂട്ടൗട്ടിൽ 4-2 ന് തോൽപ്പിച്ചു മെസ്സിക്ക് ഗോൾഡൻ ബോൾ എംബാബായ്ക്ക് ഗോൾഡൻ ബൂട്ട് സുവർണ ചകോരം സ്പാനിഷ് ചിത്രം ഉത്മയ്ക്ക്.മമ്മൂട്ടി നായകനായ നൻപകൽ നേരത്ത് മയക്കമാണ് പ്രേക്ഷക പ്രീതി നേടിയ ചിത്രം. ഫ്പോർച്ചുഗൽ കോച്ച് സാന്റോസിനെ പുറത്താക്കി. 27മത് ഐ മികച്ച മലയാള ചിത്രത്തിനുള്ള ഫിപ്രസി പുരസ്കാരം മഹേഷ് നാരായൺ സംവിധാനം ചെയ്ത അറിയിപ്പ് സ്വന്തമാക്കി ഐഎഫ് എഫ് കെ സമാപനം ഇന്ന്. ലോകകപ്പ് ഫുട്ബോൾ കലാശപ്പോരിൽ മെസ്സി എംബാപ്പെ പോരാട്ടം 18ന്.
EVENTS23/12/2022

നഗരവസന്തം: സൂര്യകാന്തിയില്‍ ഇന്നുമുതല്‍ (24-12-2022) സംഗീത വസന്തം

തിരുവനന്തപുരംനഗരവസന്തത്തിലെ ആഘോഷങ്ങള്‍ക്ക് സംഗീത മധുരംപകര്‍ന്ന് സൂര്യകാന്തിയില്‍ ഇന്ന് (24-12-2022) അരങ്ങുണരും. കഫെ കുടുംബശ്രീയുടെ നേതൃത്വത്തില്‍ സൂര്യകാന്തിയില്‍ സംഘടിപ്പിച്ചിട്ടുള്ള ഫുഡ് ഫെസ്റ്റിവലില്‍ ജനത്തിരക്കേറുകയാണ്. ഇന്ത്യയുടെ രുചി വൈവിധ്യം സംഗീതത്തിന്റെ അകമ്പടിയോടെ ആസ്വദിക്കാനുള്ള അവസരമാണ് സൂര്യകാന്തിയില്‍ ഒരുങ്ങുന്നത്. ഇന്നു മുതല്‍ സൂര്യകാന്തിയിലെ സ്റ്റേജില്‍ പ്രമുഖ ഗായകര്‍ പാട്ടുമായെത്തും. രാത്രി ഒന്‍പതു മണിമുതലാണ് സംഗീത നിശ ആരംഭിക്കുക. ഇന്ന് വൈകുന്നേരം ഗായകന്‍ മനു തമ്പിയുടെ ശബ്ദമാധുര്യമാണ് സന്ദര്‍ശകര്‍ക്കായി ഒരുക്കിയിട്ടുള്ളത്. നാളെ ഗായിക രാജലക്ഷി ആസ്വാദകര്‍ക്ക്് സംഗീത വിരുന്നൊരുക്കും. 26ന് ഗായകന്‍ ഖാലിദ്, 27 അഖില ആനന്ദ്, 28ന് പുഷ്പവതി, 29ന് നാരായണി ഗോപന്‍, 30ന് അപര്‍ണ്ണ രാജീവ് എന്നിങ്ങനെ പ്രിയ ഗായകരെല്ലാം നഗര വസന്തത്തില്‍ സംഗീത വസന്തം തീര്‍ക്കാനെത്തും. നഗരവസന്തത്തിന്റെ രണ്ടാം ദിവസമായ ഇന്നലെയും സന്ദര്‍ശകരുടെ തിരക്കായിരുന്നു. ഡിടിപിസിയുടെ നേതൃത്വത്തില്‍ കനകക്കുന്നും പരിസരവും വൈദ്യുത ദീപാലങ്കാരം നിറഞ്ഞുകഴിഞ്ഞു. ദീപാലങ്കാരങ്ങളോടൊപ്പം പൂച്ചെടികളുടെയും അലങ്കാരച്ചെടികളുടേയും വൈവിധ്യവും കനകക്കുന്നിലെത്തുന്നവര്‍ക്ക് വിരുന്നൊരുക്കുന്നുണ്ട്. കനകക്കുന്നില്‍ സ്ഥാപിച്ചിട്ടുള്ള ഇസ്റ്റലേഷനുകള്‍ക്കൊപ്പം നിന്നു ഫൊട്ടോയെടുക്കാനും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. വരും ദിവസങ്ങളില്‍ നഗര വസന്തത്തിലേക്ക് കൂടുതല്‍ ചെടികളും ഇന്‍സ്റ്റലേഷനുകളും എത്തും. നഗരത്തിലെ അഞ്ചു കേന്ദ്രങ്ങളില്‍ ടിക്കറ്റ് കൗണ്ടറുകളും പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. നൂറു രൂപയാണ് മുതിര്‍ന്നവരുടെ ടിക്കറ്റ നിരക്ക്. 12 വയസുവരെയുള്ള കുട്ടികള്‍ക്ക് 50 രൂപ. തലസ്ഥാനത്തിന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങളില്‍ നൈറ്റ് ലൈഫിന്റെ ഭംഗി നിറക്കുകയാണ് നഗരവസന്തം.
Views: 174
SHARE
NEWS

ദേശീയ സിദ്ധ ദിനാചരണത്തിനു തുടക്കമായി

TALKS

താരങ്ങള്‍ ഒരു ഘടകം മാത്രം; പ്രമേയത്തിനും ആവിഷ്‌ക്കാരത്തിനുമാണ് പ്രാധാന്യം : മനോജ് കാന

P VIEW

കർമ മഹിമ പുരസ്കാരം നടൻ മധുവിന് സമർപ്പിച്ചു

ARTS

ചുനക്കര രാമൻകുട്ടി, ബിച്ചു തിരുമല, പൂവച്ചൽ ഖാദർ അനുസ്മരണ ഗാനാലാപനവും നൃത്താവതരണവും

OF YOUTH

യുവസംവിധായകന്‍ അക്ഷയ് അജിത്തിന്‍റെ പുതിയ ഗാനം റിലീസായി

CINEMA

തിറയാട്ടം' വരുന്നു, കല്ലാടി നാണു ആശാനായി, മാധ്യമ പ്രവർത്തകൻ ദീപക് ധർമ്മടം

Create Date: 22.09.2023