തിരുവനന്തപുരം:കേരള
രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്ര മേളയുടെ ഭാഗമായി
ഏര്‍പ്പെടുത്തിയിട്ടുള്ള അവാര്‍ഡുകളുടെ എണ്ണവും തുകയും അടുത്ത വര്‍ഷം
മുതല്‍ വര്‍ദ്ധിപ്പിക്കുമെന്ന് വനംപരിസ്ഥിതി ഗതാഗതസിനിമാ വകുപ്പ് മന്ത്രി
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു. എട്ടാമത് രാജ്യാന്തര
ഡോക്യുമെന്ററി സമാപന സമ്മേളനനം ഉദ്ഘാടനം ചെയിതു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ നിന്നും അന്യ
സംസ്ഥാനങ്ങളിലേക്ക് പോയിക്കൊണ്ടിരിക്കുന്ന സിനിമാ വ്യവസായത്തെ
തിരിച്ചുകൊണ്ടുവരുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കും. സിനിമാ
നിര്‍മ്മാണത്തിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന്
ചലച്ചിത്ര അക്കാദമിയുടെയും ചിത്രാഞ്ജലിയുടെയും സംയുക്താഭിമുഖ്യത്തില്‍
ചര്‍ച്ച നടത്തുമെന്നും ഒറ്റപ്പാലത്ത് ഫിലിം സിറ്റി സ്ഥാപിക്കുന്നതിന്
ആവശ്യമായ നടപടികളെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ദേശഭാഷാഭേദങ്ങള്‍ക്കപ്പുറം വിവധ
രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് ഒത്തുചേരാനുള്ള അവസരവും പുതുതലമുറയ്ക്ക്
പുത്തന്‍ ദിശാബോധവും നല്‍കാന്‍ ചലച്ചിത്രമേളകള്‍ക്ക് സാധിക്കുന്നുവെന്ന്
ചടങ്ങില്‍ അധ്യക്ഷതവഹിച്ച കെ. മുരളീധരന്‍ എം.എല്‍.എ പറഞ്ഞു. തുടർന്ന് മന്ത്രി അവാര്‍ഡുകള്‍ വിതരണം ചെയ്തു.
ചടങ്ങില്‍
ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ ടി. രാജീവ്‌നാഥ് ജൂറി അംഗങ്ങളെ
പരിചയപ്പെടുത്തുകയും അവാര്‍ഡുകള്‍ പ്രഖ്യാപിക്കുകയും ചെയ്തു. പി.സി.
വിഷ്ണുനാഥ് എം.എല്‍.എ, ചലച്ചിത്ര അക്കാദമി എക്‌സിക്യൂട്ടിവ് കമ്മിറ്റി
അംഗങ്ങളായ രാമചന്ദ്രന്‍ ബാബു, ആര്യാടന്‍ ഷൗക്കത്ത്, സെക്രട്ടറി എസ്.
രാജേന്ദ്രന്‍ നായര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. സാംസ്‌കാരിക വകുപ്പ്
സെക്രട്ടറി റാണി ജോര്‍ജ് സ്വാഗതം ആശംസിച്ച ചടങ്ങിന് അക്കാദമി വൈസ്
ചെയര്‍മാന്‍ ജോഷി മാത്യു നന്ദി രേഖപ്പെടുത്തി.