CINEMA17/04/2019

ആറ് ക്ലൈമാക്‌സുമായി കുഞ്ഞിരാമന്‍റെ കുപ്പായം മെയ് 3 ന് തിയറ്റേറിലെത്തും

ayyo news service
സജിതാ മഠത്തില്‍
കഥയില്‍ ആവര്‍ത്തന വിരസത  നേരിടുന്ന ഈ കാലത്ത്, ഇത് വരെ സിനിമാ ലോകം ചര്‍ച്ച ചെയ്യാത്ത കഥയുമായി എത്തുകയാണ്. കുഞ്ഞിരാമന്റെ കുപ്പായം. എന്തിനാണ് മതം മാറിയത്? ആരാണ് മതം മാറ്റിയത്. ആരാണ് മതം മാറ്റിയത്? പ്രണയിച്ചാല്‍ മതം മാറ്റണമെന്നുണ്ടോ? മതം മാറിയാല്‍ ലഭിക്കുന്ന നേട്ടമെന്ത് തുടങ്ങി നിരവധി ചോദ്യങ്ങളിലൂടെയാണ് സിനിമ കടന്നുപോകുന്നത്.
 
               തലൈവാസല്‍ വിജയ്
ആരാം എന്റര്‍ടൈം മെന്റും സെഞ്ച്വറി വിഷ്വല്‍ മീഡിയയും ചേര്‍ന്നൊരുക്കി സിദ്ദീഖ് ചേന്ദമംഗല്ലൂര്‍ സംവിധാനം ചെയ്യുന്ന കുഞ്ഞിരാമന്റെ കുപ്പായം ആറ് ക്ലൈമാക്‌സുമായാണ് തിയറ്റേറിലേക്കെത്തുന്നത്. വേറിട്ട കഥയാണ് കുഞ്ഞിരാമന്റെ കുപ്പായത്തിന്റെ പ്രത്യേകത എന്ന് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു. തലൈവാസല്‍ വിജയ്, മേജര്‍ രവി, ശ്രീരാമന്‍, സജിതാ മഠത്തില്‍ , ലിന്റാ കുമാര്‍, ഗിരിധര്‍, അശോക് മഹീന്ദ്ര എന്നിവരാണ് പ്രധാന വേഷമിടുന്നത്. പി കെ ഗോപിയുടെ വരികള്‍ക്ക് സിറാജ് സംഗീതം ചെയ്യുന്നു. ഗാനം ആലപിച്ചത് സിതാരാ കൃഷ്ണകുമാര്‍, മഖ്ബൂല്‍ മന്‍സൂര്‍ എന്നിവരാണ്. സിനിമ  മെയ് 3 ന് തിയറ്റേറിലെത്തും.   
Views: 1375
SHARE
NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024