വിജയകൃഷ്ണന്‍, എ. ചന്ദ്രശേഖര്‍, എം.ഫ് തോമസ്
തിരുവനനപുരം:ഫ്രഞ്ച് ചലച്ചിത്രകാന്‍ റോബര്‍ട്ട് ബ്രസോണിന്റെ സിനിമകള്‍ ജോണ്‍ എബ്രഹാമിനെ സ്വാധീനിച്ചിരുന്നു എന്ന് ചലച്ചിത്ര നിരൂപകന്‍ വിജയകൃഷ്ണന്‍ പറഞ്ഞു. ഫിലിംകള്‍ച്ചറും കേരള ചലച്ചിത്ര അക്കാദമിയും ഭാരത് ഭവനും ചേര്‍ന്ന് ജോണ്‍ എബ്രഹാമിന്റെ 32.ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപിച്ച 'ബ്രസോണിന്റെ കഴുത, ജോണ്‍ എബ്രഹാമിന്റെയും' എന്ന സിമ്പോസിയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലം കഴിയുന്തോറും ജോണ്‍ എബ്രഹാമിന്റെ സിനിമകള്‍ വളരുകയും അവയെ കുറിച്ച് നിരവധി പഠങ്ങളും ചര്‍ച്ചകളും നടന്നുവരുന്നുവെന്നും പുതിയ തലമുറയെവരെ സ്വാധീനിക്കുന്ന തായും വിജയകൃഷ്ണന്‍ പറഞ്ഞു. എം.ഫ് തോമസ്, എ. ചന്ദ്രശേഖര്‍, അനില്‍ ദേവ്, എം മുഹമ്മദ് സലിം എന്നിവരും സംസാരിച്ചു. തുടര്‍ന്ന് ബ്രസോണിന്റെ 'ഔ ഹസാര്‍ഡ് ബാല്‍തസാര്‍'എന്ന സിനിമയുടെ പ്രദര്‍ശനവും നടന്നു.