സംവിധായകരായ സിബി മലയില്‍ ഹരികുമാര്‍, കമല്‍ എന്നിവര്‍ കലാഭവനില്‍ തിരുവനന്തപുരം:ഫോറം ഫോർ ബെറ്റർ ഫിലിംസിന്റെ സംഘാടകത്വത്തിൽ പിറവിയെടുക്കുന്ന സ്ത്രീപക്ഷ സിനിമ ക്രോസ് റോഡിന്റെ സ്വിച്ചോൺ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. കലാഭവനിൽ നടന്ന ചടങ്ങിൽ ഫോറം ഫോർ ബെറ്റർ ഫിലിംസിന്റെ ചെയർമാൻ ലെനിൻ രാജേന്ദ്രൻ അധ്യക്ഷം വഹിച്ചു. ചലച്ചിത്ര അക്കാദമി സെക്രട്ടറി കമൽ മുഖ്യാതിഥിയായിരുന്നു. സിബി മലയിൽ,ഡോ ബിജു,ശശി പറവൂർ എന്നിവർ സംസാരിച്ചു. പ്രശസ്തരായ 10 സംവിധായകർ സംവിധാനം നിർവഹിക്കുന്ന 11 സ്ത്രീപക്ഷ സിനിമകൾ ഉൾപ്പെടുന്നതാണ് ക്രോസ് റോഡ്.
ലെനിൻ രാജേന്ദ്രൻ (പിമ്പേ നടപ്പവൾ), നേമം പുഷ്പരാജ് (കാവൽ), അശോക് ആർ നാഥ് (ബദർ) ശശി പറവൂർ (ലേക്ക്ഹൗസ്) മായ (ആൽബർട്ട്), മധുപാൽ (ഒരു രാത്രിയുടെ കൂലി) പ്രദീപ് നായർ (കോടേഷ്യൻ )രാജീവ് രവി (മൗനം), അവിരാ റെബേക്ക (ചെരിവ്), നവാഗത സംവിധായക നയന സൂര്യൻ (പക്ഷികളുടെ മണം) എന്നിവരാണ് സംവിധായകർ. മംത മോഹൻദാസ്, പ്രിയങ്ക നായർ, പാർവതി, പദ്മപ്രിയ, ഇഷാ തൽവാർ, ശ്രുതിമേനോൻ, കാഞ്ചന(ഓലപീപ്പിയിലെ മുത്തശ്ശി) തുടങ്ങിയവരാണ് നായികമാർ. നിർമാതാക്കൾ, സംവിധായകർ, അഭിനേതാക്കൾ, സാങ്കേതിക പ്രവർത്തകർ എന്നിവരെ സദസ്സിനു പരിചയപ്പെടുത്തി. നായികമാരായ പ്രിയങ്ക നായർ,ശ്രുതിമേനോൻ,കാഞ്ചന എന്നിവർ ചടങ്ങിന് എത്തിയിരുന്നു.