തിരുവനന്തപുരം:സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന ഇരുപത്തിയൊന്നാമത് രാജ്യന്തര ചലച്ചിത്രമേളയുടെ ഈ വര്‍ഷത്തെ സിഗ്‌നേച്ചര്‍ ഫിലിമിന് വേണ്ടിയുള്ള ആശയങ്ങള്‍ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ 10 ല്‍ നിന്ന് 13 ലേക്ക് മാറ്റി. ആശയങ്ങള്‍ സ്റ്റോറി ബോര്‍ഡും, ബഡ്ജറ്റും സഹിതം സെക്രട്ടറി, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി, ശാസ്തമംഗലം എന്ന വിലാസത്തിലേക്ക് വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി എത്തിക്കണം.