CINEMA11/06/2016

മത്സരവിഭാഗത്തിലെ 24 ചിത്രങ്ങള്‍ ഇന്ന് കാണാം

ayyo news service
തിരുവനന്തപുരം: ഒന്‍പതാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേളയുടെ രണ്ടാം ദിവസം (ജൂ 11) മത്സരവിഭാഗത്തില്‍ 24 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഷോര്‍ട്ട് ഫിക്ഷന്‍ വിഭാഗത്തില്‍ രാവിലെ വിഷ്ണു. വി.ആര്‍ സംവിധാനം ചെയ്ത എ മില്യ തിങ്‌സ്, ത്രിബനി റായിയുടെ ആസ് ഇറ്റ് ഈസ്, വരുൺ ടൺഠന്റെ അപ്ഹില്‍ എന്നി വ പ്രദര്‍ശിപ്പിക്കും. തുടര്‍ന്ന്  ഷോര്‍ട്ട്  ഡോക്യുമെന്ററി വിഭാഗത്തില്‍ ആദര്‍ശ് രാജു സംവിധാനം ചെയ്ത പക്കേ പാഗ - പ്രൊ'ട്ടകടിംഗ് ദ ഹോൺബില്‍സ് ഓഫ് അരുണാചല്‍പ്രദേശ്, എയ്മന്‍ സല്‍മാന്റെ രംഗ്‌സെന്‍, ശ്രുതിസ്മൃതി  ചാംഗ്കകോടിയുടെ ബിയോണ്ട് കാന്‍വാസ് എിവ പ്രദര്‍ശിപ്പിക്കും. മ്യൂസിക് വീഡിയോ വിഭാഗത്തില്‍ ഫെമിലിയര്‍ ബ്ലൂസ് , ഹോം, ആന്‍ ആര്‍ട്ട്  ട്രിബ്യൂ ട്ട് ടു രോഹിത് വെമൂല ബൈ ഊരാളി എന്നിവയും ലോങ് ഡോക്യുമെന്ററി വിഭാഗത്തില്‍ ചന്ദ്രശേഖര റെഡ്ഢിയുടെ ഫയര്‍ഫ്‌ളൈസ് ഇന്‍ ദ അബിസ് എന്നിവയുമാണുള്ളത്.

ഉച്ചയ്ക്കുശേഷം പ്രദര്‍ശിപ്പിക്കുന്ന മത്സരചിത്രങ്ങളില്‍ ശ്രുതി കൗളഗിയുടെ നിധീസ് ഗ്രാന്റ്ഫാദര്‍, ദിവ്യജ്യോത് സിംഗിന്റെ ദ ലാസ്റ്റ് റൈഡ്, സുഭജിത് ദാസ് ഗുപ്തയുടെ ചിംസ്  അര്‍ച്ചന ചന്ദ്രശേഖരന്റെ ഡൈവ്, ആനന്ദ് ഗൗതം സംവിധാനം ചെയ്ത വെയര്‍ ദ ബ്ലൂലോട്ടസ് ബ്ലൂസ്, ഹാര്‍ദിക് മെഹ്തയുടെ ഫെയ്മസ് ഇന്‍ അഹമ്മദാബാദ്, നിതിന്‍. ആര്‍ സംവിധാനം ചെയ്ത നെയിം പ്ലെയ്‌സ് അനിമല്‍ തിങ് സുരേഷ് ഇളമണിന്റെ വൈല്‍ഡ് പെരിയാര്‍, സ്റ്റാന്‍സിന്‍ ഡോര്‍ജൈയുടെ ഷെപ്പേര്‍ഡ്‌സ് ഓഫ് ഗ്ലേസിയേഴ്‌സ്, കുഞ്ഞില സംവിധാനം ചെയ്ത ഗൃഹപ്രവേശം  എന്നിവ ഉള്‍പ്പെടും. മൺസൂൺ   ഇന്‍ എഫ്.ടി.ഐ.ഐ,  ഫ്രീഡം സോങ് ഓ ദ ബാങ്ക്‌സ് ഓഫ് സബര്‍മതി, റോളിംഗ് ഡയസ് എന്നി മ്യൂസിക് വീഡിയോകളും പ്രദര്‍ശനത്തിനുണ്ട്.  

ഫിലിംമേക്കര്‍ ഇന്‍ ഫോക്കസ്, ലാറ്റിനമേരിക്കന്‍ ഷോര്‍ട്ട്സ്, റിട്രോസ്‌പെക്ടീവ് തുടങ്ങി വിവിധ വിഭാഗങ്ങളിലെ ചിത്രങ്ങളും രണ്ടാംദിവസം കാണാന്‍ അവസരമുണ്ട്.


Views: 1796
SHARE
NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024