ഒബ്‌സ്‌ക്യൂറ മാജിക് മൂവിസിന്റെ ബാനറില്‍ സെബാസ്റ്റ്യന്‍ സ്റ്റീഫനും സ്റ്റെഫാനി സെബാസ്റ്റ്യനും നിര്‍മ്മിച്ച് നവാഗതനായ എ.ആര്‍.അമല്‍ക്കണ്ണന്‍ സംവിധാനം ചെയ്ത ചിത്രമാണ് 'നീര്‍മാതളം പൂത്തകാലം'. ഒരു കൂട്ടം ചെറുപ്പക്കാരുടെ കൂട്ടായ്മയാണ് ഈ ചിത്രം. സംവിധായകന്റെ കഥയ്ക്ക് നവാഗതനായ അനസ് നസീര്‍ഖാന്‍ തിരക്കഥയും സംഭാഷണവും നിര്‍വ്വഹിച്ചിരിക്കുന്നു.
മലയാളസിനിമയുടെ സ്ഥിരം ഫോര്‍മാറ്റുകളില്‍ നിുള്ള വഴിമാറി നടത്തമാണ് തന്റെ സിനിമയിലൂടെ നടത്തുതെന്ന് സംവിധായകന്‍ അമല്‍ പറയുന്നു തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ ബിഎ മലയാളം പഠിക്കാനെത്തിയ സംവിധായകനും തിരക്കഥാകൃത്തും അവരുടെ പഠനകാലയളവില്‍ കോളേജില്‍ നടന്ന ചില സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥാപരിസരങ്ങള്‍ രൂപപ്പെടുത്തിയത്. ഒരു ആൺ കുട്ടിയുടെ പ്രണയിനികളുടെ എണ്ണം അവന്റെ വീരപരിവേഷം കൂട്ടുകയും എന്നാൽ പെൺകുട്ടിയുടെ വിവിധ പ്രണയങ്ങള്‍ അവളുടെ സ്വഭാവദൂഷ്യമായി കണക്കാക്കുകയും ചെയ്യുന്ന സമൂഹത്തിന്റെ പൊതുധാരണയെ തിരുത്തിക്കുറിക്കാന്‍ ശ്രമിക്കുകയാണ് ഈ ചിത്രം. 'ഒരു ഭയങ്കര കാമുകി' എന്ന ടാഗ് ലൈനോടെ പുറത്തിറങ്ങുന്ന ചിത്രത്തിലെ കേന്ദ്രകഥാപാത്രം 'ആമി' എന്ന പെൺ കുട്ടിയാണ്. അവള്‍, പത്താം ക്ലാസ്സ് മുതലിങ്ങോട്ട് പ്രണയിക്കുന്ന അഞ്ചിലധികം കാമുകരുടെ കഥയാണ് 'നീര്‍മാതളം പൂത്തകാലം'.
ആമിയെ ആത്മഹത്യയ്ക്ക് ശ്രമിച്ച നിലയില്‍ യാദൃശ്ചികമായി ആശുപത്രിയില്‍ വെച്ച് മെറീന്‍ കണ്ടുമുട്ടുന്നിടത്ത് നിന്നാണ് ചിത്രത്തിന്റെ കഥയാരംഭിക്കുന്നത്. ആമിയും മെറിനും പത്താംക്ലാസ്സുവരെ ഒരുമിച്ച് പഠിച്ചവരാണ്. അതിനുശേഷം അവര്‍ തമ്മില്‍ കണ്ടിട്ടേയില്ല. ആമിയുടെ വ്യക്തി വിവരങ്ങളിലേക്കും മെറിന്‍ കടന്നുചെല്ലുന്നു. അത്തരത്തില്‍ ഓരോ വ്യക്തികളെ കണ്ടുമുട്ടുന്നതിലൂടെ ചിത്രത്തിന്റെ പ്ലോട്ട് മുറുകി പ്രേക്ഷകരില്‍ ആകാംക്ഷ നിറയ്ക്കുന്നു.
പ്രണയത്തെ ആഘോഷമാക്കിയ മാധവിക്കുട്ടിയോടുള്ള ആരാധനയാണ് ചിത്രത്തിന് ഇങ്ങനെയൊരു പേരിടാന്‍ സംവിധായകനെ പ്രേരിപ്പിച്ചത്.
ബാനര്‍-ഒബ്‌സ്‌ക്യൂറ മാജിക് മൂവിസ്, നിര്‍മ്മാണം-സെബാസ്റ്റ്യന്‍ സ്റ്റീഫന്‍, സ്റ്റെഫാനി സെബാസ്റ്റ്യന്‍, കഥ, സംവിധാനം-എ.ആര്‍.അമല്‍ക്കണ്ണന്‍, ഛായാഗ്രഹണം-വിപിന്‍രാജ്, തിരക്കഥ, സംഭാഷണം-അനസ് നസീര്‍ഖാന്‍, ഫോക്കസ്പുള്ളര്‍-കാര്‍ത്തിക് എസ്.നായര്‍, എഡിറ്റിംഗ്-കൃഷ്ണനുണ്ണി, ഗാനരചന-എസ്.ചന്ദ്ര, നഹും എബ്രഹാം, അനഘ അനുപമ, സംഗീതം-നഹും എബ്രഹാം, സംഗീത് വിജയന്‍, ഷെറോ റോയ് ഗോമസ്, ആലാപനം-ബെന്നി ദയാല്‍, ഹരിചരന്‍, ഹരിശങ്കര്‍, നഹും എബ്രഹാം, അമൃത, റെജി ഫിലിപ്പ്, ജിതിന്‍രാജ്, ഹരീഷ് ശിവറാം, കല-ഫിറോസ് നെടിയത്ത്, വസ്ത്രാലങ്കാരം-അനഘ എസ്.ലാല്‍, അഞ്ജലി വിജയന്‍, ചമയം-മിട്ടി ആന്റണി, മുഖ്യസംവിധാനം-വിശാഖ് ഇന്ദിര സുരേന്ദ്രന്‍, സഹസംവിധാനം-വസീം അക്രം, സംവിധാന സഹായി-അക്ഷയ്ശാന്ത്, സല്ലാപ് എസ്.നായര്‍, പശ്ചാത്തല സംഗീതം-നഹും എബ്രഹാം, പ്രൊ:കൺട്രോളര്‍-കിച്ചി പൂജപ്പുര, ലൈവ് റിക്കോര്‍ഡിസ്റ്റ്-അരുൺ പ്രസാദ്, ഡിസൈന്‍സ്-ആന്റണി സ്റ്റീഫന്‍,വിതരണം-വൈറ്റ്‌പേപ്പര്‍ മീഡിയ & ഒബ്‌സ്‌ക്യൂറ മാജിക് മൂവിസ്, പി.ആര്‍.ഓ-അജയ് തുണ്ടത്തില്‍.
പ്രീതി ജിനോ, ഡോണ, അരുചന്ദ്രന്‍, അരിജ്, വിഷ്ണുനാഥ്, ജെ.ആര്‍.വര്‍മ്മ, കല്‍ഫാന്‍, വിശ്വമോഹന്‍, സ്ഫടികം ജോര്‍ജ്, അനില്‍ നെടുമങ്ങാട്, ഫ്രാങ്കോ, അഞ്ജു, അര്‍ജുന്‍, അക്ഷയ് എന്നിവര്‍ക്കൊപ്പം സിദ്ധാര്‍ത്ഥ് മേനോന്‍ അതിഥിതാരമായെത്തുന്നു. ചിത്രം ഉടന്‍ പ്രദര്‍ശനത്തിനെത്തുന്നു.