മലയാളത്തിന് വമ്പൻ ഹിറ്റ് സമ്മാനിച്ച പ്രേമത്തിന്റെ സംവിധായകൻ അൽഫോൻസ് പുത്രനും അലീന മേരിയും തമ്മിലുള്ള വിവാഹം ആഗസ്റ്റ് 22 നു നടക്കുമെന്ന് റിപ്പോർട്ടുകൾ. ആഗസ്റ്റ് 17 നാണ് ഇരുവരുടെയും വിവാഹ നിശ്ചയം തീരുമാനിച്ചിരിക്കുന്നത്. വിവാഹ ദിവസത്തെക്കുറിച്ചാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ വരുന്നത്.
ഡാഡി കൂൾ,ഓം ശാന്തി ഓശാന തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ നിര്മ്മിച്ച അനന്യ ഫിലിംസിന്റെ ഉടമ ആൽവിൻ ആന്റണി യുടെ മകളാണ് അലീന. ചെന്നൈയിൽ വച്ചാണ് അൽഫോൻസും അലീനയും കണ്ടുമുട്ടി സുഹൃത്ത്ക്കൾ ആകുന്നത്. പിന്നീട് ഇരുവരുടെയും സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. വിവാഹ നിശ്ചയത്തിനും വിവാഹത്തിനും ഇരുവരുടെയും അടുത്തബന്ധുക്കളും സുഹൃത്തുക്കളും മാത്രമേ പങ്കെടുക്കു വെന്നും സിനിമ സുഹൃത്തുക്കൾക്ക് വേണ്ടി മാത്രം മറ്റൊരു ദിവസം ഗംഭീര വിവാഹസൽക്കാരം ഒരുക്കുമെന്നാണ് റിപ്പോർട്ടുകൾ.