മെലഡി റാണി പി. സുശീലക്ക് ഗിന്നസ് റിക്കാര്‍ഡ്. 12 ഭാഷകളിലായി ഏറ്റവുമധികം ഗാനങ്ങള്‍ ആലപിച്ചതിനാണ് ഗിന്നസ് റിക്കാര്‍ഡ്. ഏഴു പതിറ്റാണ്ടുകള്‍ പിന്നിട്ട സംഗീതജീവിതത്തില്‍ 12 ഭാഷകളിലായി 17,695 പാട്ടുകളാണ് ഡോ.പി. സുശീല ആലപിച്ചത്. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, ഒഡിയ, കന്നഡ, ബംഗാളി, സംസ്‌കൃതം, തുളു,
സിംഹള തുടങ്ങിയ ഭാഷകളിലാണ് സുശീലാമ്മ ഗാനങ്ങള്‍ ആലപിച്ചത്. ഇവ കൂടാതെ വിവിധ ഭാഷകളിലായി 1000ല്‍പ്പരം ഭക്തിഗാനങ്ങളും പാടിയിട്ടുണ്ട്
1952ല്‍
''പെട്ര തായ്'' എന്ന തമിഴ് ചിത്രത്തിലൂടെ സംഗീതലോകത്തേക്കു വന്ന സുശീലാമ്മ
സീതയിലെ 'പാടിയുറക്കാം'' എന്ന ഗാനത്തിലൂടെയാണ് മലയാളത്തില്‍
അരങ്ങേറ്റംകുറിച്ചത്. 1935 നവംമ്പര്‍ 13ന് ആന്ധ്രയിലെ വിജയനഗരം ജില്ലയില്‍ ജനിച്ച പുലാപക സുശീല ഓള്‍ ഇന്ത്യ റേഡിയോയിലൂടെയാണ് ഗാനാലാപന രംഗത്തേക്ക് കടന്നുവന്നത്.
ആദ്യ വനിതാ പിന്നണിഗായികയ്ക്കുള്ള ദേശീയ അവാര്‍ഡ് (1968) സുശീലാമ്മയ്ക്കാണ് ലഭിച്ചത് . 2008ല്‍ രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ചു. സംസ്ഥാന അവാർഡുകൾ അടക്കം മറ്റു നിരവധി പുരസ്ക്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.