അങ്കുരത്തിൽ ജയൻ-പ്രേംനസീർ മലയാളത്തിലെ ആദ്യ ആക്ഷൻ ഹീറോ ജയന്റെ 36-ാം ഓര്മ ദിനമാണ് കടന്നുപോയത്. കാലമെത്ര കഴിഞ്ഞിട്ടും ആരാധക ലക്ഷങ്ങളുടെ മനസ്സിൽ ജയൻ ഇന്നും പഴയ സൂപ്പർ നടനായി ജീവിക്കുകയാണ്. അതിനുകാരണമായതു ശരപഞ്‌ജരം എന്ന ഒരൊറ്റ സിനിമയും. സിനിമാജീവിതത്തിൽ വഴിത്തിരിവായ ആ സിനിമ ജയന് എങ്ങനെ ലഭിച്ചു, വില്ലനിൽ നിന്ന് സ്വഭാവനടനായ ലാലു അലക്സിനെ മലയാള സിനിമയ്ക്ക് സമ്മാനിക്കുന്നതിൽ ജയൻ കാരണമായതെങ്ങനെ, തുടങ്ങിയ കാര്യങ്ങൾ ജയനെ വച്ച് ഈ ഗാനം മറക്കുമോ, അങ്കുരം എന്നി സിനിമകൾ നിർമ്മിക്കാൻ തുടങ്ങിയിട്ടും ജയന്റെ സാന്നിധ്യമില്ലാതെ സിനിമ പൂർത്തിയാക്കേണ്ടിവന്ന അനുഭവക്കഥ പ്രശസ്ത നിർമാതാവ് അടൂർ പത്മകുമാർ പങ്കുവയ്ക്കുന്നു. ഒപ്പം സഹ താരങ്ങൾക്ക് മുന്നോട്ട് കുതിക്കാൻ അവസരം ഒരുക്കുന്ന പ്രേംനസീറിനെയും അടുത്തറിയാം .
അങ്കുരത്തിൽ ജയൻ-പ്രേംനസീർ അടൂർ പത്മകുമാർ ഇന്ന് ഈ ഗാനം മറക്കുമോ എന്ന ജയന്റെ സിനിമ തുടങ്ങുന്നത് 1978 ലാണ്. പ്രേംനസീര്‍ സാറാണ് അതിലെ ഹീറോ . അതിലെ കഥാപാത്രങ്ങള്‍ ആരൊക്കെയാകണം എന്ന് അദ്ദേഹവും ആയിട്ട് സംസാരിച്ചു. അദ്ദേഹത്തിന് എതിരായിട്ട് വില്ലന്‍ വേഷത്തില്‍ ആരെ വയ്ക്കണമെന്ന് നോക്കുമ്പോള്‍ പ്രേംനസീര്‍ തന്നെയാണ് ജയനെ നിര്‍ദ്ദേശിച്ചത്. വില്ലന്‍ എന്റെ ഓപ്പോസിറ്റല്ലേ അത് ജയനെയിടാം എന്ന് നസീർ സര്‍ തന്നെയാണ് പറഞ്ഞത്. മറ്റൊരു ആര്‍ട്ടിസ്റ്റിലും കാണാത്ത ഒരു ക്വാളിറ്റിയാണത്. അന്ന് ജയന്‍ വലിയ ഒരു താരം ആയിട്ടില്ല. ഞാൻ ജയനുമായി സംസാരിച്ചു. കഥകേട്ട് വളരെ ഇഷ്ടപ്പെട്ട ജയന്‍ സമ്മതിച്ചു. ഡേറ്റ് കണ്‍ഫോം ചെയ്തു തന്നു. അഡ്വാന്‍സ് കൊടുത്തു. നസീര്‍ സാർ ഡേറ്റ് തന്നിട്ടുള്ളത് സെപ്റ്റംബര്‍ ഒന്നുമുതല്‍ 20 വരെയാണ്. സര്‍ ആ ദിവസങ്ങളിൽ മുഴുവൻ സമയവും ഒപ്പം ഉണ്ടാകണം മറ്റു പ്രോഗ്രാമുകള്‍ക്കൊന്നും ഒരിടത്തും പോകരുത് ഒറ്റ ഷെഡ്യുളില്‍ തീര്‍ക്കുവാനുള്ള പടമാണ് എന്ന ഒരു നിബന്ധനയാണ് ജയനോട് പറഞ്ഞത്. എല്ലാ ആള്‍ക്കാരും അങ്ങനെയാണ് ഡേറ്റ് തന്നിട്ടുള്ളത്. കാരണം കുട്ടനാടാണ് ലൊക്കേഷന്‍. ആലപ്പുഴയില്‍ നിന്ന് ബോട്ടില്‍ വന്നുപോകണം. സെറ്റിലെത്താൻ രണ്ടു മൂന്നു മണിക്കൂര്‍ വേണം. അന്ന് ചങ്ങനാശ്ശേരി റോഡും, ബ്രിജ് ഒന്നും ഉണ്ടായിരുന്നില്ല. അതിനാൽ കാര്‍യാത്ര ബുദ്ധിമുട്ടാണ് മാത്രവുമല്ല ടൈം വേസ്റ്റാകുകയും ചെയ്യും. അതുകൊണ്ടു അവിടെ കാവാലത്ത് മുരുക്കന്‍ എന്ന് പേരുള്ള ആളുടെ രണ്ടു വീടുകള്‍ വാടയ്ക്ക് എടുത്ത് അവിടെയാണ് ആർട്ടിസ്റ്റിനും സാങ്കേതിക പ്രവർത്തകർക്കും താമസിക്കാൻ വേണ്ട സൗകര്യം ചെയ്തിരുന്നത്. കുട്ടനാട്ടില്‍ ആദ്യമായി കായല്‍ നികത്തി നെല്‍ കൃഷി ചെയ്തു വ്യക്തിയാണ് മുരിക്കൻ. അദ്ദേഹത്തിന്റെ പ്രതാപകാലത്തെ അനുസ്മരിക്കുന്ന തരത്തിലുള്ള വീടുകളായിരുന്നു അവ. പ്രത്യേകിച്ചും ടെലിഫോണ് കണക്ഷന്‍ വരെ എടുത്ത് സമയം പാഴാക്കാതിരിക്കാനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയിരുന്നു. അന്ന് ട്രന്‍കാള്‍ ബുക്കുചെയ്താല്‍ നാല് മണിക്കൂര്‍ കാത്തിരിക്കേണ്ടിവരും. കെപി ഉമ്മര്‍, ജോസ് പ്രകാശ്, തുടങ്ങിയ പ്രശസ്തർ പടത്തിലുണ്ട്.
അങ്കുരത്തിന്റെ സെറ്റിൽ- ഒടുവിൽ ഉണ്ണികൃഷ്ണൻ,അടൂർ പത്മകുമാർ,അടൂർ രവീന്ദ്രൻ,ബഹദൂർ,രാജ്‌കുമാർ,
ജി എസ് വിജയൻ, ഹരിഹരൻ അടൂർ മണികണ്ഠൻ,കെ പി ഉമ്മർ,ശാരദ,ജോയ്(നിർമാതാവ്-വളർത്തുമൃഗങ്ങൾ)ഭദ്രൻ
പടത്തിന്റെ സംവിധായകനായി ഫിക്‌സ് ചെയ്തത് കെ പി പിള്ളയെ ആണ്. റെക്കോര്‍ഡിങ് കഴിയുന്നത് വരെ ഉണ്ടായിരുന്ന അദ്ദേഹം ചിത്രീകരണം ആരംഭിക്കുന്നതിനു പത്തുദിവസം മുൻപ് പെട്ടെന്ന് പിന്മാറി. മദ്രാസ്സില്‍ നിന്ന് മാറി നില്‍ക്കാന്‍ പറ്റാത്തതാണ് കാരണമായി പറഞ്ഞത്. സലില്‍ചൗദരിയാണ് സംഗീതം. ഞാൻ പിന്നെ കൂടുതലൊന്നും ചിന്തിച്ചില്ല. അതിനു സാധിക്കുമായിരുന്നില്ല. അപ്പോൾ എനിക്കുതോന്നിയതു വളരെ അടുപ്പമുള്ള സംവിധായകൻ എൻ ശങ്കരന്‍ നായരെ ബുക്ക് ചെയ്യാനാണ്. റെക്കോര്‍ഡിങ്, സ്ക്രിപ്റ്റും തുടങ്ങി ഷൂട്ടിങ്ങിനുവേണ്ടിയുള്ള മറ്റെല്ലാ ഒരുക്കങ്ങളും പൂർത്തിയായിക്കഴിഞ്ഞു. അനിയന്‍ ആലഞ്ചേരിയുടെ കഥ വേണു നാഗവള്ളി സ്ക്രിപ്റ്റാക്കി. ശങ്കരൻ നായരോട് പോയി കാര്യംപറഞ്ഞു. സാറിനെയല്ലാതെ മറ്റൊരാളെ എനിക്ക് ചിന്തിക്കാന്‍ കഴിയില്ല സാര്‍ നിൽക്കുകയാണെങ്കിൽ എനിക്ക് പടം നടക്കും ഇല്ലെങ്കില്‍ നടക്കാതെവരും എന്ന് പറഞ്ഞു. ശോഭന പരമേശ്വരന്‍ നായരുടെ ഓഫീസില്‍ തന്നെയാണ് അദ്ദേഹം താമസ്സിച്ചിരുന്നത്. അവരുടെ പടങ്ങള്‍ക്ക് ഞാൻ വര്‍ക്ക് ചെയ്തിരുന്നതുകൊണ്ടു ആ ഓഫീസുമായിട്ടു നല്ല അടുപ്പമുണ്ടായിരുന്നു. ശോഭന പരമേശ്വരന്‍ നായരും പറഞ്ഞു ശങ്കരന്‍ നായര്‍ പോയി വര്‍ക്ക് ചെയ്യണം. എന്നോടുള്ള പ്രത്യേക താല്പര്യം കൊണ്ട് ശങ്കരൻ നായർ അതേറ്റു . ശങ്കരൻ നായർ എനിക്ക് കോൾ ഷീറ്റ് തന്നപ്പോള്‍ അതെ കാള്‍ ഷീറ്റ് ജി പി ബാലന്‍ എന്ന നിര്‍മ്മാതാവിനും കൊടുത്തിരുന്നു. അവരുടെ കഥ ഫൈനലൈസ് ആയിരുന്നില്ല. ആകുമ്പോൾ നോക്കാം എന്നു പറഞ്ഞാണ് എനിക്ക് ഡേറ്റ് തന്നത്. ഈ ഇടവേളയിൽ ജി പി ബാലന്‍ ഹരിഹരനെ സംവിധായകനാക്കി ഒരു പടം പ്ലാന്‍ ചെയ്തു. അതാണ് ശരപഞ്‌ജരം .
അങ്കുരത്തിന്റെ സെറ്റിൽ-ജയൻ,അടൂർ മണികണ്ഠൻ,ഹരിഹരൻ,പ്രസാദ്(ബ്രദേഴ്‌സ് എന്റർപ്രൈസസ്)പ്രേംനസീർ നോക്കുമ്പോള്‍ ഒരുമാസത്തേക്ക് എല്ലാ പ്രമുഖ ആര്‍ട്ടിസ്റ്റും എന്റെ സെറ്റിലാണ്. നസീർ സാറിനെ വച്ചിട്ടാണ് ഹരിഹരന്‍ പ്രധാനമായും സിനിമ ചെയ്യാറ് . നസീർ സാറിനെ കിട്ടാത്തതുകൊണ്ട് ജയനെ വച്ച് ചെയ്യാനാണു അവർ പ്ലാൻ ചെയ്‌തിരിക്കുന്നത്. അവര്‍ ജയനോട് ഡേറ്റ് ചോദിച്ചപ്പോള്‍ എനിക്ക് ഡേറ്റ് നൽകിയിരിക്കുന്ന കാര്യം പറഞ്ഞു. അവർ ജയനെമാത്രം കണ്ടിട്ടാണ് പടം തുടങ്ങുന്നത്. ആദ്യത്തെ ഒരാഴ്ച ഒന്ന് ഒഴിവാക്കി കിട്ടണം പിന്നെ ഞാന്‍ വന്നു ജോയിന്‍ ചെയ്‌തോളാം എന്ന് ജയൻ വന്ന് എന്നോട് പറഞ്ഞു. ഞാന്‍ നോക്കുമ്പോൾ ആദ്യം സംവിധായകന്‍ വരാൻ പറ്റില്ലെന്നും പറഞ്ഞു പിന്മാറിയതുപോലെ ഇനി ജയനും എന്തെകിലും കാരണത്താൽ വരാന്‍ പറ്റാതെയിരുന്നാല്‍ എന്റെ ഷൂട്ടിങ് കുഴയും. ജയന്‍ വന്നില്ലെങ്കില്‍ പെട്ടെന്ന് ഒരാളെ പിടിച്ചു അഭിനയിക്കേണ്ട റോള്‍ അല്ല. നസീര്‍ സാറിന്റെ എതിരായിട്ട് വരേണ്ടതാണ്. ഞാൻ ജയനോട് പറഞ്ഞു,നസീർ സാര്‍ ഉള്ള ദിവസങ്ങളില്‍ മുഴുവന്‍ നിങ്ങള്‍ വേണമിവിടെ. വർക്കുണ്ടെങ്കിലും ഇല്ലെങ്കിലും. എങ്ങനെയെങ്കിലും പ്ലാന്‍ ചെയ്തു ചെയ്യാനുള്ള ഒരു ലൊക്കേഷന്‍ അല്ലയിത് . എല്ലവരും വീട്ടിൽ കഴിയുന്നതുപോലെയാണ് ഈ ലൊക്കേഷൻ. നസീര്‍സാറുപോലും ഇവിടെയാണ് താമസിക്കുന്നത് അതുകൊണ്ടു ഒരു കാരണവശാലും അത് സാധിക്കില്ല . പിന്നെ എത്രയും നേരത്തെ വിടാന്‍ പറ്റുമോയെന്നുള്ളത് അംവിധായകനുമായി ആലോചിച്ച് ചെയ്യാം. നസീര്‍ സാറുമായിട്ടുള്ള കോമ്പിനേഷനെടുത്തിട്ടു നേരത്തെ വിടാന്‍ നോക്കാം. ജയൻ അവരോടു ചോദിക്കു സമ്മതിക്കുമായാണെങ്കിൽ രണ്ടു സിനിമയിലും അഭിനയിക്കാമല്ലോ എന്ന് ഞാൻ പറഞ്ഞു. അവരോടു ജയൻ ചോദിച്ചെങ്കിലും പറ്റില്ലെന്ന് പറഞ്ഞപ്പോൾ . പകരമായി ജോസേട്ടനെ വിളിക്കു, ഉമ്മുക്കയെ വിളിക്കു എന്ന് ജയന്‍ എന്നോട് പറഞ്ഞു . ഇതില്‍ ജോസ്പ്രകാശിനും കെ പി ഉമ്മറിനും റോള്‍ ഉണ്ട്. അവരുടെ കഥാപാത്രങ്ങള്‍ ഫിക്സ് ചെയ്തിരിക്കുകയാണ്. ഇനി അത് മാറ്റാന്‍ പറ്റില്ലെന്ന് ഞാന്‍ പറഞ്ഞു .
അങ്കുരം പൂജ-എസ് കൊന്നനാട്ട്(കലാസംവിധായകൻ),അടൂർ പത്മകുമാർ,ജയൻ,അടൂർ മണികണ്ഠൻ,ദിവാകരൻ(നിർമാതാവ്-അഷ്ടമുടിക്കായൽ),
ബാലൻ(ചന്താമാണി ഫിലിംസ്),ഹരിഹരൻ,ജോർജ്(എയ്ഞ്ചൽ ഫിലിംസ്)പ്രസാദ്,മുത്തൂറ്റ് പാപ്പച്ചൻ,കോട്ടയം ശാന്ത,അംബിക
അങ്ങനെയിരിക്കുമ്പോഴാണ് ഞങ്ങളുടെ വിതരണക്കാരായ ബ്രദേഴ്‌സ് എന്റര്‍പ്രൈസസ് അവരുടെ കൊല്ലത്തെ മെഡിക്കല്‍ ഷോപ്പിൽ വരുന്ന സിനിമയിൽ അഭിനയിക്കാൻ ആഗ്രഹമുള്ള മെഡിക്കൽ റെപ്പിനെക്കുറിച്ച് പറയുന്നത്. പേര് ലാലു അലക്‌സ്. ഷൂട്ടിങ് തുടങ്ങിയിട്ട് എന്താണെന്ന് ആലോചിക്കാം എന്ന് ഞാൻ അവരോട് പറഞ്ഞു. വലിയ ഒരു റോളിനുവേണ്ടിയല്ല അവര്‍ റെക്കമണ്ട് ചെയ്യുന്നത്. ഒരു ദിവസം കൊല്ലത്തു വച്ച് ഡിസ്ട്രിബ്യുട്ടർക്കൊപ്പം അലക്സിനെക്കണ്ടു ലാലു അലക്സിനെ കണ്ട എനിക്ക് ജയന്റെ റോളിൽ നോക്കിക്കൂടെ എന്ന് തോന്നി. മദ്രാസ്സിൽ പോയപ്പോൾ നസീർ സാറിനോടും എൻ ശങ്കരൻ നായരോടും ലാലു അലക്സിന്റെ കാര്യം പറഞ്ഞു. അയാളോട് വരാൻ പറയു നോക്കാം എന്ന് നസീർ സാർ പറഞ്ഞപ്പോൾ ലാലു അലക്സിനോട് ലൊക്കേഷനിൽ വരാൻ അറിയിച്ചു. അതിനൊരു സമയവും കൊടുത്തു. പറഞ്ഞ സമയത്ത് ലൊക്കേഷനിൽ എത്തി അഭിനയം കാഴ്ചവച്ചപ്പോൾ ലാലു അലക്സിൽ നസീർ സാറിനും മറ്റെല്ലാവർക്കും താല്പര്യമായി.
അങ്ങനെ ജയന്റെ റോൾ ചെയ്ത് ലാലു അലക്സ് തന്റെ സിനിമാജീവിതത്തിനു തുടക്കം കുറിച്ചു. സാധാരണ ഒരു നടന് ലഭിക്കാത്ത ഭാഗ്യമാണ് അദ്ദേഹത്തിന് കിട്ടിയത്. പ്രേംനസീറിന്റെ കൂടെ പാരലല്‍ ആയിട്ട് ഒരു വില്ലന്‍ റോള്‍ അതും ജയന് വച്ചിരുന്ന റോള്‍. അത് രണ്ടുപേര്‍ക്കും വലിയ ഗുണമുണ്ടാക്കി. എന്റെ സിനിമയിൽ അഭിനയിക്കാതെ ശരപഞ്‌ജരത്തിലെ വേഷത്തിലൂടെ ജയൻ ആക്ഷൻ സൂപ്പര്താരമായപ്പോൾ ഈ ഗാനം മറക്കുമോ എന്ന എന്റെ സിനിമ ലാലു അലക്സ് എന്ന നടനെ മലയാള സിനിമയ്ക്ക് സംഭാവന ചെയ്തു. പുതുമുഖം ലാലു അലക്‌സ് എന്നാണു ടൈറ്റില്‍ കൊടുത്തിരിക്കുന്നത്.
ഈ ഗാനം മറക്കുമോ- പ്രേംനസീർ,ലാലു അലക്സ് അങ്കുരത്തിന്റെ സ്വിച്ചോൺ-മെല്ലി ഇറാനി(ഛായാഗ്രാഹകൻ)അടൂർ മണികണ്ഠൻ,പ്രേംനസീർ,ജയൻ,ഹരിഹരൻ,ത്യാഗരാജൻ(സ്റ്റുണ്ട്),കോട്ടയംശാന്ത, അടൂർ പത്മകുമാർ,എസ് കൊന്നനാട്ട്,കെ ടി മുഹമ്മദ്
ഈ ഗാനം മറക്കുമോക്ക് ശേഷം എന്റെ സഹോദരന്‍ അടൂർ മണികണ്ഠന്റെ നിർമാണത്തിൽ അങ്കുരം തുടങ്ങുന്നത്. ഞാൻ സഹ നിര്മാതാവായിരുന്നു. ശരപഞ്ജരം കഴിഞ്ഞു ഹരിഹരൻ സംവിധാനാം ചെയ്യുന്ന പടമാണ്. അത് രണ്ടു സുഹൃത്തുക്കളുടെ കഥയാണ്. പ്രേംനസീറിനെയും ജയനെയുമാണ് ആ റോളിൽ തീരുമാനിച്ചത്. അതിനു ഒരു ഷെഡ്യുള്‍ കംപ്ലീറ്റ് വര്‍ക്ക് ചെയ്തുകഴിഞ്ഞു. രണ്ടാമത്തെ ഷെഡ്യുള്‍ എ വി എം സ്റ്റുഡിയോയിൽ സെറ്റിട്ട് ഉമ്മറം, ശാരദയും ജയനുമായിട്ടുള്ള കോമ്പിനേഷന്‍ സീനുകളാണ്. രാവിലെ 9 മുതൽ രാത്രി 9 വരെ കാൾ ഷീറ്റ് ഇട്ടിരിക്കുകയാണ്. ഒൻപതു മണിമുതല്‍ ഒരുമണിവരെ വര്‍ക്ക് ചെയ്തു. ഒരു മാണിയാപ്പോള്‍ ബ്രേക്ക് പറഞ്ഞു. ബ്രേക്കിനിടയിൽ പോയിട്ട് വരാമെന്നു പറഞ്ഞു പോയ ജയൻ വന്നില്ല. നാലുമണിവരെ നോക്കി ആറുമണിയായി. അന്വേഷിച്ചപ്പോള്‍ അടുത്ത് മറ്റൊരു പടത്തിന്റെ ലൊക്കേഷിനില്‍ നിൽക്കുകയാണ്. അത് ഹരിഹരനോടും, നിര്‍മാതാവ് അടൂര്‍ മണികണ്ഠനോടും പറഞ്ഞില്ല. സെറ്റിലെ മറ്റ് ആരും അക്കാര്യം അറിഞ്ഞില്ല. ജയന് അബദ്ധം പറ്റിയതാകാം. സംവിധായകനോട് പറയാതെപോകാന്‍ പാടില്ലല്ലോ. പ്രൊഡ്യുസര്‍മാർ എന്ന നിലയില്‍ എനിക്കും സഹോദരനും അത് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല.
അങ്കുരത്തിൽ അംബിക,കോട്ടയം ശാന്ത, ജയൻ,പ്രേംനസീർസെറ്റിട്ടില്ലെങ്കില് മറ്റൊരു ദിവസം എടുക്കാമായിരുന്നു. നമ്മളുടെ വിഷമം കണ്ടിട്ട് ഹരിഹരന്‍ പറഞ്ഞു അങ്ങനെയാണെന്നുണ്ടെങ്കില്‍ സമയം പാഴാക്കണ്ട വേറെ ഒരാളിനെ നോക്കാം. ഹരിഹരന്‍ തന്നെ സുകുമാരനെ നിര്‍ദ്ദേശിച്ചു. അന്ന് സുകുമാരൻ കയറിവരുന്നതേയുള്ളു. ഹരിഹരൻ സുകുമാരനെ വിളിച്ച് പെട്ടെന്ന് പുറപ്പെട്ടു വരാൻ പറഞ്ഞു. അന്ന് തിരുവന്തപുരത്തുള്ള സുകുമാരന്‍ ഉടനെ വിമാനത്തിൽകയറി അവിടെ വന്നു . ഹരിഹരന്റെ പടത്തില്‍ ഒരവസരം കിട്ടുകയെന്നു പറഞ്ഞാല്‍ അന്നതൊരു വലിയകാര്യമാണ്. ജയന്റെ വേഷം സുകുമാരനാണ് ചെയ്തത്. ശരപഞ്ജരം ഹിറ്റായപ്പോള്‍ ഒരുപാട് ഓഫര്‍കിട്ടിയ ജയൻ ആര്‍ക്കൊക്കെ ഡേറ്റ് കൊടുത്തിട്ടുണ്ടെന്നു നോക്കാതെ ചോദിക്കുന്നവര്‍ക്കൊക്കെ ഡേറ്റ് കൊടുത്തതു കൊണ്ടാകാം അങ്ങനെ ഒരബദ്ധം പറ്റിയത് എന്നാണു ഞാൻ മനസ്സിലാക്കുന്നത് .
ഈ ഗാനം മറക്കുമോ-ജലജ, ലാലു അലക്സ് അടൂർ പത്മകുമാറിനെ കൂടുതൽ അറിയാൻ വായിക്കുക 'പ്രേംനസീറിനെക്കൊണ്ട് 18 റീടേക്ക്,മോഹൻലാൽ മേക്കപ്പണിഞ്ഞു വെറുതെയിരുന്നു' http://ayyo.in/Cinema_more.php?page=95