അര്‍ച്ചന, രഞ്ജിത് രാജ്, ധന്യ കെ.തോമസ്, ടി.ടി.ഉഷ
തിരുവനന്തപുരം: ചലച്ചിത്ര- ടിവി താരം രഞ്ജിത് രാജ് വിവാഹിതനായി. കാഞ്ഞങ്ങാട് രാജപുരത്ത് കെ.സി.തോമസിന്റേയും ഡെയ്സി തോമസിന്റേയും മകള്‍ ധന്യ കെ.തോമസ് ആണ് വധു. ചലച്ചിത്ര നടി ടി.ടി.ഉഷയുടെയും പരേതനായ എം.ഇ.അഗസ്റ്റിന്റെയും മകനാണ് രഞ്ജിത് രാജ്. കല്ലാര്‍ ഇന്‍ഫന്റ് ജീസസ് ചര്‍ച്ചില്‍ വച്ചായിരുന്നു മനസമ്മതം നടന്നത്. എറണാകുളം, പൊട്ടക്കുഴി ലിറ്റില്‍ ഫ്ളവര്‍ ചര്‍ച്ചില്‍ വച്ചായിരുന്നു വിവാഹ ചടങ്ങുകള്‍. തിരുവനന്തപുരം പാളയം ചര്‍ച്ച് ഹാളില്‍ വിവാഹ സല്‍ക്കാരവും നടന്നു.
ഇന്ദ്രന്‍സും ഭാര്യയും
ഇന്ദ്രന്‍സ്, പ്രൊഫ. അലിയാര്, സുമാജയറാം, പ്രിയങ്ക, രാജീവ് രംഗന്, ഷഫീഖ് റഹ്മാന്, ഷോബി തിലകന്, മോഹന്‍ അയിരൂര്‍, സാജന് സൂര്യ, ശരണ്‍, ദിനേശ് പണിക്കര്‍, ജയനാരായണ്, അനീഷ് ചിറയിന്‍കീഴ്, അനൂപ് ശിവസേവന്‍, മനോജ് നായര്‍, ജിഷിന് മോഹന്‍, ആദിത്യന്, സെന്തില്‍ കൃഷ്ണ, പ്രകാശ് കൊച്ചുണ്ണി, മനീഷ് കൃഷ്ണ, നവീന്‍, പ്രഭാശങ്കര്‍, ശബരി, അര്‍ച്ചന, പാര്‍വ്വതി, മഹാലക്ഷ്മി, മേഘ്നാ വിന്‍സെന്റ്, ഡിംപിള്‍ റോസ്, ഗൗരികൃഷ്ണ, നിയ, ഡോ.ഗൗരി, നിതു, സുമി, ഗോപന് ശാസ്തമംഗലം, മണക്കാട് ലീല, റാണി ശരന്‍, സോണിയ, കലാധരന്‍, മനോജ് ശ്രീലകം, ജയകുമാര്‍, രാജന്, ജോസ് പേരൂര്‍ക്കട, ലിനീഷ്, വിനോദ് ഗോപിജി, സിനിമാ പി.ആര്.ഒ റഹിം പനവൂര്‍, താജ് ബഷീര്‍, മുഹമ്മദ് ഷാ, രമേഷ് ഗോപാല്‍, സുധി രഞ്ജന്‍, വാഴമുട്ടം ബി.ചന്ദ്രബാബു, ഷംനാദ്. ജെ, ആന്റണി അറ്റ്ലസ് തുടങ്ങി നിരവധി പ്രമുഖര്‍ വിവാഹ ചടങ്ങിലും സര്ക്കാരത്തിലും പങ്കെടുത്തു.
മോഹന്‍ അയിരൂര്‍, ദിനേശ് പണിക്കര്‍
മംഗലാപുരം ഫാദര്‍ മുള്ളൂര്‍ ഹോസ്പിറ്റലില്‍ ധന്യ കെ.തോമസ് നഴ്സായി സേവനം അനുഷ്ഠിച്ചിരുന്നു.
അനീഷ് ചിറയിന്‍കീഴ് ധന്യ കെ.തോമസ്,രഞ്ജിത് രാജ്