സജീവ് കിളികുലം
സജീവ് കിളികുലം രചനയും ഗാനരചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് ക്യാന്‍സര്‍. നരിമറ്റത്തില്‍ ഫിലിംസിന്റെ ബാനറില്‍ ബിനോ ജോസഫ് (ആര്‍വിന്‍) ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
സമൂഹത്തില്‍ ദുരന്തപൂര്‍ണമായി പടര്‍ന്നുകൊണ്ടിരിക്കുന്ന രോഗമാണ് ക്യാന്‍സര്‍. ഇതിനെക്കുറിച്ചുളള പഠനവും ഗവേഷണവും സന്ദേശവും ഉള്‍ക്കൊളളുന്ന ചിത്രമാണ് ക്യാന്‍സര്‍. ഈ രോഗത്തെക്കുറിച്ചുളള കാഴ്ചപ്പാടുകള്‍ മാറ്റേണ്ടുന്ന കാലഘട്ടത്തെക്കുറിച്ചാണ് സിനിമ ചര്‍ച്ച ചെയ്യന്നത്. സമൂഹത്തിലെ പല ഇടങ്ങളിലും സഞ്ചരിച്ചും കണ്ടും കേട്ടും അറിഞ്ഞും ക്യാന്‍സര്‍ രോഗികളായ പലരുടെയും ജീവിതങ്ങളിലേക്ക് കടന്നുചെന്നും കണ്ടെത്തിയ കഥാതന്തു ആണ് ക്യാന്‍സര്‍ എന്ന ചിത്രമെന്ന് സംവിധായകന്‍ പറഞ്ഞു. ഇന്നും അജ്ഞാതമാണ് രോഗകാരണവും ചികിത്സയും രോഗ നിയന്ത്രണവും. ക്യാന്‍സറിനെക്കുറിച്ച് ഭയപ്പെടേണ്ട കാലംകഴിഞ്ഞു എന്ന് ഈ ചിത്രം ചൂണ്ടികാട്ടുന്നു. കൃത്യമായ ഒരു കഥാപശ്ചാത്തലത്തിലൂടെ, കഥാപാത്ര ചിത്രീകരണത്തിലൂടെ സമൂഹ മനസ്സാക്ഷികളിലേക്ക് ഈ ചലച്ചിത്രം സഞ്ചരിക്കുമെന്ന് സംവിധായകന്‍ പറഞ്ഞു.
ആര്‍വിന്‍ അനുസ്മിത
ഈ സിനിമയിലെ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നിര്‍മ്മാതാവ് കൂടിയായ ആര്‍വിന്‍ ആണ്. പുതുമുഖം അനുസ്മിത ആണ് നായിക. നാടകാചാര്യന്‍ ഇബ്രാഹിം വെങ്ങര പ്രധാനപ്പെട്ട ഒരു കഥാപാ്രതത്തെ അവതരിപ്പിക്കുന്നു. നിഷാന്ത്, കോട്ടയം സോമരാജ്, ശിവദാസന്‍ മട്ടന്നൂര്‍, വിനോദ് എം.ടി., സുധാകരന്‍, റസൂല്‍, സോണിയ മല്‍ഹാര്‍, ബിന്ദുശ്രീ, ജിഷ, ആതിര, നിജി സിറാജ്, രേഖ ശേഖര്‍, കൃഷ്‌ണേന്ദു തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍.
ഛായാഗ്രഹണം : രഘു. സംഗീതം : ആനന്ദകുമാര്‍. ആലാപനം : വിജയ് യേശുദാസ്, കെ.എസ്. ചിത്ര, റീജ. പി.ആര്‍.ഒ: റഹിം പനവൂര്‍. കലാസംവിധാനം : വിജീഷ് മെനോര. കോ-ഓര്‍ഡിനേറ്റര്‍: സതീന്ദ്രന്‍ പിണറായി
താരങ്ങളും അണിയറ പ്രവർത്തകരും
ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓണ്‍ കര്‍മ്മവും നടന്നു. നാടകകൃത്തും സംവിധായകനുമായ ഇബ്രാഹിം വെങ്ങര, രാജേന്ദ്രന്‍ തായാട്ട്, മേരി ജോസഫ് തുടങ്ങി നിരവധി പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു. ഇബ്രാഹിം വെങ്ങരയെ നാടക ശ്രേഷ്ഠ അവാര്‍ഡ് നല്‍കി ലൈബ്രറി കൗണ്‍സില്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.കെ. ബൈജു ആദരിച്ചു.