ഒബ്‌സ്‌ക്യൂറ മാജിക് മൂവിസിന്റെ ബാനറില്‍ സെബാസ്റ്റ്യന്‍ സ്റ്റീഫനും സ്റ്റെഫാനി സെബാസ്റ്റ്യനും നിര്‍മ്മിച്ച് നവാഗതനായ എ.ആര്‍.അമല്‍ക്കണ്ണന്‍ സംവിധാനം ചെയ്ത ചിത്രമാണ് 'നീര്‍മാതളം പൂത്തകാലം'. ഒരു കൂട്ടം ചെറുപ്പക്കാരുടെ കൂട്ടായ്മയാണ് ഈ ചിത്രം. സംവിധായകന്റെ കഥയ്ക്ക് നവാഗതനായ അനസ് നസീര്‍ഖാന്‍ തിരക്കഥയും സംഭാഷണവും നിര്‍വ്വഹിച്ചിരിക്കുന്നു.
മലയാളസിനിമയുടെ സ്ഥിരം ഫോര്‍മാറ്റുകളില്‍ നിുള്ള വഴിമാറി നടത്തമാണ് തന്റെ സിനിമയിലൂടെ നടത്തുതെന്ന് സംവിധായകന്‍ അമല്‍ പറയുന്നു തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ ബിഎ മലയാളം പഠിക്കാനെത്തിയ സംവിധായകനും തിരക്കഥാകൃത്തും അവരുടെ പഠനകാലയളവില്‍ കോളേജില്‍ നടന്ന ചില സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥാപരിസരങ്ങള്‍ രൂപപ്പെടുത്തിയത്. ഒരു ആണ്‍ കുട്ടിയുടെ പ്രണയിനികളുടെ എണ്ണം അവന്റെ വീരപരിവേഷം കൂട്ടുകയും എന്നാല്‍ പെണ്‍കുട്ടിയുടെ വിവിധ പ്രണയങ്ങള്‍ അവളുടെ സ്വഭാവദൂഷ്യമായി കണക്കാക്കുകയും ചെയ്യുന്ന സമൂഹത്തിന്റെ പൊതുധാരണയെ തിരുത്തിക്കുറിക്കാന്‍ ശ്രമിക്കുകയാണ് ഈ ചിത്രം. 'ഒരു ഭയങ്കര കാമുകി' എന്ന ടാഗ് ലൈനോടെ പുറത്തിറങ്ങുന്ന ചിത്രത്തിലെ കേന്ദ്രകഥാപാത്രം 'ആമി' എന്ന പെണ്‍ കുട്ടിയാണ്. അവള്‍, പത്താം ക്ലാസ്സ് മുതലിങ്ങോട്ട് പ്രണയിക്കുന്ന അഞ്ചിലധികം കാമുകരുടെ കഥയാണ് 'നീര്‍മാതളം പൂത്തകാലം'.
ആമിയെ ആത്മഹത്യയ്ക്ക് ശ്രമിച്ച നിലയില്‍ യാദൃശ്ചികമായി ആശുപത്രിയില്‍ വെച്ച് മെറീന്‍ കണ്ടുമുട്ടുന്നിടത്ത് നിന്നാണ് ചിത്രത്തിന്റെ കഥയാരംഭിക്കുന്നത്. ആമിയും മെറിനും പത്താംക്ലാസ്സുവരെ ഒരുമിച്ച് പഠിച്ചവരാണ്. അതിനുശേഷം അവര്‍ തമ്മില്‍ കണ്ടിട്ടേയില്ല. ആമിയുടെ വ്യക്തി വിവരങ്ങളിലേക്കും മെറിന്‍ കടന്നുചെല്ലുന്നു. അത്തരത്തില്‍ ഓരോ വ്യക്തികളെ കണ്ടുമുട്ടുന്നതിലൂടെ ചിത്രത്തിന്റെ പ്ലോട്ട് മുറുകി പ്രേക്ഷകരില്‍ ആകാംക്ഷ നിറയ്ക്കുന്നു.