CINEMA25/04/2021

വിനീത് അനിലിന്റെ തമിഴ് മ്യൂസിക്കല്‍ ആല്‍ബം 'കണ്‍ വിഴിത്താല്‍'

Rahim Panavoor
താരങ്ങളും  അണിയറക്കാരും
മലയാളികളായ  യുവതീ   യുവാക്കള്‍ ഒരുക്കുന്ന തമിഴ് മ്യൂസിക്കല്‍ വീഡിയോ ആല്‍ബമാണ്  'കണ്‍ വിഴിത്താല്‍.  സുലു  ആന്റ് സല്ലു  പ്രൊഡക്ഷന്‍സിന്റെ  ബാനറില്‍  ഷഹീന്‍, നിസാം  എന്നിവര്‍  ചേര്‍ന്ന്   നിര്‍മിക്കുന്ന ആല്‍ബം  യുവ  ചലച്ചിത്ര താരം വിനീത് അനില്‍ സംവിധാനം ചെയ്യുന്നു. ഹൃദയസ്പര്‍ശമായ അഗാധ പ്രണയം പശ്ചാത്തലമാക്കിയുള്ളതാണ് ആല്‍ബം. കണ്ണു  തുറന്നാല്‍ എന്നാണ്  കണ്‍  വിഴിത്താല്‍ എന്ന  വാചകത്തിന്റെ  അര്‍ത്ഥം.
ഷഹീന്‍, നയന രാജന്‍, വിഷ്ണു ഗംഗാധര്‍,  നിസാം,  ഡോ:  അഫിന്‍ സലിം,  ഗൗരി കൃഷ്ണ, വിഷ്ണു  ജി. റാം എന്നിവരാണ് താരങ്ങള്‍. ഗാനരചന, സംഗീതം: അക്ഷയ്രാജ്. ഗായകര്‍ : നജീം അര്‍ഷാദ്,  അമൃത ജയകുമാര്‍.കഥ :ഷഹീന്‍.  ഛായാ ഗ്രഹണം : ശ്രീനി  ജി. എസ്.  എഡിറ്റിംഗ് : അനുരാജ്  രാജശേഖരന്‍. മേക്കപ്പ് , കോസ്റ്റിയൂംസ് : ഷീജ എം ഐ എ. കലാസംവിധാനം: ബിനു ഗിന്നസ്. പ്രൊ ഡക്ഷന്‍ കണ്‍ട്രോളര്‍ : വിഷ്ണു  ഗംഗാധര്‍ .  പി ആര്‍ ഒ : റഹിം പനവൂര്‍. സ്റ്റില്‍സ് : ഐസക്ക് ജോര്‍ജ് . അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍ :  സുജി വി. നായര്‍,  തുഷാര  ആര്‍.  മ്യൂസിക്ക് പ്രോഗ്രാമിംഗ് : ജോയ് ജിനിത്ത്. വയലിന്‍: നന്ദു ജി. എസ്. ഹെലിക്യാം : ജോബന്‍  കൊട്ടാരക്കര.  തിരുവനന്തപുരം, വര്‍ക്കല എന്നിവിടങ്ങളിലായി   ആല്‍ബത്തിന്റെ ചിത്രീകരണം  പൂര്‍ത്തിയായി.
   
ഒരു  കുടയും  കുഞ്ഞുപെങ്ങളും  എന്ന    സീരിയലിലും  യോദ്ധ  എന്ന  മോഹന്‍ലാല്‍ ചിത്രത്തിലും ബാലതാരമായി അഭിനയിച്ചിട്ടുള  വിനീത് അനില്‍   പ്രേക്ഷകര്‍ക്ക്  സുപരിചിത നാണ് . വിനീത് സംവിധാനം  ചെയ്യുന്ന  ആറാമത്തെ  ആല്‍ബമാണിത്. 
Views: 726
SHARE
NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024