തിരുവനന്തപുരം: മലയാള നാടക ചലച്ചിത്ര രംഗർത്ത് സമഗ്ര സംഭാവന നണ്‍കിയവർക്കായി തോപ്പിൽ ഭാസി നാടകപഠനകേന്ദ്രം ഏർപ്പെടുത്തിയിരിക്കുന്ന ˜പ്രതിഭാ പുരസ്‌കാരത്തിന് അrഹനായിരിക്കുന്നത് നെടുമുടി വേണുവാണ്. നാടക പഠനകേന്ദ്രത്തിന്റെ ചെയർമാനായ പത്മശ്രീ. മധുവിന്റെ നേതൃത്വത്തിലുള്ള ജഡ്ജിങ് കമ്മിറ്റിയാണ് പുരസ്‌കാര ജേതാവിനെ തെരഞെടുത്തത്.. ഏപ്രിൽ 10 ന് വി.ജെ.ടി. ഹാളിൽ വച്ച് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ ശില്പവും, പ്രശസ്തിപത്രവും കേരള ട്രാവൽസ് ഇന്റർ സർവ്വ് സംഭാവന നൽകിയ പതിനായിരം രൂപയുടെ ക്യാഷ് അവാർഡും നൽകി ആദരിക്കും.
കോളേജ് പഠനകാലത്ത് ആലപ്പുഴ കേന്ദ്രീകരിച്ച് സംവിധായകൻ ഫാസിലിനൊടൊത്ത് നിരവധി അമച്വർ നാടകങ്ങളിൽ അഭിനയിച്ചിട്ടുള്ള വേണു കാവാലം നാരായണപണിക്കരുടെ അവനവൻ കടമ്പ ദൈവത്താൻ , തിരുവാഴദത്തൻ, തുടത്മിയ നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
അഞ്ഞൂറോളം ചിത്രങ്ങളിൽ മികവുറ്റ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ നെടുമുടി വേണുവിന് , മികച്ച സഹനടനുള്ള ദേശീയ അവാർഡ്, ആറ് സംസ്ഥാന അവാർഡുകൾ, കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡ് , സിംബാബെവെ അന്താരാഷ്ട്ര മേളയിൽ മികച്ച നടനുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. ചില ചിത്രങ്ങൾക്ക് തിരക്കഥ എഴുതുകയും ഒരു ചിത്രം സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. .