CINEMA26/04/2024

'മറുവശം'ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

P R Sumeran
കൊച്ചി: സംവിധായകനും തിരക്കഥാകൃത്തും നടനുമായ അനുറാം ഒരുക്കുന്ന പുതിയ ചിത്രമായ മറുവശത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മലയാളത്തിന്റെ പ്രമുഖ താരങ്ങളും ചലച്ചിത്ര പ്രവര്‍ത്തകരും സോഷ്യല്‍ മീഡിയ വഴി റിലീസ് ചെയ്തു. റാംസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ സംവിധായകന്‍ അനുറാം ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രമാണ്' മറവശം.' കല്യാണിസം, ദം,ആഴം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അനുറാം സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് മറവശം. ഏറെ നാളത്തെ ആഗ്രഹവും പ്രതീക്ഷയുമായിരുന്നു ഒരു ചിത്രം നിര്‍മ്മിക്കാനുള്ള തീരുമാനം.മറുവശത്തിലൂടെ അത് സഫലമാകുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് സംവിധായകന്‍ അനുറാം പറഞ്ഞു. പ്രമേയത്തിലെ പുതുമയും അവതരണത്തിലെ വ്യത്യസ്തതയും കൊണ്ട് മറുവശം ശ്രദ്ധേയമായ ഒരു ചിത്രമായിരിക്കുമെന്നും സംവിധായകന്‍ വ്യക്തമാക്കി.

ജയശങ്കര്‍, ഷഹീന്‍ സിദ്ധിക്ക്,പ്രശാന്ത് അലക്‌സാണ്ടര്‍, കൈലാഷ്, ശ്രീജിത്ത് രവി, അഥിതി മോഹന്‍ , അഖില്‍ പ്രഭാകരന്‍, സ്മിനു സിജോ, നദി ബക്കര്‍, റ്റ്വിങ്കിള്‍ ജോബി,ബോബന്‍ ആലുമ്മൂടന്‍, ക്രിസ്സ് വേണുഗോപാല്‍. ഹിസ്സാന്‍, സജിപതി, ദനില്‍ കൃഷ്ണ, സഞ്ജു സലിം പ്രിന്‍സ്. റോയ് .തുടങ്ങിയവരാണ് താരങ്ങള്‍.

ബാനര്‍ -റാംസ് ഫിലിം ഫാക്ടറി, രചന , സംവിധാനം -അനുറാം. മാര്‍ട്ടിന്‍  മാത്യു -  ഛായാഗ്രഹണം,ഗാനരചന -ആന്റണി പോള്‍, സംഗീതം - അജയ് ജോസഫ്,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷാജി പട്ടിക്കര
Views: 215
SHARE
NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024