CINEMA31/07/2022

'കോളനി' യിൽ ഇരുന്നൂറോളം പുതുമുഖങ്ങൾ

Rahim Panavoor
ഇരുന്നൂറോളം  പുതുമുഖങ്ങൾ  ഒന്നിക്കുന്ന ചിത്രമാണ്  കോളനി.മാസ്റ്റർ മനാഫ് ആദിനാട് ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്.ഡി. കെ. മൂവിയുടെ ബാനറിൽ നിർമിക്കുന്ന ചിത്രം മനുഷ്യരാശി  ഇന്ന് നേരിടുന്ന  വലിയ ഒരു  പ്രശ്നമാണ്  പറയുന്നത്. പ്രണയവും നൊമ്പരവും സംഘട്ടനവും  സസ്പെൻസ്  നിറഞ്ഞ ക്ലൈമാക്സുമാണ് ചിത്രത്തിന്റെ ഒരു പ്രത്യേകത.

രാജാസാഹിബ് , പഷാണം ഷാജി, മോളി കണ്ണമാലി,കോബ്രാ രാജേഷ്, അഭിലാഷ് അട്ടായം, കുളപ്പുള്ളി ലീല,  വിജയൻ മുരുക്കുംപുഴ, ഫൈസൽ മട്ടാഞ്ചേരി, ഉഷ, പാർവതി, ജെസ്സി എന്നിവരാണ് പ്രധാന  താരങ്ങൾ.200 പുതുമുഖങ്ങളും  ചിത്രത്തിൽ  കഥാപാത്രങ്ങളാകുന്നു.
ഗാനരചന : മാസ്റ്റർ മനാഫ്, സുനീഷ് ശ്രീരാഗം, അനീഷ് ആശ്രമം. സംഗീത സംവിധാനം : ഡോ.ബിജു അനന്തകൃഷ്ണൻ,  ടി. പി. അനിൽകുമാർ, കലാഭവൻ പത്മജ.ഗായകർ :  ജാസി ഗിഫ്റ്റ്, ഡോ. ബിജു അനന്തകൃഷ്ണൻ, ഷൈൻ ഡാനിയൽ,  പ്രസീത ചാലക്കുടി, കലാഭവൻ പത്മജ. പി ആർ ഒ :റഹിം പനവൂർ.
 
കരുനാഗപ്പള്ളി ആലുംകടവിൽ നടന്ന  പൂജാ  ചടങ്ങിൽ സി. ആർ. മഹേഷ്‌ എം എൽഎ ഉൾപ്പെടെ നിരവധി പ്രമുഖർ  പങ്കെടുത്തു.

ഓഡി പ്ലസ് എന്ന ചിത്രത്തിനു  ശേഷം മാസ്റ്റർ മനാഫ് ആദിനാട് സംവിധാനം ചെയ്യുന്ന ചിത്രമാണ്  കോളനി.
Views: 684
SHARE
NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024