'മദ്യവിപത്ത്' ഇതിവൃത്തമാക്കി ശാസ്താരം സിനിക്രിയേഷന്‍സിന്റെ ബാനറില്‍ ഡോ. റെജി ഡി. നായര്‍ നിര്‍മ്മിച്ച് മേനംകുളം ശിവപ്രസാദ് കഥയും തിരക്കഥയുമെഴുതി സംവിധാനം നിര്‍വഹിച്ച ഹ്രസ്വചിത്രമാണ് സാന്ദ്രസ്പര്‍ശം.
ശ്രീമംഗലം അശോകകുമാര്‍, ദയ മേനംകുളം ശിവപ്രസാദ്
മദ്യവര്‍ജ്ജനത്തിനായ് കരുത്തും കരുതലുമോടെ' എന്ന സന്ദേശം ഒരു എട്ടുവയസ്സുകാരിയിലൂടെ ഈ ചിത്രം പ്രേക്ഷകര്‍ക്കു നല്‍കുന്നു. സജി സലിം ആണ് ഛായാഗ്രഹണവും എഡിറ്റിംഗും. മേനംകുളം ശിവപ്രസാദിന്റെ വരികള്‍ക്ക് ആര്‍.പി. ക്രിസ്റ്റി ഈണം പകര്‍ന്നു. പശ്ചാത്തല സംഗീതം ബൈജു അഞ്ചല്‍ക്കാരന്‍. ശബ്ദമിശ്രണം കിരണ്‍ എസ്. വിശ്വ. ശ്രീമംഗലം അശോകകുമാര്‍, സിന്ദുരഘുനാഥ്, ദയ, ശിവകുമാര്‍ എ., അഭിനവ് ആര്‍. നായര്‍, ജഗന്നാഥന്‍, രഞ്ജിത്ത് ആര്‍. എന്നിവര്‍ വേഷം പകര്‍ന്നു. സഹസംവിധാനം സുധീര്‍ ജൗഫര്‍, സജീവ് മൈലാപ്പള്ളി, റെജു ആര്‍.ജി. അനിയന്‍ അക്കരവിള ജറാള്‍ഡ് പെരേര ശ്രീലക്ഷ്മി മാഹീന്‍ നിര്‍മ്മാണ നിര്‍വ്വഹണം ജഗന്നാഥന്‍
സിന്ദുരഘുനാഥ്, ശ്രീമംഗലം അശോകകുമാര്‍, ദയ ശിവകുമാര്‍ എ
കേരളത്തനിമ വിഷ്വൽ മീഡിയക്കുവേണ്ടി 'സ്റ്റാന്റിംഗ് ഓൺ ദി മൗണ്ടൻ ടോപ്' എന്ന ഇംഗ്ലീഷ് ആൽബവും മേനംകുളം ശിവപ്രസാദ് സംവിധാനം ചെയ്തിട്ടുണ്ട്.