CINEMA16/06/2019

'നീർമാതളം പൂത്തകാലം' ടീസർ പുറത്തിറക്കി

ayyo news service
?rel=0&showinfo=0&autoplay=0&loop=0" width="100%" height="300" frameborder="0" allowfullscreen="">
ഒരുആൺകുട്ടിയുടെ പ്രണയിനികളുടെ എണ്ണം അവൻ്റെ വീരപരിവേഷം കൂട്ടുകയും എന്നാൽ പെൺകുട്ടിയുടെ വിവിധ പ്രണയങ്ങൾ അവളുടെ സ്വഭാവദൂഷ്യമായി കണക്കാക്കുകയും ചെയ്യുന്ന സമൂഹത്തിൻ്റെ പൊതുധാരണയെ തിരുത്തികുറിക്കാൻ ശ്രമിക്കുന്ന ചിത്രമാണ് നീർമാതളം പൂത്തകാലം

കേവലം 23 വയസ്സുകാരനായ സംവിധായകൻ എന്ന അപൂർവ്വ സവിശേഷതയോടെയാണ്ചിത്രം എത്തുന്നത്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ സംവിധായകൻ്റെ സഹപാഠിയായിരുന്ന തിരക്കഥാകൃത്ത് അനസ് നസീര്‍ഖാനും വയസ് 23

.മുന്നണിയിലുംപിന്നണിയിലുമായിഎഴുപതോളം പുതുമുഖങ്ങളാണീ ചിത്രത്തിൽ അണിനിരക്കുന്നത്.സ്ത്രീത്വത്തിൻ്റെ കരുത്തുറ്റ മുഖം മലയാളിക്ക്തുറന്നു കാട്ടിയ മാധവിക്കുട്ടിക്ക് സംവിധായകൻ സമർപ്പിച്ചിരിക്കുന്നു
. മാധവിക്കുട്ടിയോടുള്ളആരാധനയാണ്ചിത്രത്തിന്ഇങ്ങനെയൊരുപേര്നൽകാൻകാരണം

."ഒരുഭയങ്കരകാമുകി" എന്നടാഗ്ലൈൻ ചിത്രത്തിൻ്റെ പേരിനൊപ്പമുണ്ട്. പേര്സൂചിപ്പിക്കും പോലെ സ്ത്രീപ്രാധാന്യമുള്ള ചിത്രമാണിത്.  കഥാഗതിക്കൊപ്പം ചിത്രത്തിൻ്റെ പ്രധാനഘടകങ്ങളെല്ലാംതന്നെസ്ത്രീസാന്നിധ്യം കൊണ്ട്ശ്രദ്ധേയമാണ്. സഹനിർമ്മാതാവായി സ്റ്റെഫാനി സെബാസ്റ്റ്യൻ, വസ്ത്രാലങ്കാരം- അനഘഎസ്ലാൽ, അഞ്ജലിവിജയൻ, ഗാനരചന- അനഘഅനുപമ, ചമയം മിട്ടആൻറണി എന്നിവർ ശക്തമായ സ്ത്രീ സാന്നിധ്യമായി ചിത്രത്തിന്റെ പിന്നണിയിലുണ്ട്.  ഡബ്ള്യുസിസി അംഗമായ മിട്ടആൻ്റണി കേരളത്തിലെ തന്നെ ആദ്യ ലേഡീ ചീഫ്മേക്കപ്പ് ആർട്ടിസ്റ്റാണ്.
Views: 1248
SHARE
NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024