ഇസ്ലാമാബാദ്: 'ധോണി ദ അണ്‍റ്റോള്‍ഡ് സ്റ്റോറി'
പാക്കിസ്ഥാനില്‍ പ്രദര്‍ശിപ്പിക്കില്ല. ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണിയുടെ
ജീവിതത്തെ ആധാരമാക്കിയുള്ള സിനിമയാണിത്. പാക് താരങ്ങള്‍ ഇന്ത്യ വിടണം എന്ന്
മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന ആവശ്യപ്പെട്ടതിനുള്ള മറുപടിയായാണ് ഈ
തീരുമാനമെന്നാണ് സൂചന.
പാക് കലാകാരന്മാരെ നാടുകടത്തണമെന്നായിരുന്നു
എംഎന്‍എസിന്റെ ആദ്യ ആവശ്യം. പാക് താരസാന്നിധ്യമുള്ള 'റായീസ്', 'ഹേ ദില്‍
ഹേ മുഷ്കില്‍' എന്നിവയടക്കമുള്ള ചിത്രങ്ങള്‍ ഇന്ത്യയില്‍
നിരോധിക്കണമെന്നും എംഎന്‍എസ് ആവശ്യപ്പെട്ടിരുന്നു.