CINEMA05/09/2015

ബോളിവുഡ് സംഗീത സംവിധായകന്‍ ആദേശ് ശ്രീവാസ്തവ അന്തരിച്ചു

ayyo news service
മുംബൈ: പ്രശസ്ത ബോളിവുഡ് സംഗീത സംവിധായകന്‍ ആദേശ് ശ്രീവാസ്തവ (51) അന്തരിച്ചു. അഞ്ചു വര്‍ഷമായി അര്‍ബുദരോഗത്തിന് ചികിത്സയിലായിരുന്നു. മുംബൈ കോകില ബന്‍ ആസ്പത്രിയിലായിരുന്നു ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. രോഗം മൂർഛിച്ചതാണ് മരണ കാരണം.

നൂറോളം ഹിന്ദി ചിത്രങ്ങള്‍ക്ക് ആദേശ് സംഗീതം പകര്‍ന്നിട്ടുണ്ട്.  പുറത്തിറങ്ങാത്ത കന്യാദാനായിരിന്നു അരങ്ങേറ്റ ചിത്രം. സംഗീത സംവിധാനത്തിനു പുറമെ പിന്നണി ഗായഗനായും പശ്ചാത്തല സംഗീത സംവിധായകനായും പ്രവര്ത്തിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ  ജോണ്‍ അബ്രഹാം  ചിത്രമായ വെല്‍ക്കം ബാക്കാണ് സംഗീതം നല്‍കിയ അവസാന ചിത്രം.  ഷക്കീര, അകോണ്‍, ജൂലിയ ഫോര്‍ദാം, വൈക്ലെഫ് ജീന്‍, ഡോമിനിക്ക് മില്ലര്‍, തുടങ്ങിയ പ്രശസ്ത കലാകാരന്മാര്‍ക്കൊപ്പവും  പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഭാര്യ: വിജേത  പണ്ഡിറ്റ്‌, സംഗീത സംവിധായക ജോഡിയായ ജതിന്‍, ലളിത്മാരുടെയും ചലച്ചിത്രതാരം സുലക്ഷണ പണ്ഡിറ്റിന്റെയും സഹോദരി. മക്കള്‍: അനിവേഷ്, അവിതേഷ്.

Views: 1775
SHARE
NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024