CINEMA01/05/2019

മൊഹബത്തിന്‍ കുഞ്ഞബ്ദുള്ളയിലൂടെ കോഴിക്കോട് അബൂബക്കര്‍ സിനിമാ സംഗീതത്തിലേക്ക്

ayyo news service
ഇന്ദ്രൻസ്, ലാൽജോസ് 
കൊച്ചി: മലയാളികളുടെ ഹൃദയരാഗങ്ങളിലേക്ക് ഇതാ മറ്റൊരു അനുരാഗഗീതം കൂടി വരുന്നു.എന്നും മലയാള സംഗീതാസ്വാദകര്‍ക്ക് മൂളി നടക്കാന്‍ ഒരു കൂട്ടം ഹിറ്റ്ഗാനങ്ങളും വരുകയാണ്.  പ്രണയം, വിരഹം, കൂടെ മധുരം കിനിയുന്ന ഓര്‍മ്മകളുടെ കുട്ടിക്കാലം ഇവയൊക്കെ ഇഴപിരിയാതെ ഒന്നിക്കുന്ന ഈ ഗാനോപഹാരം അണിയിച്ചൊരുക്കിയത് മാപ്പിളപ്പാട്ടുകളുടെ സുല്‍ത്താനും പ്രമുഖ സംഗീത സംവിധായകനുമായ  കോഴിക്കോട് അബൂബക്കറാണ്. യുവതാരങ്ങളില്‍ ശ്രദ്ധേയനായ ബാലു വര്‍ഗ്ഗീസിനെ നായകനാക്കിയും പ്രശസ്ത നടന്‍ ഇന്ദ്രന്‍സിനെ കേന്ദ്രകഥാപാത്രമാക്കിയും ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ബേനസീര്‍ നിര്‍മ്മിച്ച്  ഷാനു സമദ് കഥയെഴുതി സംവിധാനം ചെയ്യുന്ന അനുരാഗത്തിന്‍റെ കഥയായ മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള എന്ന പുതിയ ചിത്രത്തിലൂടെയാണ് ഈ ഗാനം ശ്രോതാക്കളിലേക്ക് എത്തുന്നത്. 
ഷഹബാസ് അമന്‍, കോഴിക്കോട് അബൂബക്കര്‍, ബാപ്പു വെളിപ്പറമ്പില്‍
പകലന്തി ഞാന്‍ കിനാവ് കണ്ടു പച്ചപ്പനങ്കിളിയേ എന്ന് തുടങ്ങുന്ന ഈ ഗാനം 28 വര്‍ഷങ്ങള്‍ക്കു മുമ്പ് കോഴിക്കോട് അബൂബക്കര്‍ ചിട്ടപ്പെടുത്തിയതാണ്. ബാപ്പു വെളിപ്പറമ്പിലിന്‍റേതാണ് രചന. പുതുതലമുറയിലെ സംഗീത സംവിധായകന്‍ സാജന്‍ കെ റാമാണ് ഈ ഗാനം മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ളയ്ക്ക് വേണ്ടി ഒരുക്കിയത്. ആയിരക്കണക്കിന് മാപ്പിളപ്പാട്ടുകളടക്കം ഒട്ടേറെ ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കിയ പഴയ തലമുറയുടെ സംഗീതപ്രതിഭ കോഴിക്കോട് അബൂബക്കര്‍ ആദ്യമായി സിനിമയില്‍ സംഗീതം ഒരുക്കുന്നു എന്ന പ്രത്യേകത കൂടി ഈ പാട്ടിനുണ്ട്. ഗൃഹാതുര ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന ഈ ഗാനം മലയാളികളുടെ ഹൃദയത്തില്‍ ചേക്കേറും എന്നതില്‍ തര്‍ക്കമില്ല. മഴപോലെ ആത്മാവില്‍ പെയ്തിറങ്ങുന്ന ഗസലുകളുടെ സുല്‍ത്താനും സംഗീതാസ്വാദകരുടെ പ്രിയപ്പെട്ട പാട്ടുകാരനും സ്റ്റേറ്റ് അവാര്‍ഡ് വിന്നറുമായ  ഷഹബാസ് അമനാണ് ഈ ഗാനം ചിത്രത്തില്‍ ഹൃദ്യമായി  ആലപിച്ചിട്ടുള്ളത്. മനോഹരമായ ചിത്രീകരണവും ഈ ഗാനത്തിന് കൊഴുപ്പേകുകയാണ്. അബൂബക്കര്‍ സംഗീതം നല്‍കിയ നാല്പതോളം ഗാനങ്ങളാണ് യേശുദാസ് ആലപിച്ചിട്ടുള്ളത്. മലയാളത്തിലെ പ്രമുഖ ഗായകരെല്ലാം അദ്ദേഹത്തിന്‍റെ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. ഞാന്‍ ഒട്ടേറെ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് എന്‍റെയൊരു ഗാനം സിനിമയില്‍ എത്തുന്നത്. കോഴിക്കോട് അബൂബക്കര്‍ പറഞ്ഞു. വളരെ യാദൃശ്ചികമായിട്ടാണ് കുഞ്ഞബ്ദുള്ളയിലെ പാട്ടിന് സംഗീതം ഒരുക്കാന്‍ അവസരം ലഭിച്ചത്. വളരെ മനോഹരമായ ഗാനമാണിത്. അദ്ദേഹം പറഞ്ഞു. അനശ്വരങ്ങളായ ഒട്ടേറെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിട്ടുള്ള കോഴിക്കോട് അബൂബക്കര്‍ക്ക് അഭിമാന നിമിഷം കൂടിയാണ് ഈ പുതിയ പാട്ട്. ചിത്രത്തിലെ മറ്റ് രണ്ട് പാട്ടുകള്‍ക്ക് സംഗീതം കൊടുത്തിട്ടുള്ളത് പ്രമുഖ സംഗീത സംവിധായകന്‍ ഫിഷാം അബ്ദുള്‍ വഹാബ് ആണ്. കൂടാതെ സഫര്‍നാമ എന്ന മനോഹരമായ ഹിന്ദിഗാനം പൂര്‍ണ്ണമായും ചിത്രീകരിച്ചത് മുംബൈയിലാണ് എന്നതും മറ്റൊരു പുതുമയാണ്. 
Views: 1322
SHARE
NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024