ഡാനിയല്‍ ക്രെയ്ഗ് മോണിക്ക ബെല്ലൂച്ചി
മുംബൈ: വെള്ളിയാഴ്ച ഇന്ത്യയില്‍ റിലീസ് ചെയ്യുന്ന പുത്തന്‍ ജെയിംസ് ബോണ്ട് ചിത്രം സ്‌പെക്ടറിലെ ബോണ്ടിന്റെ ചുംബനമാണ് സെന്‍സര്‍ ബോര്‍ഡ് കട്ട് ചെയ്തത്. ഇന്ത്യന്‍ ഓഡിയന്‍സിന് പറ്റിയ രംഗമല്ലെന്ന കാരണം പറഞ്ഞാണ് ചിത്രത്തിലെ കടുത്ത രണ്ട് ചുംബനരംഗങ്ങൾ സെന്‍സര്‍ ബോര്‍ഡ് വെട്ടി മാറ്റിയത്. രണ്ട് നിന്ദാവാക്കുകള്‍കൂടി സിനിമയില്‍നിന്നു നീക്കിയിട്ടുണ്ട്.
ബോണ്ടായ ഡാനിയല്‍ ക്രെയ്ഗ് മോണിക്ക ബെല്ലൂച്ചി, ലിയ സെയ്തൂ എന്നീ സുന്ദരികളെ ചുംബിക്കുന്ന രംഗങ്ങൾ വെട്ടിക്കുറച്ചതായി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ ചെയര്‍മാന്‍ പഹ്‌ലാജ് നിഹലാനി സ്ഥിരീകരിച്ചു. സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശം അനുസരിക്കുന്നതായി നിര്‍മ്മാതാക്കളായ സോണി പിക്‌ചേഴ്‌സ് എന്റര്‍ടെയിന്‍മെന്റും അറിയിച്ചു.