CINEMA11/06/2022

'സുഡോക്കു N' തിയേറ്ററുകളിലേയ്ക്ക്

Rahim Panavoor
നവാഗതനായ സി. ആര്‍..അജയകുമാര്‍  രചനയും സംവിധാനവും നിര്‍വഹിച്ച സുഡോക്കു N എന്ന ചിത്രത്തിന് പ്രത്യേകതകള്‍ ഏറെയാണ്. സംഗീതാ 4 മൂവി ക്രിയേഷന്‍സി ന്റെ ബാനറില്‍ സംഗീതാ സാഗര്‍ ആണ്  ഈ ചിത്രം നിര്‍മിച്ചത്. സര്‍ക്കാസ്റ്റിക് കോമഡി ത്രില്ലര്‍ ചിത്രമാണിത്. നിര്‍മാതാവ് , ട്രാന്‍സ് ലേഡി അഭിനേത്രി സാറാ ഷേയ്ക്കാ, നായിക ജാസ്മിന്‍ ഹണി,സംഗീത സംവിധായകന്‍ അപ്പു, ഗായകന്‍ ആര്‍. എല്‍. സരിന്‍, ഛായാഗ്രാഹകന്‍ അരുണ്‍ ഗോപിനാഥ്,
ഗാനരചയിതാക്കളായ പുള്ളിക്കണക്കന്‍, സജി ശ്രീവല്‍സം, പശ്ചാത്തല സംഗീത സംവിധായകന്‍  അജേഷ് തോമസ്, കോറിയോഗ്രാഫര്‍ ചിപ്പി മോള്‍, സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ സുനില്‍ കളര്‍ലാന്റ്, അസിസ്റ്റന്റ്  ഡയറക്ടര്‍മാരായ രതീഷ് ഓച്ചിറ , സുരാജ് ചെട്ടികുളങ്ങര, അനീഷ് കല്ലേലി, പോസ്റ്റര്‍ ഡിസൈനര്‍മാരായ  ബിജു ബൈമാക്‌സ്, ദീപു സോമന്‍, ഗ്രാഫിക്‌സ് ഡിസൈന്‍മാരായ താഹിര്‍ മുഹമ്മദ്, വിനു എന്നിവരും  നവാഗതരാണ് എന്നതാണ് ഒരു പ്രത്യേകത. നൂറോളം  അഭിനേതാക്കളുടെ ആദ്യ മലയാള സിനിമയാണിത്.
   
രഞ്ജിപണിക്കര്‍,മണിയന്‍പിള്ള രാജു, കലാഭവന്‍ നാരായണന്‍ കൂട്ടി,  സജി  സുരേന്ദ്രന്‍, കെ.അജിത് കുമാര്‍,ബോബ് ജി. എഡ്‌വേര്‍ഡ്, ജാസ്മിന്‍ ഹണി, മുന്‍ഷി രഞ്ജിത്ത്, കെ.പി.എ.സി. ലീലാമണി, സുജാത സന്തോഷ്, കെ.പി.എ.സി. ഫ്രാന്‍സിസ്, ആദിനാട് ശശി, കിജിന്‍ രാഘവന്‍,പ്രസീദ് മോഹന്‍ സുമേഷ്, മഞ്ജിത്, സന്തോഷ് തങ്ങള്‍, ദീപു ഇന്ദിരാദേവി, ബിന്ദു തോമസ്സ്, താര വി. നായര്‍, ജാനകി ദേവി, ബേബി വൃദ്ധി വിശാല്‍, ബേബി ആരാധ്യ, മാസ്റ്റര്‍ ആദി എസ്. സുരേന്ദ്രന്‍, വി.റ്റി. വിശാഖ്,  ബിജു എസ്, പ്രേം വിനായക്, മനോജ് രാധാകൃഷ്ണന്‍, ബിജു കാവനാട്, ഗൗതം, ഹരീഷ് കുമാര്‍, പ്രിയലാല്‍, സിദ്ധാര്‍ത്ഥ്, വിക്രം കലിംഗ, കാര്‍ത്തിക്, വിനോദ്, ഡി. പോള്‍, സിജിന്‍, ആദിത്യ എസ്. രാജ്, ലിപു, ഷഹീര്‍ മുംതാസ്,ലക്ഷ്മി ശിവകല,അനൂപ് ബഷീര്‍, സായി മോഹന്‍, രാജേഷ് കുമാര്‍,സൈമണ്‍ നെടുമങ്ങാട് എന്നിവര്‍ക്കൊപ്പം സ്‌കൂള്‍ ഓഫ് ഡ്രാമയിലെ കലാകാരന്മാരും നൂറ്റി ഇരുപതോളം അഭിനേതാക്കളും ഇതില്‍ വേഷമിടുന്നു. പുതിയ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകളുമുണ്ട്.

സംഗീതം:അപ്പു, മൈ ജോണ്‍ ബ്രിട്ടോ. ഗായകര്‍  : ജാസി ഗിഫ്റ്റ്, ആര്‍. എല്‍. സരിന്‍.ചീഫ്  അസോസിയേറ്റ് ഡയറക്ടര്‍: എസ് പി.മഹേഷ്.എഡിറ്റിംഗ്:ഹേമന്ത് ഹര്‍ഷന്‍.  പ്രൊഡക്ഷന്‍  കണ്‍ട്രോളര്‍ :ബദറുദ്ദീന്‍  അടൂര്‍.

കൊല്ലത്തും പരിസര പ്രദേശങ്ങളിലുമായിരുന്നു സിനിമയുടെ ചിത്രീകരണം. ജൂണ്‍ 24ന്  ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.
Views: 582
SHARE
NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024