തിരുവനന്തപുരം: കേരള ചലച്ചിത്ര അക്കാദമി 2015ലെ മലയാള ചലച്ചിത്ര അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ സെന്‍സര്‍ ചെയ്ത കഥാ ചിത്രങ്ങള്‍, കുട്ടികള്‍ക്കായുള്ള ചിത്രങ്ങള്‍, ഇതേവര്‍ഷം പ്രസിദ്ധീകരിച്ച ചലച്ചിത്ര സംബന്ധിയായ പുസ്തകങ്ങള്‍, ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍ എന്നിവയാണ് അവാര്‍ഡിന് പരിഗണിക്കുക.
അപേക്ഷാഫോറവും നിബന്ധനകളും തിരുവനന്തപുരത്തെ ചലച്ചിത്ര അക്കാദമി ഓഫീസ്, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുകള്‍, സിനിമാ സംഘടനകളായ ഫിലിംചേംബര്‍, അമ്മ, മാക്ട, കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍, ഫെഫ്ക എന്നിവിടങ്ങളില്‍നി്ന്ന ലഭിക്കും.
കഥാചിത്രങ്ങള്‍ ഓപ്പണ്‍ ഡിസിപി (അണ്‍എന്‍ക്രിപ്റ്റഡ്) / ബ്ലൂ-റേ ആയി സമര്‍പ്പിക്കേണ്ടതാണ്. അക്കാദമി വെബ്‌സൈറ്റായ www.keralafilm.comൽ നി്ന്ന് അപേക്ഷാഫോറവും നിയമാവലിയും നിബന്ധനകളും ഡൗലോഡ് ചെയ്യാം. തപാലില്‍ ലഭിക്കാന്‍ 25 രൂപ സ്റ്റാമ്പ് പതിപ്പിച്ച് മേല്‍വിലാസമെഴുതിയ കവര്‍ സഹിതം സെക്രട്ടറി, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി, ശാസ്തമംഗലം, തിരുവനന്തപുരം10 എന്ന വിലാസത്തില്‍ അയയ്ക്കണം. അപേക്ഷകള്‍ ഫെബ്രുവരി അഞ്ച് വൈകുന്നേരം അഞ്ചുമണിക്കു മുമ്പായി അക്കാദമി ഓഫീസില്‍ ലഭിക്കണം.