CINEMA19/02/2020

ശ്രീശാന്ത് മറാത്തി ചിത്രത്തില്‍ നായകനാവുന്നു; ചിത്രം ഒരുക്കുന്നത് മലയാളി സംവിധായകര്‍

'മുംബൈച്ച വടാ പാവ്' എന്ന്‍ പേരിട്ട ചിത്രം ഏപ്രിലില്‍ ആരംഭിക്കും
Sumeran P R
ശ്രീശാന്ത്‌ സംവിധായകര്‍ക്കൊപ്പം
രണ്ട് മലയാളി സംവിധായകര്‍ സംയുക്തമായി ഒരുക്കുന്ന മറാത്തി ചിത്രത്തില്‍ പ്രശസ്ത ക്രിക്കറ്റ് താരം ശ്രീശാന്ത് നായകനാവുന്നു. ഏപ്രില്‍ ആദ്യവാരം മഹാരാഷ്ട്ര യില്‍ ചിത്രീകരണമാരംഭിക്കുന്ന 'മുംബൈച്ച വടാ പാവ്' എന്ന ചിത്രത്തിന് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കി സംവിധാനം ചെയ്യുന്നത് പ്രവാസി മലയാളിയും പ്രമുഖ ചലച്ചിത്ര നിര്‍മ്മാതാവുമായ പി. കെ. അശോകനും പ്രശസ്ത പരസ്യ ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ മെഹറലി പോയിലുങ്ങല്‍ ഇസ്മയിലുംമാണ്. ശ്രീശാന്തിന് പുറമെ മറാത്തി സിനിമയിലെ പ്രമുഖ താരങ്ങളും ഈ സിനിമയില്‍ അണിനിരക്കുന്നു. കൂടാതെ വന്‍  താരനിരതന്നെ ചിത്രത്തിലുണ്ട്. ഇന്ത്യന്‍ സിനിമയിലെ പ്രമുഖ സാങ്കേതിക വിദഗ്ദ്ധരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. വ്യത്യസ്തവും പുതുമയുമുള്ള പ്രമേയമാണ് 'മുംബൈച്ച വടാ പാവ്' പറയുന്നത്.   തന്റെ മികച്ച കഥാപാത്രമാണ് മുംബൈച്ച വടാ പാവിലേതെന്ന് ശ്രീശാന്ത് പറഞ്ഞു. ഒട്ടേറെ അഭിനയ സാദ്ധ്യതയുള്ള കഥാപാത്രമാണിത്.എല്ലാത്തരം പ്രേക്ഷകരെയും രസിപ്പിക്കുന്ന ചിത്രമാണ് 'മുംബൈച്ച വടാ പാവ്' എന്നും ശ്രീശാന്ത് അഭിപ്രായപ്പെട്ടു. സമീപകാല മറാത്തി ചിത്രങ്ങളില്‍നിന്നും പ്രമേയംകൊണ്ട് തികച്ചും വ്യത്യസ്തമാണ് 'മുംബൈച്ച വടാ പാവ്' എന്ന് സംവിധായകരായ പി. കെ. അശോകനും മെഹറലി പോയിലുങ്ങല്‍ ഇസ്മയിലും പറഞ്ഞു. പൂനെ, നാസിക് എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷന്‍. ചിത്രീകരണം ഏപ്രിലില്‍ ആരംഭിക്കും.
Views: 1330
SHARE
NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024