കേരള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകളില്‍ ടെലിഫിലിം വിഭാഗത്തില്‍ മൂന്ന് പുരസ്‌കാരങ്ങള്‍ നേടി സാവന്നയിലെ മഴപ്പച്ചകള്‍ തിളങ്ങുന്നു. കൊല്ലം സ്വദേശിയും പ്രവാസിയുമായ എം. നൗഷാദ് ആണ് ഈ ടെലിഫിലിം തിരക്കഥ എഴുതി സംവിധാനം ചെയ്തത്. മികച്ച ടെലിഫിലിം, സംവിധായകന്‍, തിരക്കഥ എന്നീ വിഭാഗങ്ങളിലാണ് പുരസ്‌കാരങ്ങള്‍. കൈറ്റ് വിക്ടേഴ്‌സ് സംപ്രേഷണം ചെയ്ത ഈ ചിത്രം പവിത്രം പിക്‌ചേഴ്‌സിന്റെ ബാനറില്‍ ഹര്‍ഷവര്‍ധന്‍ ആണ് നിര്‍മിച്ചത്. വാര്‍ധക്യത്തിലെ ഒറ്റപ്പെടലിന്റെ വേദനയുടെ കഥയാണ് ചിത്രം പറയുന്നത്. വാര്‍ധക്യത്തില്‍ ഒറ്റക്കാക്കി കടന്നുപോയ ഭാര്യയുടെ വിയോഗം തളര്‍ത്തിയ വൃദ്ധന്റെ വേഷം തന്‍മയത്വമായി അവതരിപ്പിച്ചത് നിര്‍മാതാവ് ഹര്‍ഷവര്‍ധന്‍ തന്നെയാണ്. . സങ്കീര്‍ണമായ അര്‍ത്ഥതലങ്ങളുള്ള ഒരു കഥയെ അന്തസത്ത ഒട്ടും ചോര്‍ന്നുപോകാതെ അവതരിപ്പിച്ച ചിത്രമാണിതെന്ന് ജൂറി വിലയിരുത്തി.
ജോര്‍ജിയയുടെ പശ്ചാത്തലത്തില്‍ ചിത്രീകരിച്ച ഈ ടെലിഫിലിമില്‍ ഇന്ത്യന്‍ കലാകാരന്‍മാരും വിദേശ സാങ്കേതിക വിദഗ്ധരും സഹകരിച്ചിട്ടുണ്ട്. നിരവധി ലൊക്കേഷനുകളില്‍ ഈ ചിത്രം ആലോചിച്ചിരുന്നെങ്കിലും ജോര്‍ജിയ തന്നെ തിരഞ്ഞെടുത്തത് നിര്‍മാതാവായ ഹര്‍ഷവര്‍ദന്റെ ആഗ്രഹ പ്രകാരമായിരുന്നു.
എം. നൗഷാദ്
ചലച്ചിത്ര താരം ജയമേനോന്‍ ആണ് നായിക കഥാപാത്രത്തെ അവതരിപ്പിച്ചത്. ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി വൈഗ നിധീഷ് ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ ഇതില്‍ അവതരിപ്പിച്ചു. രാജേഷ് ശര്‍മ്മ, അര്‍ഫാസ് ഇഖ്ബാല്‍, , പ്രകാശ് വടകര, പ്രദീപ് ജോണ്‍, രാജന്‍ വര്‍ക്കല, ശാന്തിനി ജോണ്‍, സ്വപ്ന ജോണ്‍സന്‍, മഞ്ജു, അര്‍ച്ചന നിധീഷ്, , സലീഹ, ഗ്യാന്‍ പ്രദീപ്, അലീന, റിയോണ, മെരീന്‍, സ്യാന്‍ എന്നിവരും ഇതില്‍ കഥാപാത്രങ്ങളായി.
ബിഷപ്പ് ഐസക് മോര്‍ ഒസ്താത്തിയോസ് ആണ് ഗാനരചനയും ആലാപനവും നടത്തിയത്. അരുള്‍ കെ. സോമസുന്ദരം ആണ് അതിമനോഹരമായ ഇതിലെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. കലാസംവിധാനം: ബിജു കൊട്ടില. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : ജോണ്‍സണ്‍ മാത്യു. വാര്‍ത്താ പ്രചാരണം : റഹിം പനവൂര്‍.
ജോര്‍ജിയന്‍ ഭാഷയിലും ഈ ടെലിഫിലിം ചിത്രീകരിച്ചിട്ടുണ്ടെന്നും ഇന്ത്യന്‍, ജോര്‍ജിയന്‍ കലാകാരന്‍മാരും സാങ്കേതിക വിദഗ്ധരും ഇതില്‍ സഹകരിച്ചിട്ടുണ്ടെന്നും ചിത്രം വൈകാതെ റിലീസ് ചെയ്യുമെന്നും സംവിധായകന്‍ എം. നൗഷാദ് പറഞ്ഞു. സൗത്ത് ഇന്ത്യന്‍ സിനിമ ടെലിവിഷന്‍ അക്കാദമി അവാര്‍ഡ്, നെഹ്‌റു യുവകേന്ദ്ര ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ അവാര്‍ഡ് ഉള്‍പ്പെടെ ദേശീയവും അന്തര്‍ദേശീയവുമായ ഫെസ്റ്റി വലുകളില്‍ നാല്‍പ്പതില്‍പ്പരം പുരസ്‌കാരങ്ങള്‍ ഈ ടെലിഫിലിം സ്വന്തമാക്കിയിട്ടുണ്ട്.
താരങ്ങളും സാങ്കേതിക പ്രവർത്തകരും
ദുബായ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയിലെ ഉദ്യോഗസ്ഥനാണ് നൗഷാദ്. യു എ ഇ യില്‍ ധാരാളം നാടകങ്ങളും ആറ് ഷോര്‍ട്ട് ഫിലിമുകളും നൗഷാദ് സംവിധാനം ചെയ്തിട്ടുണ്ട്. നിരവധി പുരസ്‌കാരങ്ങളാണ് ഈ യുവ സംവിധായകനെ തേടിയെത്തിയിട്ടുള്ളത്. നാടക ടെലിവിഷന്‍ മേഖലകളില്‍ തിളക്കമാര്‍ന്ന രേഖപ്പെടുത്തലുകള്‍ നടത്തിയ നൗഷാദ് വെള്ളിത്തിരയില്‍ ഒരു മലയാള ചിത്രവുമായി എത്താ നുള്ള തയ്യാറെടുപ്പിലാണ്.