CINEMA20/08/2020

സ്വപ്നസുന്ദരി

Rahim Panavoor
സ്വപ്നസുന്ദരി സിനിമയുടെ  പൂജ
നവാഗതനായ കെ. ജെ. ഫിലിപ്പ്  സംവിധാനം  ചെയ്യുന്ന  ചിത്രമാണ് സ്വപ്നസുന്ദരി . അല്‍ഫോണ്‍സ  വിശ്വല്‍   മീഡിയയുടെ ബാനറില്‍ ഷാജു  സി. ജോര്‍ജ്  ആണ്  ചിത്രം  നിര്‍മിക്കുന്നത്. റോയിറ്റയുടെ  കഥയ്ക്ക്  നവാഗതരായ സീതു   ആന്‍സന്‍ , കുമാര്‍സെന്‍  എന്നിവര്‍  ചേര്‍ന്നാണ്  തിരക്കഥയും  സംഭാഷണവും രചിക്കുന്നത്.

സമ്പന്ന  കുടുംബത്തിലെ രണ്ട്  ആണ്‍മക്കള്‍. അച്ഛന്‍  ഗള്‍ഫുകാരനും അമ്മ  ആഢംബരപ്രിയയായ  സ്ത്രീയുമാണ്. മൂത്ത മകന്‍  ഷാനു എഞ്ചിനീയറിംഗ്  വിദ്യാര്‍ത്ഥിയാണെങ്കിലും  ചിത്രം  വരയ്ക്കുന്നതിലാണ്  കൂടുതല്‍  താത്പര്യം. മനോഹരമായി  ചിത്രം  വരയ്ക്കുന്ന ഷാനുവിനോട് ഒരു  പെണ്‍കുട്ടി തന്റെ  ചിത്രം  വരയ്ക്കാന്‍  ഫോണ്‍  ചെയ്ത്  ആവശ്യപ്പെടുന്നു. തുടര്‍ന്നുണ്ടാകുന്ന  രസകരവും  സസ്പന്‍സ്  നിറഞ്ഞതുമായ  സംഭവവികാസങ്ങളിലൂടെ  കഥ  മുന്നോട്ടു  പോകുന്നു. കോളേജ്  പശ്ചാത്തലത്തില്‍ക്കൂടിയാണ്  ഈ സിനിമയുടെ  കഥ  വികസിക്കുന്നത്.

സനീഫ്, ജിന്റോ,  തമിഴ്  നടന്‍  വര്‍ഗീസ്, മുഹമ്മദ്  സാജിദ്  സലാം, സൈജു, മുഹമ്മദ്, രഞ്ജിത്ത്, തന്‍ഫീല്‍, ഡോല്‍ ബി, സിദ്ദിഖ്, റസാക്ക്  പാരഡൈസ്, സാന്‍കൃഷ്ണ, ജോയ്  നടുക്കുടി,  സുല്‍ഫി  കൊടുങ്ങല്ലൂര്‍, ഷാരുസഹീന്‍, അലീന  തങ്കച്ചന്‍, ഷാന്‍സി സലാം, അന്ന, അനീന, സൗദ  തുടങ്ങിയവരാണ്  പ്രധാന  താരങ്ങള്‍.
സിനിമയുടെ പൂജാ  ചടങ്ങില്‍  പങ്കെടുത്തവര്‍
സനീഫ്, ജിന്റോ, വര്‍ഗീസ് എന്നിവര്‍  നായക കഥാപാത്രങ്ങളെയും ഷാരുസഹീന്‍, അലീന തങ്കച്ചന്‍  എന്നിവര്‍ നായിക  കഥാപാത്രങ്ങളെ യും  അവതരിപ്പിക്കുന്നു. തേക്കാട്ടില്‍ ജോണ്‍  സക്കറിയ എന്ന  നെഗറ്റീവ്  കഥാപാത്രമായി ജിന്റോ  എത്തുന്നു.  സെല്‍വന്‍  എന്ന കഥാപാത്രത്തെ  വര്‍ഗീസ്  അവതരിപ്പിക്കുന്നു. ഷാരുവും ടി വി  അവതാരകയായ അലീനയും  ആദ്യമായി  അഭിനയിക്കുന്ന  സിനിമയാണിത്. ഇതില്‍  ഒരു  പ്രധാന  കഥാപാത്രത്തെ  അവതരിപ്പിക്കുന്ന  മുഹമ്മദ്  സാജിദ്  സലാമും  പുതുമുഖമാണ്.

ഡയറക്ടര്‍  ഓഫ്  ഫോട്ടോഗ്രാഫി : റോയിറ്റ. അസ്സോസിയേറ്റ്  ക്യാമറാമാന്‍ :കുമാര്‍സെന്‍. ഗാനരചന : ഉസ്മാന്‍, വക്കച്ചന്‍. സംഗീതം, ആലാപനം :ഉസ്മാന്‍. അസ്സോസിയേറ്റ്  ഡയറക്ടര്‍ : മുഹമ്മദ്  സാജിദ്  സലാം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : ഷാന്‍സി  സലാം. പി ആര്‍  ഒ : റഹിം  പനവൂര്‍. കലാ  സംവിധാനം : മനോജ്  കിഴക്കമ്പലം. കോ  ഓര്‍ഡിനേറ്റര്‍ : അന്ന ഏയ്ഞ്ചല്‍. ഗതാഗതം : സൈജു.

ചിത്രത്തിന്റെ  പൂജാ കര്‍മം  എറണാകുളത്ത്  നടന്നു. റഷീദ്  താനം  ദീപം  തെളിയിച്ചു. ചലച്ചിത്ര ടിവി  താരം  രമ്യാ പണിക്കര്‍  മുഖ്യാതിഥിയായിരുന്നു. ചിത്രത്തിലെ  താരങ്ങളും  അണിയറ  പ്രവര്‍ത്തകരും ചടങ്ങില്‍ സംബന്ധിച്ചു.

എറണാകുളം, പീരുമേട്  തുടങ്ങിയ  സ്ഥലങ്ങളിലായാണ്  സിനിമയുടെ  ചിത്രീകരണം. 
Views: 1686
SHARE
NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024