NEWS23/06/2016

സ്മാര്‍ട്ട്‌സിറ്റി മൂന്ന് വര്‍ഷത്തിനകം പൂര്‍ത്തിയാക്കും: മുഖ്യമന്ത്രി

ayyo news service
തിരുവനന്തപുരം:സ്മാര്‍ട്ട്‌സിറ്റി നിര്‍മ്മാണം മൂന്ന് വര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്ന് ഉറപ്പ് ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. സ്മാര്‍ട്ട്‌സിറ്റി അധികൃതരുമായി നടത്തിയ ഉന്നതതല യോഗത്തിലാണ് തീരുമാനം. മൂന്നു വര്‍ഷ സമയപരിധിക്കുള്ളില്‍ നിര്‍മ്മാണജോലികള്‍ തീര്‍പ്പാക്കാന്‍ ധാരണയായിട്ടുണ്ട്. 2020നപ്പുറം ഒരുകാരണവശാലും പോകില്ല. ഒരുലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന രീതിയിലാകും സ്മാര്‍ട്ട്‌സിറ്റി വികസനം ആസൂത്രണം ചെയ്യുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സ്മാര്‍ട്ട്‌സിറ്റിയുമായുള്ള കരാര്‍ പ്രകാരം 88 ലക്ഷം ചതുരശ്ര അടിയുള്ള കെട്ടിടമാണ് നിര്‍മ്മിക്കേണ്ടത്. ഇതില്‍ 67 ലക്ഷം ചതുരശ്ര അടി ഐടി കാര്യങ്ങള്‍ക്കും 21 ലക്ഷം ചതുരശ്ര അടി ഐടിഇതര കാര്യങ്ങള്‍ക്കും വേണ്ടിയാകും. നിലവില്‍ ആറര ലക്ഷം ചതുരശ്ര അടി കെട്ടിടം മാത്രമാണ് നിര്‍മ്മിച്ചിട്ടുള്ളത്. 60.5 ലക്ഷം ചതുരശ്ര അടി കെട്ടിടങ്ങളുടെ നിര്‍മ്മാണം 2020ന് മുമ്പ് പൂര്‍ത്തിയാക്കും. ഇത് പൂര്‍ണ്ണമായും ഐടി മേഖലയ്ക്കുവേണ്ടി ആയിരിക്കും. ഇതിനുപുറമേ വരുന്ന നിര്‍മ്മാണം ഐടി മേഖലയിലെ ജീവനക്കാര്‍ക്കുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനായിരിക്കും. അടുത്ത സ്മാര്‍ട്ട്‌സിറ്റി ബോര്‍ഡ് യോഗം 2016 ആഗസ്റ്റ് 6ന് കൊച്ചിയില്‍ ചേരാന്‍ യോഗത്തില്‍ തീരുമാനമായതായും മുഖ്യമന്ത്രി അറിയിച്ചു.
 


Views: 1520
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024