തിരുവനന്തപുരം: ഡിസംബര്‍ നാലു മുതല്‍ 11 വരെ കേരള ചലച്ചിത്ര അക്കാദമി തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ഇരുപതാമത് അന്താരാഷ്ട്ര ചലച്ചിത്രമേള ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ നവംബര്‍ അഞ്ചിന് ആരംഭിക്കും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സംഘാടക സമിതിയോഗത്തിലാണ് തീരുമാനങ്ങൾ അറിയിച്ചത്.
നൂറ്റെൻപതോളം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. എണ്പതിലേറെ മികച്ച ലോക സിനിമകളാണ് മേളയ്‌ക്കെത്തുന്നത് കഴിഞ്ഞ വര്‍ഷത്തെപ്പോലെ ഡെലിഗേറ്റ് ഫീസ് 500 രൂപയായിരിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് 300 രൂപ.
ഇത്തവണ കൂടുതല്‍ തിയേറ്ററുകള്‍ തെരഞ്ഞെടുത്തി'ട്ടുണ്ട്. കനകക്കുന്നിലെ നിശാഗന്ധിയില്‍ 3000 സീറ്റുകളുള്ള ശീതീകരിച്ച താല്‍ക്കാലിക തിയേറ്റര്‍ സജ്ജീകരിക്കും. മേളയിലെ മറ്റു തിയേറ്ററുകള്‍ ശ്രീകുമാര്‍ (1000 സീറ്റ്), ശ്രീവിശാഖ് (700), ധന്യ (700), രമ്യ( 700), ടാഗോര്‍ തിയേറ്റര്‍ (900), കൈരളി (440), ശ്രീ (300), നിള (260), കലാഭവന്‍ (410), ന്യൂ സ്‌ക്രീന്‍1 (520), ന്യൂ സ്‌ക്രീന്‍2(200), ന്യൂ സ്‌ക്രീന്‍3 (200) എന്നിവയാണ്.
രണ്ട് പുതിയ പൊതുപ്രദര്‍ശന വേദികളാണ് ഇത്തവണത്തെ മേളയുടെ പ്രത്യേകത. വെള്ളയമ്പലം മാനവീയം വീഥിയില്‍ സെന്‍സര്‍ ചെയ്ത സിനിമകള്‍ പ്രദര്‍ശിപ്പിക്കും. പ്രത്യേക പാക്കേജ് സിനിമകള്‍ക്കായി സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ ബാസ്‌കറ്റ്‌ബോള്‍ കോര്‍ട്ടില്‍ ആയിരം സീറ്റുകള്‍ സജ്ജീകരിക്കും.
ഈ വര്‍ഷത്തെ അരവിന്ദന്‍ സ്മാരക പ്രഭാഷണം പ്രശസ്തമായ മെല്‍ബ ഫെസ്റ്റിവല്‍ ഡയറക്ടര്‍ ക്ലയര്‍ ഡോബിന്‍ നിര്‍വഹിക്കും.
മേളയുടെ നടത്തിപ്പിന് പ്രശസ്ത സംവിധായകന്‍ ഷാജി എന്‍ കരുണ് ചെയര്‍മാനായി ഉപദേശക സമിതി രൂപീകരിച്ചു. അലസാഡ്ര സ്‌പെഷല്‍, റോസാ കാരിലോ, ജൂ ഗിവാനി, മാര്‍ട്ടിന്‍ അര്‍മാന്‍ഡ്, സൂസ സാന്റോസ് എന്നീ വിദേശ പ്രോഗ്രാമര്‍മാരടങ്ങിയ സമിതി മേളയില്‍ അക്കാദമിയെ സഹായിക്കും.
ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രാജീവ് നാഥ്, ഉപദേശക സമിതി ചെയര്‍മാന്‍ ഷാജി എന്‍.കരുണ്, ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍ ജോഷി മാത്യു, സാഹിത്യ അക്കാദമി ചെയര്‍മാന്‍ പെരുമ്പടവം ശ്രീധരന്‍, ഫിലിം ചേംബര്‍ പ്രസിഡന്റ് ജി.പി വിജയകുമാര്‍, ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍, എക്‌സിക്യൂ'ിവ് അംഗം രാമചന്ദ്ര ബാബു, സംവിധായകന്‍ ജി.എസ്.വിജയന്‍, ചലച്ചിത്ര അക്കാദമി സെക്രട്ടറി ടി.രാജേന്ദ്രന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.