തിരുവനന്തപുരം: ഡിസംബര്‍ ആറിന് തിരിതെളിയുന്ന ഇരുപത്തിനാലാമത് രാജ്യാന്തര ചലച്ചിത്രമേളയിൽ പങ്കെടുക്കാനുള്ള ഡെലിഗേറ്റ് പാസിന്റെ ഓൺലൈൻ (നവംബർ 12) രജിസ്ട്രേഷൻ ആരംഭിച്ചു. ഓണ്‍ലൈന്‍ രജിസ്ട്രേഷനു വേണ്ട സഹായ സഹകരണങ്ങള്‍ ചെയ്തു നല്‍കുന്നതിനായി തിരുവനന്തപുരം ടാഗോര്‍ തീയേറ്ററില്‍ ഹെല്‍പ്പ് ഡെസ്ക് പ്രവര്‍ത്തിക്കും. 1000 രൂപയാണ് പൊതുവിഭാഗത്തിനുള്ള ഡെലിഗേറ്റ് ഫീസ്. നവംബര്‍ 26 മുതല്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ 1500 രൂപ അടയ്ക്കേണ്ടി വരും. ചലച്ചിത്ര-ടി.വി രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ഫിലിം സൊസൈറ്റി പ്രവര്‍ത്തകര്‍ക്കും നവംബര്‍ 15 മുതല്‍ 25 വരെയും മാധ്യമപ്രവര്‍ത്തകര്‍ക്ക് നവംബര്‍ 20 മുതല്‍ 25 വരെയും രജിസ്ട്രേഷന്‍ നടത്താം.