CINEMA02/09/2016

ജാക്കി ചാന് ഓണററി ഓസ്‌കാര്‍

ayyo news service
ആക്ഷന്‍ സൂപ്പര്‍സ്റ്റാര്‍ ജാക്കി ചാന് ഓണററി ഓസ്‌കാര്‍. സിനിമാരംഗത്ത് നല്‍കിയ സംഭാവനകളെ കണക്കാക്കിയാണ് അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്ട്‌സ് ആന്റെ് .സയന്‍സ് അദ്ദേഹത്തിന് പുരസ്‌കാരം നല്‍കി ആദരിക്കുന്നത്.  നവംബർ 12 നു 62 കാരൻ ജാക്കി  ചാന് പുരസ്കാരം സമ്മാനിക്കും.   അരനൂറ്റാണ്ടിലധികം നീളുന്ന സിനിമ കരിയറിൽ ജാക്കിയുടെ ഒരു ചിത്രം പോലും ഓസ്‌കാറിന്‌ പരിഗണിച്ചിട്ടില്ല. ജാക്കി ചാൻ കൂടാതെ മറ്റു നാലുപേർക്കും ഹോണററി ഓസ്‌കാറിന്‌ അര്ഹരായിട്ടുണ്ട്. 

എട്ടാം വയസ്സിൽ സിനിമയിലെത്തിയ ജാക്കി ചാൻ മുപ്പതിലധികം കുങ്ഫു ചിത്രങ്ങളിൽ നായകനായി അഭിനയിക്കുകയും സംവിധാനം ചെയ്യുകയും നിർമിക്കുകയും ചെയ്തിട്ടുണ്ട്.  റംബിള്‍ ഇന്‍ ദ ബ്രാങ്‌സ്, റഷ് അവര്‍, പോലീസ് സ്‌റ്റോറി, ഡ്രങ്കണ്‍ മാസ്റ്റര്‍, ദി കരാട്ടെ കിഡ്, എന്നിവയാണ് അദ്ദേഹത്തിന് അന്താരാഷ്ട്ര പ്രശസ്തി നേടിക്കൊടുത്ത ചിത്രങ്ങളിൽ ചിലതു.  ഏറ്റവും അവസാനമായി കുങ്ങ്ഫു പാണ്ട സീരിസിന് ശബ്‌ദം കടം നൽകിക്കൊണ്ടാണ് ജാക്കി ചാൻ ശ്രദ്ധേയനായത്.


Views: 1641
SHARE
NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024