ഇടുക്കിയുടെ പശ്ചാത്തലത്തില്‍ നാട്ടിന്‍പുറത്തെ പ്രണയകഥ പറയുന്ന ചിത്രമാണ് വണ്‍ ഡേ ഡ്രൈവിംഗ്. സംഭാഷണം എഴുതി ചിത്രം സംവിധാനം ചെയ്യുന്നത് സ്‌നോബ അലക്‌സ് ആണ്. ഷേബ ആന്റ് ഫേബ വിഷ്വല്‍ മീഡിയയുടെ ബാനറില്‍ റിന്‍സി സനീഷ് ആണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ ലൈന്‍ പ്രൊഡ്യൂസറായ അലക്‌സ് തങ്കച്ചന്‍ ആണ് കഥയും തിരക്കഥയും രചിക്കുന്നത്. അശ്രദ്ധയോടെയുള്ള ഡ്രൈവിംഗ്മൂലമുണ്ടാകുന്ന നഷ്ടത്തെ ചൂണ്ടിക്കാട്ടുന്ന ചിത്രം കൂടിയാണിത്. എം.എല്‍. എ മാരായ സജി ചെറിയാന്‍, അഡ്വ. എ.എം.ആരിഫ്, റോഷി അഗസ്റ്റിന്‍, രാജു എബ്രഹാം എന്നിവര്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നുവെന്നതാണ് പ്രധാന പ്രത്യേകത. രാജു എബ്രഹാം ഗതാഗത മന്ത്രിയായും റോഷി അഗസ്റ്റിന്‍ എം.എല്‍.എയായും അഡ്വ. എ.എം. ആരിഫ് ബാങ്ക് മാനേജരായും സജി ചെറിയാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായും ഈ ചിത്രത്തില്‍ കഥാപാത്രങ്ങളാകുന്നു. പാണ്ടനാട് ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജോജി പാലങ്ങാട്ടില്‍, പന്തളം ബ്ലോക്ക് പഞ്ചായത്ത് അംഗം പിങ്കി ശ്രീധര്‍ എന്നിവരും ഈ സിനിമയില്‍ അഭിനയിക്കുന്നുണ്ട്.
പൂജാ ചടങ്ങില്‍ മന്ത്രി അഡ്വ. കെ.രാജു ദീപം തെളിയിക്കുന്നു.
ഹരീഷ് കണാരന്‍, കോട്ടയം പ്രദീപ്, ഇടവേള ബാബു, കൊല്ലം തുളസി, പ്രൊഫ.അലിയാര്‍, ഷോബി തിലകന്‍, കൊച്ചുപ്രേമന്‍, മനുവര്‍മ്മ, അഖില്‍ നായര്‍, വേണു അമ്പലപ്പുഴ, ഷംനാദ്ഖാന്‍, സേതുലക്ഷ്മി, ചാര്‍മിള, പൊന്നമ്മ ബാബു, സലീമ, കാലടി ഓമന, കനകലത, റിന്‍സി സനീഷ് തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍.
ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓണ്‍ ചടങ്ങും തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ നടന്നു. മന്ത്രി അഡ്വ. കെ.രാജു ദീപം തെളിയിച്ചു. അദ്ദേഹം സ്വിച്ച് ഓണ്‍ കര്‍മവും നിര്‍വഹിച്ചു. വാഹനാപകടം കുടുംബത്തിന്റെ തന്നെ നഷ്ടമായി മാറുമെന്ന് അദ്ദേഹം പറഞ്ഞു. നന്മ ചെയ്യുന്ന സദുദ്ദേശ്യ സിനിമകള്‍ നാടിന്റെ ആവശ്യമാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ഗതാഗത മന്ത്രിയായി രാജു എബ്രഹാം ആദ്യ ഷോട്ടില്‍ അഭിനയിച്ചു.
രാജു എബ്രഹാം എം.എല്‍.എ മന്ത്രിയുടെ വേഷത്തില്‍ ആദ്യ ഷോട്ടില്‍ അഭിനയിക്കുന്നു.
കൊല്ലം തുളസി, ആര്‍. സോമശേഖരന്‍, രാജീവ് ആലുങ്കല്‍, പിങ്കി ശ്രീധര്‍, ഡോ. പ്രീത, അലക്‌സ് തങ്കച്ചന്‍, സ്‌നോബ അലക്‌സ്, ബേബി ഷേബ, ബേബി ഫേബ തുടങ്ങിയവര്‍ സംസാരിച്ചു. പ്രൊഫ. അലിയാര്‍, ഷോബി തിലകന്‍, രഞ്ജിത് രാജ്, പപ്പന്‍ പയറ്റുവിള, മനുവര്‍മ്മ, കെ.കെ. സുധാകരന്‍, ശെല്‍വന്‍ തമലം, സേതുലക്ഷ്മി, കാലടി ഓമന, ടി.ടി ഉഷ, കനകലത, ഡോ. നിധിമോള്‍ തുടങ്ങി നിരവധി പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു. നല്ല സന്ദേശം നല്‍കുന്നതും സിനിമയില്‍ ഇതുവരെയും കാണാത്തതുമായ കാര്യങ്ങളാണ് ഈ സിനിമയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന് സംവിധായിക പറഞ്ഞു.
ഛായാഗ്രഹണം: അരുണ്‍ റ്റി.വി.കൃഷ്ണ. ഗാനരചന: രാജീവ് ആലുങ്കല്‍. സംഗീതം: ആര്‍ സോമശേഖരന്‍. ഗായകന്‍: വിജയ് യേശുദാസ്. കലാസംവിധാനം: ഹരി. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഹരി വെഞ്ഞാറമൂട്. പി.ആര്‍.ഒ: റഹിം പനവൂര്‍. മേക്കപ്പ്: ബിജു പോത്തന്‍കോട.് എഡിറ്റിംഗ്: ജയചന്ദ്രകൃഷ്ണ. അസോസ്സിയേറ്റ് ഡയറക്ടര്‍: നിസാര്‍ എരുമേലി. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: അരുണ്‍ വി.റ്റി. കോ-ഓര്‍ഡിനേറ്റര്‍: വേണു അമ്പലപ്പുഴ. സൗണ്ട് ഡിസൈന്‍: കൃഷ്ണനുണ്ണി. ലൊക്കേഷന്‍ മാനേജര്‍: മനോജ് കുമ്പനാട്. ഫിനാന്‍സ് കണ്‍ട്രോളര്‍: ജോജി പാലങ്ങാട്ടില്‍. സ്റ്റുഡിയോ: ചിത്രാഞ്ജലി
മന്ത്രി അഡ്വ.കെ രാജുവും വണ്‍ഡേ ഡ്രൈവിംഗ് താരങ്ങളും അണിയറക്കാരും.