ഒരുപാടു അംഗീകാരങ്ങളും ജനശ്രദ്ധയും നേടിയ ആദ്യ സിനിമ ഒഴിവുദിവസത്തെ കളി കേരളമാകെ റിലീസ് ചെയ്യുന്ന അവസരത്തിൽ എന്ത് തോന്നുന്നു .ആദ്യ സിനിമ പുറത്തിറങ്ങുന്നതിന്റെ ആകാംശ നല്ലതുപോലെയുണ്ട്. കേരളത്തിലെ ജനങ്ങൾ സിനിമയെ സ്വീകരിക്കുമെന്ന് കരുതുന്നു. അടുത്തിടെ കോഴിക്കോട് എറണാകുകുളം തുടങ്ങിയ സ്ഥലങ്ങളില്‍ സിനിമയുടെ പ്രിവ്യു ഉണ്ടായിരുന്നു. അവിടെയൊക്കെ സിനിമയ്ക്ക് നല്ല സ്വീകരണമാണ് ലഭിച്ചത്. അതുകൊണ്ട് കേരളത്തില്‍ 26 കേന്ദ്രങ്ങളില്‍ റിലീസ് ചെയ്യുന്ന സിനിമ ജനലക്ഷങ്ങള്‍ കാണുമ്പോള്‍ എങ്ങനെ ആയിരിക്കുമെന്ന് അറിയാന്‍ ഒരാകാംശയുണ്ട്. പിന്നെ നല്ല ത്രില്ലിലുമാണ്
എങ്ങനെയാണ് ഈ സിനിമയിലോട്ട് വന്നത് വളരെ യാദൃശ്ചികമായിയിരുന്നു. സനല്‍ ഈ സിനിമ പ്ലാന്‍ ചെയ്യുന്ന സമയത്ത് ഞാന്‍ നാടകങ്ങളില്‍ സജീവമായിരുന്നു. സനലിന്റെ മനസ്സില്‍ ഉണ്ടായിരുന്ന അശോകന്റെ രൂപത്തെക്കുറിച്ചും അതിനു പുതിയ ഒരാള്‍ വേണമെന്നും പറഞ്ഞു. ഇതറിഞ്ഞ എന്റ സുഹൃത്ത് എന്റ പേര് നിര്‍ദ്ദേശിച്ചു. സനലിനു എന്നെ കാണണമെന്ന് പറഞ്ഞ്തു പ്രകാരം തമ്മിൽ കാണുകയും ഒപ്പം എന്റെ നാടകം കാണാൻ ക്ഷണിക്കുകയും ചെയ്തു. സനൽ ഹസ്സന്മാരക്കാര്‍ ഹാളില്‍ വന്ന് നാടകത്തിലെ എന്റെ അഭിനയം കാണുകയും ആലോചിച്ചിട്ട് വിളിക്കാമെന്നു പറഞ്ഞാണ് പോയത്. ദിവസങ്ങൾ കഴിഞ്ഞു എന്നെ സ്ക്രീൻടെസ്റ്റിനു വിളിച്ചു. അതിനു ശേഷമാണ് സിനിമയിലെ അശോകനായി എന്നെ ഫിക്സ് ചെയ്തത് .
ആദ്യ സിനിമയിലെ ആദ്യ ഷോട്ടിനെക്കുറിച്ച് അരുവിക്കരയിലെ ഉപതെരഞ്ഞെടുപ്പിനിടെ കലാശക്കൊട്ടിന്റെ സമയത്തായിരുന്നു ആദ്യ ഷോട്ട്. ആ തിരക്കിനിടയിലേക്ക് ഞാന്‍ ചെല്ലുന്ന ഷോട്ട് എടുക്കണം. സനല്‍ ആ സീന്‍ വിവരിച്ചു തന്നു. പെട്ടെന്ന് ഞാന്‍ അത് ചെയ്തു. ആ ബഹളത്തിനിടയ്ക്ക് അതൊരു സിനിമ ഷൂട്ട് ആയി എനിക്ക് അനുഭവപ്പെട്ടതേ ഇല്ല. അപ്പോഴൊന്നും എനിക്കറിയില്ല ഞാനി സിനിമയിലെ മുഴുനീള കഥാപാത്രമാണെന്ന് പിന്നിടാണ് സനല്‍ സിനിമയെപറ്റിയും കഥാപാത്രത്തെപ്പറ്റിയും വിശദമായി പറഞ്ഞത്. അപ്പോൾ മാത്രമാണ് ഞാനെന്റെ കഥാപാത്രത്തിന്റെ വലിപ്പത്തെക്കുറിച്ച് അറിയുന്നത്.
ചിത്രീകരണ അനുഭവം ഷൂട്ടിങ്ങ് അനുഭവം വളരെ രസകരമായിരുന്നു. കാരണം സിനിമ ഷൂട്ടിങ്ങ് എന്ന് പറയുമ്പോള്‍ മനസില്‍ കുറെ സങ്കല്പങ്ങള്‍ ഉണ്ട്. വലിയ യുണിറ്റും ആള്‍ക്കൂട്ടവും ബഹളവും ഒക്കെയുള്ള സെറ്റ്. പക്ഷെ, ഇതിനു നേര് വിപരിതമായി പേപ്പാറയിലെ വളരെ ഒഴിഞ്ഞ ഒരു സ്ഥലത്ത് ആള്‍ക്കൂട്ടവും യുണിറ്റുമില്ലാതെ നിശ്ശബ്ദമായി വളരെ നെച്ച്വരല്‍ ആയിട്ടായിരുന്നു ഷൂട്ട് . രാവിലെ മുതല്‍ വൈകിട്ട് വരെയായിരുന്നു ഷൂട്ട്. ബാക്കി സമയം നമ്മള്‍ പരസ്പരം സംസാരിച്ചിരിക്കും. ഞങ്ങള്‍ 25 പേര് ഒരു കുടുംബം പോലെ 12 ദിവസം അവിടെ തമാസിച്ചാണ് സിനിമ ചിത്രീകരിച്ചത്. വളരെ ആസ്വദിച്ചു പാഷനോടെ ചെയ്ത വര്‍ക്കായിരുന്നു. നമ്മള്‍ ആദ്യം ചര്ച്ച ചെയ്തപ്പോൾ സനല്‍ പറഞ്ഞ ഒരു കാര്യം ക്യാമറയെപ്പറ്റി നിങ്ങള്‍ അന്വേഷിക്കുകയെ വേണ്ട എന്നും ക്യാമറ ഇതിനകത്തൊരു കതാപാത്രമാണെന്നുമാണ്. ചിലപ്പോള്‍ നിങ്ങള്‍ ചെയ്യുന്നത് ക്യാമറയില്‍ പകര്‍ത്തും ചിലപ്പോള്‍ മറ്റെന്തെകിലും പകര്‍ത്തും. ഞങ്ങളെ ഒരു സ്ഥലത്ത് ഇറക്കിവിട്ട് സ്വാതന്ത്രരാക്കിയതിനു ശേഷം. ഞങ്ങളെ ഒരു ചട്ടക്കൂടിലും പിടിച്ചു ഇടാതെ മിക്ക ഷോട്ടുകളും വൈഡും ലോങ്ങും ആയിട്ടാണ് ചിത്രീകരിച്ചത്. ക്യാമറയെക്കുറിച്ച് ഓർത്തു ആദി വേണ്ടാത്ത ഞങ്ങൾ അഭിനയിക്കുക ആയിരുന്നില്ല പെരുമാറുക ആയിരുന്നു.
ഒഴിവുദിവസത്തെ കളിയിലെ ഒരു രംഗംഅശോകനെ മികച്ചതാക്കാന്‍ ഹോംവര്‍ക്ക് ചെയ്തിരുന്നോ?അങ്ങനെ ഹോം വര്‍ക്ക് ചെയ്തിട്ടില്ല, ലൊക്കേഷനില്‍ പോയി പറഞ്ഞു തന്നു ചെയ്തതാണ്. ഇതിനൊരു സ്‌ക്രിപ്റ്റ് ഉണ്ടായിരുന്നില്ല. ഉണ്ണി ആറിന്റെ കഥ സനല്‍ സിനിമയുടെ രൂപത്തിലേക്ക് ആറു പേജില്‍ കുറച്ചു സീനാക്കി മാറ്റി. സംഭാഷണങ്ങള്‍ ഒന്നും ഇല്ലാത്ത ബ്ലു പ്രിന്റ് എന്ന് പറായുവുന്ന ഒരു സ്‌ക്രിപ്റ്റ്. സനല്‍ ഞങ്ങളോട് പറഞ്ഞ പ്രധാന ആവിശ്യം സംഭാഷണം ഇൻപ്ര്യുവൈസ് ചെയ്യണമെന്നാണ്. ഒരു സീനും അതിലെ സബ്ജക്ടും അതിനകത്ത് ഓരോ കഥാപാത്രവും എങ്ങനെയാണ് ഇൻവോൾവ് ആകേണ്ടേതെന്നു മാത്രം സനല്‍ പറഞ്ഞു തരു. നമ്മൾ അഭിനേതാക്കൾ തന്നെ പരസ്പരം ഡയലോഗും കൗണ്ടറും പറഞ്ഞ് പതുക്കെ പതുക്കെ ബിൽഡ് അപ്പ് ചെയ്തു കൊണ്ട് വരണം. അന്നങ്ങനെ ചെയ്യുമ്പോള്‍ കഥാപാത്രം ഇത്ര മികച്ചതാകുമെന്ന് കരുതിയില്ല. അതുകൊണ്ടുതന്നെ അഭിനയിക്കുമ്പോൾ സ്വന്തം കഥാപാത്രങ്ങളെ കുറിച്ച് ആര്ക്കും വ്യക്തമായ ഒരു കാഴ്ച്ചപ്പാടുമില്ലായിരുന്നു.
എന്ത്കൊണ്ടായിരിക്കാം സിനിമ ഇത്ര മികച്ചതായത് എനിക്ക് തോന്നുന്നത് ഈ സിനിമ സംസാരിക്കുന്നത് സാധാരണക്കാരുടെ ഭാഷയാണ്. എഴുതിയ പൂര്ണ സ്‌ക്രിപ്റ്റ് ഇല്ലാത്തതുകൊണ്ടും, ട്രീറ്റ് ചെയ്യുന്ന രാഷ്ടീയ ചിന്തകൾ, സമൂഹത്തിലെ മദ്യപ സംഘത്തിന്റെ കഴ്ചപ്പാടുകള്‍ തുടങ്ങിയ കാര്യങ്ങൾ എല്ലാവരും ഏറ്റെടുക്കുന്നുണ്ട്. ഈ സിനിമ കാണുന്നവര്‍ക്ക് ഇതിലെ കഥാപാത്രങ്ങള്‍ അവര്‍ ഓരോരുത്തരും ആണെന്ന് തോന്നും. എറണാകുളത്ത് പ്രിവ്യു കണ്ട ഒരാള്‍ അശോകനെ പറ്റി എന്നോട് പറഞ്ഞത് അവരുടെ മദ്യപാന സംഘത്തില്‍ എന്നെപ്പോലെ ഒരാള്‍ ഉണ്ടാകുമെന്നാണ് . സിനിമ ഫ്ലെക്സിബിൾ ആയതും മികച്ചതാക്കി എന്നാണ് എനിക്ക് തോന്നുന്നത്.
ദളവ വേലുത്തമ്പി നാടകത്തില്‍ നിന്ന് സിനിമയിലേക്ക് വരാന്‍ വൈകിയതിനു കാരണം ഞാന്‍ ഒരുപാട് നാടകങ്ങളില്‍ സജീവമായിരുന്നു. അത് ഞാന്‍ വളര ആസ്വദിച്ച് ചെയ്ത മേഖലയാണ്. പിന്നീട് ഞാന്‍ കൂടുതലും അതിലേക്ക് ഇഴുകിച്ചേര്‍ന്നു . മറ്റൊന്ന് സിനിമയിലേക്ക് എന്റെ ഭാഗത്ത് നിന്നു ഒരു ശ്രമവും ഉണ്ടായിട്ടില്ല. അതിലേക്ക് അവസരം എന്നെത്തേടി വന്നിട്ടുമില്ല അതാണ് കാരണം. ഇപ്പോള്‍ പ്രതീക്ഷിക്കാതെ വന്ന അവസരമാണ് ഒഴിവുദിവസത്തെ കളി.
എന്തുകൊണ്ട് ഒഴിവു ദിവസത്തെ കളിയില്‍ അഭിനയിക്കാമെന്നു കരുതി? ഞാന്‍ നടകത്തില്‍ സജീവമായി നില്‍ക്കുമ്പോള്‍ പെട്ടെന്ന് വന്ന ഒരവസരമാണിത്. സനലിനെ ഒന്ന് രണ്ടു പ്രാവിശ്യം കണ്ടു സംസാരിച്ചപ്പോള്‍ സംസ്ഥാന പുരസ്‌കാരം അടക്കം ഒരുപാട് അവാര്‍ഡുകള്‍ വാങ്ങിയ ഒരു സംവിധായകാനായി തോന്നിയില്ല. വളരെ സിമ്പിളായ ഒരു മനുഷ്യന്‍. സംസാരിച്ചു കഴിഞ്ഞപ്പോള്‍ സനലിന് സിനിമയെക്കുറിച്ച് വളരെ നല്ല കാഴ്ചപ്പാടുണ്ടെന്നു മനസ്സിലായി. ആ സംസാരത്തില്‍ നിന്നു പകർന്നു കിട്ടിയ പോസിറ്റീവ് എനര്‍ജി ആണ് എനിക്ക് ഈ സിനിമ ഏറ്റെടുക്കാന്‍ പ്രചോദനമായത്.
സനൽകുമാർ ശശിധരൻ എന്ന സംവിധായകനിൽ കണ്ട പ്രധാന
ഗുണങ്ങള്‍ എന്തൊക്കെയാണ് സിനിമയെപ്പറ്റി വളരെ വ്യക്തമായ കാഴ്ചപ്പാട് ആഴത്തിലുള്ള അറിവും സനലിന് ഉണ്ട്. അതായത് ക്യാമറ,എഡിറ്റിംഗ് എന്നിവയുൾപ്പെടെ
എല്ലാകാര്യത്തിലും. സനല്‍ എഡിറ്റിങ്ങും ചെയ്യും. ഒരു ഷോട്ട് പ്ലാന്‍
ചെയ്യുമ്പോള്‍ തന്നെ അത് സ്ക്രീൻ ചെയ്യുമ്പോൾ എങ്ങനെ ആയിരിക്കും
എന്നതിനെക്കുറിച്ച് സനലിന് വളരെ വ്യക്തത ഉണ്ട്. അതാണ് സനലില്‍ ഞാന്‍ കാണുന്ന ഏറ്റവും വലിയ ഗുണം.
മറ്റൊന്ന് സ്‌ക്രിപ്റ്റ് ഇല്ലാതെ പുതുമുഖ നടന്മാരെ വയ്ച്ചു സിനിമ
ചെയ്യുമ്പോൾ ഉണ്ടാകുന്ന റിസ്‌ക് ഏറ്റെടുക്കുവാനുള്ള മനസ്സ് സനലിന്റെ മാത്രം പ്രേത്യേകതയായിരിക്കും . പ്രേക്ഷകന്റെ പൾസും സനലിന് വളരെ വ്യക്തമായി അറിയാം.
അദൃശ്യ കഥാപാത്രമായ ക്യാമറ ചലിപ്പിച്ച ഇന്ദ്രജിത്തിനെക്കുറിച്ച്ഇന്ദ്രജിത്തിന്റെ
സാന്നിധ്യം ഇലക്ട്രിക് ലൈനിലെ കറന്റു പോലെയാണ് ആളവിടെ ഉണ്ട് നമുക്ക്
കാണാന്‍ കഴിയില്ല. ചെയ്തു വച്ച വര്‍ക്ക് നമ്മള്‍ എഡിറ്റ് ചെയ്തു സ്‌ക്രീനില്‍
കണ്ടപ്പോള്‍ മാത്രമാണ് ഇന്ദ്രജിത്ത് എത്ര ഭംഗിയായി ചെയ്തിരിക്കുന്നതു എന്ന്
വ്യക്തമായത്. ഷോട്ട് മികച്ചതാക്കാന്‍ എത്ര റിസ്‌ക് എടുക്കാനും ഉള്ള
മനസ്സ് ഇന്ദ്രജിത്തിനുണ്ട്. സനല്‍ പറയുന്ന ഏതൊരു ഷോട്ടും ഇന്ദ്രജിത്ത്
പറ്റില്ല എന്ന് പറയുന്നത് കേട്ടിട്ടില്ല .
മറ്റൊന്ന് സിനിമയുടെ
ഹൈലൈറ്റായ 52 മിനുട്ട് ദൈര്ഘ്യമുള്ള ഒറ്റ ഷോട്ട് പകര്ത്തുന്നതായിരുന്നു
ഏറ്റവും വലിയ വെല്ലുവിളി. കാരണം അത്രയും നേരം ക്യാമറ ഹോള്‍ഡ് ചെയ്യണം.
അതൊരു ഫിക്സ്ഡു ഷോട്ടല്ല . ഞങ്ങള്‍ ഒരു ഹാളിൽ നിന്ന് മറ്റൊരു മുറിയിൽ
പ്രവേശിച്ചു അവിടെ നിന്ന് പടിയിറങ്ങി മുറ്റത്തെ മഴയിൽ ഇറങ്ങുന്നു.
അവിടുന്ന് വീണ്ടു പടികേറി മുകളിലേക്ക് വരുന്ന സംഭവ ബഹുലമായ ഷോട്ടാണ്
സിനിമയുടെ ഏറ്റവും ടച്ചിംഗ് ആയ ക്ലൈമാക്സിലേക്ക് നയിക്കുന്നത്. നമ്മള്‍
കണ്ടു പഴകിയ ഒരു ക്യാമറാവര്‍ക്കല്ല ഇന്ദ്രജിത്ത് അതില്‍ ചെയ്തിരിക്കുന്നത്.
കുടുംബം
അമ്മ വിമല ദേവി,ഭാര്യ ചിത്ര, മോള്‍ സൂര്യ എന്നിവരടങ്ങുന്നതാണ് കുടുംബം. ചിത്ര ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു. സൂര്യ പ്ലസ് റ്റ്യു കഴിഞ്ഞ് ഡിഗ്രീ പഠനത്തിനു തയ്യാറെടുക്കുന്നു. തിരുവനന്തപുരം മങ്കാട്ടുകടവിലാണ് താമസം
കുടുംബ ചിത്രം ഒഴിവുദിവസത്തെ കളി മലയാള സിനിമയ്ക്ക് സമ്മാനിച്ചത് മികച്ച അഭിനേതാക്കാളെയാണ്. അവരിൽ ഒരാളായ അരുൺ നായർ മലയാള സിനിമയുടെ പുതിയ വാഗ്ദാനമായി മാറിയിരിക്കുകയാണ്. നാടകത്തിൽ നിന്ന് മലയാള സിനിമയിലെത്തുകയും സ്വതസിദ്ധമായ അഭിനയപാടവം കൊണ്ട് സിനിമയുടെ അഭിവാജ്യഘടകമായി മാറുകയും ചെയ്ത ശ്രേഷ്ഠ താരങ്ങളുടെ നിരയിലേക്ക് അരുൺ നായരും കടന്നു വരും എന്ന് വിശ്വസിക്കാം.