CINEMA05/07/2019

അഭിനയമികവില്‍ പ്രിയാവിഷ്ണു

ayyo news service
പ്രിയാവിഷ്ണു
ആര്‍.ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന സ്ത്രീ സ്ത്രീ എന്ന സിനിമയില്‍ രാജമ്മ എന്ന പ്രധാനപ്പെട്ട ഒരു കഥാപാത്രമുണ്ട്. രാജമ്മയും ഭര്‍ത്താവ് തങ്കയ്യനും ചേര്‍ന്ന് ഒരു തട്ടുകട നടത്തി അതില്‍നിന്നുള്ള വരുമാനംകൊണ്ടാണ് ജീവിക്കുന്നത്. ഇവര്‍ക്ക് ഒരു മകളുണ്ട്. ഈ സിനിമയിലെ നായിക കഥാപാത്രമായ മായയെ മകളെപ്പോലെയാണ് രാജമ്മ സ്‌നേഹിക്കുന്നത്. തെരുവിന്റെ മകനായ മാര്‍ത്താണ്ഡനെ മകനെപ്പോലെയും. സ്ത്രീകഥാപാത്രങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ഈ സിനിമയില്‍ രാജമ്മയാകുന്നത് പ്രിയാവിഷ്ണു എന്ന അഭിനേത്രിയാണ്. പ്രിയാവിഷ്ണു അഭിനയിച്ച ആദ്യ സിനിമയാണ് സ്ത്രീ സ്ത്രീ. കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് നേടിയ എഡ്യൂക്കേഷന്‍ ലോണ്‍ എന്ന ചിത്രത്തിനു ശേഷം ആര്‍.ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അഖിലന്‍ ചക്രവര്‍ത്തി തിരക്കഥയെഴുതിയ കോ-ഇന്‍സിഡന്‍സ് എന്ന ഹ്രസ്വചിത്രത്തിലെ അഭിനയം കണ്ടാണ് പ്രിയാവിഷ്ണുവിനെ ഈ സിനിമയിലേക്ക് ക്ഷണിച്ചത്. മാര്‍ത്താണ്ഡന് രാജമ്മ ആഹാരം വിളമ്പി കൊടുക്കുന്ന രംഗത്ത് മനസ്സില്‍ കരഞ്ഞെന്ന് പ്രിയാവിഷ്ണു പറഞ്ഞു. യഥാര്‍ത്ഥ ജീവിതത്തില്‍ ആഹാരം കിട്ടാതെ വിഷമിച്ച സന്ദര്‍ഭം ഉണ്ടായിട്ടുണ്ടെന്നും അതോര്‍ത്താണ് കരഞ്ഞതെന്ന് പ്രിയാവിഷ്ണു മനസ്സു തുറന്നു പറഞ്ഞു. 
ഭ്രമണം എന്ന ഹിറ്റ് മെഗാസീരിയലില്‍ പ്രിയാവിഷ്ണുവിന് അഭിനയിക്കാനുള്ള അവസരം ലഭിച്ചു. ലക്ഷ്മി എന്ന തമിഴത്തി വേലക്കാരിയുടെ വേഷമായിരുന്നു പ്രിയാവിഷ്ണുവിന്. ഈ സീരിയലില്‍ നല്ലൊരു കഥാപാത്രത്തെ അവതരിപ്പിക്കാന്‍ അവസരം നല്‍കിയ സീരിയല്‍ രചയിതാവ് ജോയ്‌സിയോടും സംവിധായകനായിരുന്ന ബിനു വെള്ളത്തൂവലിനോടും ഒരുപാട് നന്ദിയുണ്ടെന്ന് പ്രിയാവിഷ്ണു പറഞ്ഞു. ആലിപ്പഴം എന്ന സീരിയലിലാണ് ആദ്യമായി അഭിനയിച്ചത്. ഈ സീരിയലിന്റെ സംവിധായകന്‍ പ്രസാദ് നൂറനാട് ആണ് സീരിയല്‍ രംഗത്തേക്ക് ആദ്യമായി അവസരം നല്‍കിയതെന്നും അദ്ദേഹത്തെ നന്ദിയോടെ ഓര്‍ക്കുകയാണെന്നും പ്രിയാവിഷ്ണു. ഹംസഗീതങ്ങള്‍, സ്വപ്നം, ഓര്‍മ്മ, സ്വന്തം, കസ്തൂരിമാന്‍, എന്ന് സ്വന്തം ജാനി, ഒരിടത്തൊരു രാജകുമാരി, സ്ത്രീപദം, പൗര്‍ണമിത്തിങ്കള്‍ തുടങ്ങിയ സീരിയലുകളിലും അഭിനയിച്ചു.

ഒരു ഓര്‍ഡിനറി പ്രണയം, ഒരു കഥ പറയും നേരം, കുട്ടിയപ്പനും ദൈവദൂതരും എന്നീ സിനിമകളിലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. പ്രണയാക്ഷരങ്ങള്‍ ആണ് പുതിയ ചിത്രം. അഖിലന്‍ ചക്രവര്‍ത്തിയുടെ രചനയില്‍ ആര്‍.ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന കവടി എന്ന ചിത്രത്തില്‍ പ്രിയാവിഷ്ണു ആണ് നായിക. കൊച്ചു പ്രേമന്‍ ആണ് നായകനാകുന്നത്. സ്ത്രീ സ്ത്രീ എന്ന സിനിമയിലെ നായകനായ സനേഷും ഈ സിനിമയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
  
അഞ്ച് ഷോര്‍ട്ട് ഫിലിമുകളിലും സര്‍ക്കാര്‍ പരസ്യം ഉള്‍പ്പെടെ രണ്ട് പരസ്യ ചിത്രങ്ങളിലും പ്രിയാവിഷ്ണു അഭിനയിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിലെ ഒരു ടെക്‌സ്റ്റൈല്‍സിന്റെ പരസ്യത്തില്‍ നാല്‍പത് വയസ്സുള്ള വീട്ടമ്മയായും എഴുപത് വയസ്സുള്ള മുത്തശ്ശിയായും  

പ്രിയാവിഷ്ണു ഡബിള്‍ റോളില്‍ അഭിനയിച്ചു. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും നര്‍ത്തകിയുമാണ് പ്രിയാവിഷ്ണു. ബിജു പ്രഭാകര്‍ സംവിധാനം ചെയ്ത മൃത്യു എന്ന ഷോര്‍ട്ട് ഫിലിമില്‍ സ്വന്തം കഥാപാത്രത്തിനും മറ്റൊരു കഥാപാത്രത്തിനു വേണ്ടിയും പ്രിയാവിഷ്ണു ശബ്ദം നല്‍കിയിട്ടുണ്ട്. 
നോര്‍ത്ത് ഇന്ത്യയില്‍ ജനിച്ച പ്രിയാവിഷ്ണു വര്‍ഷങ്ങളായി തിരുവനന്തപുരം മുടവന്‍മുഗളിലാണ് സ്ഥിര താമസം. സിനിമ, സീരിയല്‍, പരസ്യ ചിത്രം, ഹ്രസ്വചിത്രം എന്നിവയില്‍ സജീവമാണ് പ്രിയാവിഷ്ണു. 
Views: 1410
SHARE
NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024