CINEMA02/07/2019

കര്‍ട്ടന്‍ റെയ്‌സറിന്റെ ഹ്രസ്വചിത്രം സൂ കാണാന്‍ പോകാം

ayyo news service
തരുണ്‍ തിലക്, അനൂപ് പുത്തന്‍പുരയ്ക്കല്‍,  രാജേഷ് പേരൂര്‍ക്കട, ബിനു ജെയിംസ്, രാജീവ് തുളസീധരന്‍ 
കര്‍ട്ടന്‍ റെയ്‌സര്‍ അവതരിപ്പിക്കുന്ന ഹ്രസ്വചിത്രമാണ് സൂ കാണാന്‍ പോകാം. സതീഷ് പി.കുറുപ്പ് ആണ് ആവിഷ്‌കാരവും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ആനുകാലിക സംഭവത്തെ പ്രമേയമാക്കിയുള്ളതാണ് ഈ ഹ്രസ്വ ചിത്രം. ആന്തൂര്‍ ദുരന്തം പോലുള്ള സംഭവങ്ങളിലേക്ക് നയിക്കുന്ന സര്‍ക്കാര്‍ ഓഫീസുകളുടെ അവസ്ഥയാണ് ആക്ഷേപ ഹാസ്യരൂപത്തില്‍ ഈ ഹ്രസ്വചിത്രത്തില്‍ അവതരിപ്പിക്കുന്നത്. കര്‍ട്ടന്‍ റെയ്‌സര്‍ വിവിധ സ്ഥലങ്ങളില്‍ രംഗാവിഷ്‌കാരം നടത്തിയ നാടകത്തിന്റെ ദൃശ്യാവിഷ്‌കാരമാണിത്. 
മൂവി ലവേഴ്‌സ് അസോസിയേഷനിലെ അംഗങ്ങൾ  സതീഷ് പി.കുറുപ്പ് 
രാജീവ് തുളസീധരന്‍, രാജേഷ് പേരൂര്‍ക്കട, ശ്രീകുമാര്‍ എസ്, അനൂപ് പുത്തന്‍പുരയ്ക്കല്‍, തരുണ്‍ തിലക്, വിജയന്‍ മുട്ടത്തറ, ബിനു ജെയിംസ് എന്നിവരാണ് അഭിനേതാക്കള്‍. സതീഷ് പി.കുറുപ്പിന്റെ നേതൃത്വത്തിലുള്ള മൂവി ലവേഴ്‌സ് അസോസിയേഷനിലെ അംഗങ്ങളാണ് ഇവരെല്ലാവരും. 
ഛായാഗ്രഹണം: ജയരാജ് ഹരി. പശ്ചാത്തല സംഗീതം: എസ് ആര്‍.സൂരജ്. കലാസംവിധാനം: അനുപ് പുത്തന്‍പുരയ്ക്കല്‍. എഡിറ്റിംഗ്: ആനന്ദ് എസ്.ലിന്‍. പി.ആര്‍.ഒ : റഹിം പനവൂര്‍. ഈ ചിത്രം യൂട്യൂബില്‍ കാണാന്‍ കഴിയും 

Views: 1405
SHARE
NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024