കെ ജയകുമാർ
തിരുവനന്തപുരം:സിനിമയ്ക്ക് പാട്ടെഴുതുമ്പോൾ അന്തസോടെ എഴുതണം. അല്ലാതെ തുഞ്ചത്തെഴുത്തച്ഛന്റെ ഭാഷയെ കൊല്ലരുതെന്ന് മലയാളം സർവകലാശാല വൈസ് ചാൻസിലറും,ഗാനരചയിതാവുമായ കെ ജയകുമാർ ഐ എ എസ് പറഞ്ഞു. പാട്ടെഴുത്തിൽ അരനൂറ്റാണ്ടു പൂർത്തിയാക്കിയ ശ്രീകുമാരൻ തമ്പിക്ക് തലസ്ഥാനത്തു സംഘടിപ്പിച്ച ആദരവ് ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇന്നത്തെ പാട്ടുകൾക്ക് ബാ.. ബൂവാന്ന് ശബ്ദംമാത്രമേ ഉള്ളുവെന്നും അർത്ഥമുള്ള വരികളില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എഫ് എമ്മിൽ യേശുദാസ് പാടുന്ന പാട്ടെന്നെ പറയു. പാടുന്നത് യേശുദാസ് ആണെങ്കിലും, ആ പാട്ടിനു ഗാനരചയിതാക്കളായ ഞങ്ങളൊക്കെ ചേർന്നിട്ടാണ്. അല്ലാതെ യേശുദാസ് രാവിലെ എഴിച്ചു പാടുന്നില്ല. വേണ്ടത്ര അംഗീകാരം കിട്ടാത്തത് ശ്രീകുമാരൻ തമ്പിക്ക് മാത്രമല്ല. ഗാനരചയിതാക്കൾക്കു പൊതുവെ അംഗീകരം കിട്ടാറില്ല എന്നും ജയകുമാർ പറഞ്ഞു.