ചലച്ചിത്ര സംവിധായകന്‍ ഹരിലാല്‍ ഗാന്ധി കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത ഹ്രസ്വചിത്രമാണ് ആല, ഡ്രീം ഫാക്ടറിയുടെ ബാനറില്‍ എ.ആര്‍. ജുബൈര്‍, സുഭാഷ് കൃഷ്ണന്‍, ഷെമീര്‍ റാവുത്തര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. സ്വന്തം പെണ്‍മക്കളെ കാമ കണ്ണുകളോടെ നോക്കുന്നവര്‍ക്കുളള മുന്നറിയിപ്പായാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്.
എ.ആര്‍. ജുബൈര്‍, ഷെമീര്‍ റാവുത്തര്‍, സുബിന്‍ സൂര്യ, ഹരിലാല്‍ ഗാന്ധി, സുഭാഷ് കൃഷ്ണന്‍
ഡോ. പത്മനാഭന്‍, അശ്വനി എസ്. ആനന്ദ്, ബെന്‍ഹര്‍, എ.ആര്‍. ജുബൈര്‍, സുബിന്‍ സൂര്യ, ഷെമീര്‍ റാവുത്തര്‍, സുഭാഷ് കൃഷ്ണന്‍ എന്നിവരാണ് അഭിനേതാക്കള്‍. അച്ഛനായി ഡോ. പത്മനാഭനും മകളായി അശ്വനി എസ്. ആനന്ദും ആണ് അഭിനയിച്ചത്. ആര്‍.കെ. എന്ന ക്വട്ടേഷന്‍ ഗുണ്ടയായി ബെന്‍ഹറും ആര്‍.കെ.യുടെ ചങ്ങാതിമാരായി എ.ആര്‍. ജുബൈറും ഷെമീര്‍ റാവുത്തറും സുബിന്‍ സൂര്യയും സുഭാഷ് കൃഷ്ണനും കഥാപാത്രങ്ങളാകുന്നു. ഛായാഗ്രഹണം: ഷിനോയ് ഗോപിനാഥ്. പശ്ചാത്തല സംഗീതം: നിസാം ബഷീര്‍. ചിത്ര സംയോജനം: അനീസ് ബഷീര്‍. സംഭാഷണം: മഞ്ജു ഹരിലാല്‍. ചമയം: വിനീഷ് പേരാമ്പ്ര. കലാസംവിധാനം: സത്യന്‍ പേരേറ്റില്‍. പി.ആര്‍.ഒ: റഹിം പനവൂര്‍.
വിനീഷ് പേരാമ്പ്ര, ഹരിലാല്‍ ഗാന്ധി, അശ്വനി, ആനന്ദ്, ഡോ. പത്മനാഭന്‍
വര്‍ക്കല, കുളമുട്ടം എന്നിവിടങ്ങളിലായിരുന്നു ഈ ഷോര്‍ട്ട് ഫിലിം ചിത്രീകരിച്ചത്.
യൂട്യൂബ് ചാനലില്‍ റിലീസ് ചെയ്ത ഈ ഹ്രസ്വചിത്രം ഒന്നര ആഴ്ചകൊണ്ട് ഒന്നര ലക്ഷം പേര്‍ കണ്ടു.
താരങ്ങളും അണിയറക്കാരും
സമൂഹ മാധ്യമങ്ങളില്‍ പെണ്‍കുട്ടികളും സ്ത്രീകളും ഏറ്റവും കൂടുതല്‍ ഷെയര്‍ ചെയ്ത ഹ്രസ്വചിത്രമാണ് ആല എന്ന് സംവിധായകന്‍ പറഞ്ഞു.