നവാഗതനായ ബി.എസ്. ഗോമസ് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് ആൽഫാ ഒമേഗ. ലെനിക് ഫിലിം കമ്പിനിയുടെ ബാനറിൽ ബ്രിട്ടോ ഡിക്രൂസ്,സെജിൻ എസ്, ബ്രോണിയ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. കേരളസുധ കേബിൾ വിഷൻ മാനേജിംഗ് ഡയറക്ടർ അലക്‌സ് ക്ലീറ്റസിന്റെ സഹകരണത്തോടെയാണ് നിർമാണം. യേശുക്രിസ്തു വിന്റെ 12 വയസ്സ് മുതൽ മുപ്പതു സ് 30 വയസ് വരെയുള്ള കാലഘട്ടത്തെ ആസ്പദമാക്കി ഇന്ത്യൻ കാഴ്ചപ്പാടിലും ആനുകാലിക സംഭവങ്ങളെ കോർത്തിണക്കിയാണ് ഈ സിനിമ ഒരുക്കുന്നത്. ആദിയും അന്ത്യവും എന്നാണ് ആൽഫാ ഒമേഗ എന്ന വാക്കിന്റെ അർഥം
മലയാളം,കന്നഡ, തമിഴ് എന്നീ ഭാഷകളിലാണ് ചിത്രം നിർമ്മിക്കുന്നത്.. യേശുവിന്റെ മാതാവ് മറിയം ആയി ബോളിവുഡ് താരം സോനം മുഖർജി അഭിനയിക്കുന്നു. ? (ക്വസ്റ്റ്യൻ മാർക്ക് ) എന്ന ഹിന്ദിചിത്രത്തിലെ നായികയാണ് സോനം. ഉണ്ണിയേശുവാകുന്നത്മാസ്റ്റർ സിയാൻ ആണ്. യേശുവായി വിദേശതാരമാണ് അഭിനയിക്കുന്നത്. സായ് കുമാർ , തലൈവാസൽ വിജയ്, വിക്രാന്ത് , സജീഷ്, സീത, ഗായത്രി,ശ്രീജാ എസ്.നായർ , സാന്ദ്ര പി. സുനിൽ തുടങ്ങി നിരവധി താരങ്ങൾ ഈ സിനിമയിൽ കഥാപാത്രങ്ങളാകും. കേരളം, രാജസ്ഥാൻ, തമിഴ്‌നാട്, കർണാടകം എന്നീ സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലും ചിത്രീകരണം നടക്കും.
സോനം മുഖർജിഗാനരചനയും സംഗീതവും സംവിധായകൻ തന്നെയാണ് യാണ് നിർവഹിച്ചിരിക്കുന്നത്. ഗായകര് : എസ്.പി. ബാലസുബ്രഹ്മണ്യം, കെ.എസ്.ചിത്ര. ക്യാമറ: സുജിത്മുരളി. അസോിയേറ്റ് ഡയറക്‌ടേഴ്‌സ്: ഹെറിസൈമൺ , പ്രമോദ്. അസിസ്റ്റന്റ് ഡയറക്‌ടേഴ്‌സ്രാജൻ അമിർതം. പ്രൊഡക്ഷൻ കൺട്രോളർ : സുനിൽ പേട്ട പിആർഒ:റഹിം പനവൂർ , മേക്കപ്പ് ബിനോയ് കൊല്ലം, കോസ്റ്റ്യുംസ് : ഭക്തൻ മങ്ങാട് എഡിറ്റിംഗ് :വിഷ്ണു കല്യാണി, സ്റ്റിൽസ് : സേതുമോഹൻ മൂവാറ്റുപുഴ, പ്രൊഡക്ഷൻ എക്‌സിക്യൂ ട്ടിവ്‌സ്: വിജേഷ്, മുരളി. കലാസംവിധാനം: ജോജോ ആന്റണി,സ്റ്റുഡിയോ: എച്ച് ഡി സിനിമാ കമ്പനി.