ജി സുരേഷ് കുമാർ, ദിനേശ് പണിക്കർ,ജി എസ് വിജയൻ, എ കെ ബാലൻ, സുരേഷ് ഉണ്ണിത്താൻ
തിരുവനന്തപുരം: ടെലിവിഷനും സിനിമയും പരസ്പരപൂരകങ്ങളായി പൊയ്‌ക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണിത്. ചാനൽ റൈറ്റ്സില്ലെങ്കിൽ സിനിമ എടുക്കാൻ പറ്റാത്ത ഒരു സ്ഥിതിവിഷശമാണിപ്പോൾ ഉള്ളത്. ഈ കഴിഞ്ഞ നവംബർ 30 വരെ ഏകദേശം 112 സിനിമകൾ ഇവിടെ റിലീസായി. അതിൽ എടുത്ത് പറയാനായിട്ട് 22 സിനിമകൾ മാത്രമായിരുന്നു വിജയം കണ്ടത്. അത് നിർമാതാവിന് നഷ്ടം വരുത്താത്ത ലാഭം കിട്ടിയവാ മാത്രമാണ് ആ 22 സിനിമകൾ. മറ്റു 90 സിനിമകളും ബോക്സോഫീസിൽ പൊട്ടിത്തകർന്നുപോയ ചരിത്രമാണ് ഈ വർഷമുള്ളത്. അതിൽ തന്നെ എത്രയോ സിനിമകളുടെ സാറ്റലൈറ്റ് റൈറ്റ് പോയിട്ടില്ല.
കഴിഞ്ഞ രണ്ടു മാസമായിട്ടു സിനിമ തീയറ്ററുകൾ പലതും അടച്ചിട്ടിരിക്കുയാണ് സിനിമയില്ലാതെ. സിനിമ ഉണ്ട് പക്ഷെ ,വരുന്ന സിനിമകളൊക്കെ ഒരു ഷോ രണ്ട് ഷോ മാത്രമേ ഉണ്ടാകാറുള്ളൂ. ചിലപ്പോൾ കലാഭവൻ തീയറ്ററിൽ ഞാൻ കാണുന്നതാണ് പലപ്പോഴും സിനിമകളുടെ ഷോ പോലും ഉണ്ടാകാറില്ല . അങ്ങനത്തെ ഒരു സ്ഥിതിവിശേഷമാണ് സിനിമ ഇൻഡസ്ട്രിയിൽ നടന്നുകൊണ്ടിരിക്കുന്നത്. മൊത്തത്തിൽ വല്ലാത്ത ഒരു പ്രതിസന്ധിയിലൂടെ കടന്നു പോകുകയാണ് മലയാള സിനിമ. മന്ത്രിയും കൂടി അറിയാനാണ് ഞാൻ പറയുന്നത്.
ഞങ്ങൾക്ക് വിനോദ നികുതി ഒഴിവാക്കി തന്ന് സർക്കാർ വളരെ നല്ലൊരു കാര്യമാണ് ചെയ്തത്.
അതുപോലെ ടിവിയും വല്ലാത്ത പ്രതിസന്ധിയിലൂടെയാണ് പോയിക്കൊണ്ടിരിക്കുന്നത്. ജയകുമാറിനെപ്പോലെയും ശ്രീമൂവീസ് ഉണ്ണിത്താനെപ്പോലെയുമൊക്കെ മലയാള സിനിമയെ പോലെത്തന്നെ ചില കുത്തക മുതലാളിമാരുടെ കയ്യിലാണിപ്പോൾ ടെലിവിഷനുമെന്നു സംസ്ഥാന ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ പ്രസിഡണ്ട് ജി സുരേഷ് കുമാർ പറഞ്ഞു. . ഫിലിം ഫ്രറ്റേർണിറ്റിയുടെ ത്രിദിന മലയാള ഫിലിം ഫെസ്റ്റിന് ആശംസയർപ്പിക്കുകയായിരുന്നു അദ്ദേഹം.
ഉദ്ഘാടകനായി മന്ത്രി എ കെ ബാലൻ സിനിമയെ പൊക്കിയും ടെലിവിഷൻ രംഗത്തെ ഇകഴ്ത്തിയും പറഞ്ഞതിനുള്ള മറുപടിയായിരുന്നു ജി സുരേഷ്‌കുമാറിന്റെ പ്രസംഗം.