CINEMA20/01/2021

തെയ്യം കലാകാരന്മാരുടെ ജീവിതകഥ പറയുന്ന 'മുഖത്തെഴുത്ത്'

Rahim Panavoor
മലബാറിലെ തെയ്യം കലാകാരന്മാരുടെ ജീവിതകഥ പറയുന്ന ചിത്രമാണ് മുഖത്തെഴുത്ത്. ജനാര്‍ദ്ദനന്‍ കരിവെള്ളൂര്‍    ഗാനരചനയും കലാ സംവിധാനവും  സംവിധാനവും  നിര്‍വഹിക്കുന്ന ചിത്രമാണിത്.വുഡ് ഗ്രീന്‍സിന്റെ  ബാനറില്‍ അഡ്വ: ബെന്നി  തോമസ് വടക്കേല്‍ ആണ് ചിത്രം  നിര്‍മിക്കുന്നത്. ഡോ : കെ.  രാജേഷ് ആണ് ചിത്രത്തിന്റെ  രചന നിര്‍വഹിക്കുന്നത്. പൂര്‍ണമായും തെയ്യം പശ്ചാത്തലമായുള്ള  ഈ  സിനിമ വര്‍ത്തമാനകാലഘട്ടത്തിന്റെ  കഥയാണ് പറയുന്നത്. വിജയന്‍ എന്ന  തെയ്യം കലാകാരന്റെ  കഥ പറയുന്ന ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് ജനാര്‍ദ്ദനന്‍ കരിവെള്ളൂര്‍ ആണ്. മലയാളത്തിലെ  പ്രമുഖ  താരങ്ങളും  ഇതില്‍  കഥാപാത്രങ്ങളാകുന്നുണ്ട്.  ശില്പിയും  കലാസംവിധായകനുമായ  ജനാര്‍ദ്ദനന് മലയാളസിനിമയില്‍ 25 വര്‍ഷത്തെ അനുഭവസമ്പത്തുണ്ട്. നേമം  പുഷ്പരാജ്  ഉള്‍പ്പെടെ  നിരവധി  പ്രമുഖ  സംവിധായകരോടൊപ്പം ഇദ്ദേഹം  പ്രവര്‍ത്തിച്ചിട്ടുണ്ട്.  ഏറ്റവും കൂടുതല്‍ ഗാന്ധി പ്രതിമകള്‍  നിര്‍മിച്ചതിന്  യൂണിവേഴ്‌സല്‍ റെക്കോഡ് ജേ താവാണ്  ജനാര്‍ദനന്‍  കരിവെള്ളൂര്‍.കൊലുസ് എന്ന ഷോര്‍ട്ട് ഫിലിം    സംവിധാനം ചെയ്ത് അതില്‍  പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയനായിട്ടുണ്ട് . നിരവധി പരസ്യ ചിത്രങ്ങളിലും ഇദ്ദേഹം കലാസംവിധാനം നിര്‍വഹിച്ചിട്ടുണ്ട്.   
   
ജനാര്‍ദനന്‍  കരിവെള്ളൂര്‍
മുഖത്തെഴുത്തിന്റെ  പൂജയും സ്വിച്ച് ഓണ്‍ കര്‍മവും തിരുവനന്തപുരത്ത്  നടന്നു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ദീപം  തെളിയിക്കുകയും സ്വിച്ച്  ഓണ്‍  കര്‍മം നിര്‍വഹിക്കുകയും ചെയ്തു. കാഥികന്‍  അയിലം ഉണ്ണികൃഷ്ണന്‍, സിനിമയുടെ  അണിയറ  പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.  ചിത്രത്തിന്റെ  ഛായാഗ്രഹണം : സുനില്‍ പ്രേം  എല്‍. എസ്. സംഗീതം, ആലാപനം : ലൗലി  ജനാര്‍ദ്ദനന്‍. പി ആര്‍  ഒ : റഹിം  പനവൂര്‍. സ്റ്റില്‍സ് : കണ്ണന്‍ പള്ളിപ്പുറം. ഡിസൈന്‍സ് :  ബാലന്‍ പാലായി.

പൂജാ  ചടങ്ങില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനും സിനിമയുടെ അണിയറക്കാരും
കണ്ണൂര്‍ പയ്യന്നൂരും  പരിസരപ്രദേശങ്ങളിലുമായിട്ടാണ് സിനിമയുടെ ചിത്രീകരണം.
Views: 1006
SHARE
NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024