തിരുവനന്തപുരം:അന്തരിച്ച പ്രശസ്ത ഫിലിം ആര്‍ക്കൈവ്സ്റ്റും എന്‍.എഫ്.എ.ഐ യുടെ സ്ഥാപക ഡയറക്ടറുമായ പി.കെ.നായരോടുള്ള ആദരസൂചകമായി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി മാര്‍ച്ച് 14 ന് പി.കെ.നായര്‍ അനുസ്മരണ ചടങ്ങ് സംഘടിപ്പിക്കുന്നു.
മസ്‌ക്കറ്റ് ഹോട്ടലിലെ സിംഫണി ഹാളില്‍ വൈകിട്ട് 5.00 ന് നടക്കുന്ന ചടങ്ങില്‍ പ്രമുഖ സംവിധായകന്‍ കുമാര്‍ ഷഹാനി, എന്‍.എഫ്.എ.ഐ ഡയറക്ടര്‍ പ്രശാന്ത് മഗ്ദം, കെ.ആര്‍.മോഹനന്‍, എം.പി.സുകുമാരന്‍ നായര്‍, സി.എസ്.വെങ്കിടേശ്വരന്‍, ഐ.ഷണ്മുഖദാസ്, ജി.ശങ്കര്‍ എന്നിവര്‍ പങ്കെടുക്കും.
തുടര്‍ന്ന് പി.കെ.നായരെക്കുറിച്ച് ശിവേന്ദ്രസിംഗ് സംവിധാനം ചെയ്ത 'സെല്ലുലോയ്ഡ് മാന്‍' എന്ന ഡോക്കുമെന്ററിയും പ്രദര്‍ശിപ്പിക്കും.