തിരു: മൂന്നാം നിഴലാട്ടം ഹ്രസ്വ ചലച്ചിത്ര മേളയ്ക്ക് തുടക്കമായി. അഞ്ചു ദിവസം നീണ്ടു നില്‍ക്കുന്ന നിഴലാട്ടം ഫിലിം ഫെസ്റ്റിവല്‍ ആന്റ് ആര്‍ട്ട് എക്‌സിബിഷന്റെ പതാക പ്രശസ്ത ചിത്രകാരന്‍ ബി.ഡി.ദത്തനും വി.എസ്. ബിന്ദുവും ചേര്‍ന്ന് കനകക്കുന്നില്‍ ഉയര്‍ത്തിയതോടെയാണ് പരിപാടികള്‍ക്ക് തുടക്കമായത്.
ബി.ഡി.ദത്തൻ,രതീഷ് രോഹിണി കല- മാനവികത-സംസ്‌കാരം-നേരറിവ് എന്നിവയിലൂടെ പുതിയ പാതകള്‍ തുറക്കുക എന്ന ലക്ഷ്യത്തോടെയാണ് നിഴലാട്ടം ചലച്ചിത്ര മേളയ്ക്ക് തുടക്കം കുറിച്ചത്. ഇന്ത്യയ്ക്കകത്തും പുറത്തും നിന്നുമായി ഏകദേശം മുന്നൂറോളം ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പികുന്നത്.
ഒന്നാം ദിനത്തിൽ മേളയെ ശ്രദ്ധേയമാക്കിയത് പ്രശസ്ത വന്യജീവി നിശ്ചല ഛായാഗ്രാഹിക അപര്‍ണ്ണ പുരുഷോത്തമന്റെ നേതൃത്വത്തില്‍ നടന്ന ഫോട്ടോ വാക്കായിരുന്നു. ഫോട്ടോഗ്രാഫിയില്‍ താല്‍പര്യമുള്ള എഴുപത്തിയഞ്ചോളം യുവതി പങ്കെടുത്ത നടത്തത്തിൽ അപര്‍ണ്ണ ഫോട്ടോഗ്രഫിയുടെ അറിവുകൾ പകര്ന്നു നല്കി.
അപര്‍ണ്ണ പുരുഷോത്തമൻ. രതീഷ് രോഹിണി കൂടാതെ മേളയ്‌ക്കൊപ്പം നടക്കുന്ന ഫോട്ടോ പെയ്ന്റിംഗ് പ്രദര്‍ശനവും ഒന്നാം ദിനം ജനപങ്കാളിത്തം കൊണ്ട് സമ്പന്നമായിരുന്നു. തിരഞ്ഞെടുക്കപ്പെട്ട യുവ കലാകാരന്മാരുടെ അഞ്ഞൂറോളം ഫോട്ടോകളും പെയ്ന്റിംഗുകളുമാണ് മേളയുടെ ഭാഗമായി ഒരുക്കിയിരിക്കുന്നത്.