തിരുവനന്തപുരം: കേരള ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്റെ 2015ലെ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സമഗ്ര സംഭാവനയ്ക്കുള്ള ചലച്ചിത്രരത്‌നം പുരസ്‌കാരം ഇന്നസെന്റിനു നല്‍കും. കവിയൂര്‍ ശിവപ്രസാദ്, ബിച്ചു തിരുമല, മല്ലിക
സുകുമാരന്‍ എന്നിവര്‍ക്ക് ചലച്ചിത്ര പ്രതിഭാ പുരസ്‌കാരം പ്രഖ്യാപിച്ചിട്ടുണ്ട് .മികച്ച ചിത്രത്തിന്റെ അവാര്‍ഡ് നേടിയ എന്ന് നിന്റെ എന്ന് നിന്റെ
മൊയ്തീനിലൂടെ ആര്‍.എസ്.വിമല്‍ മികച്ച സംവിധായകനായി. അതേ ചിത്രത്തിലെ
പ്രകടനത്തിന് പൃഥ്വിരാജ് മികച്ച നടനും പാര്‍വതി മികച്ച നടിയുമായി. ഹരികുമാര്‍ സംവിധാനം ചെയ്ത 'കാറ്റും മഴയും' ആണ് മികച്ച രണ്ടാമത്തെ ചിത്രം. ചാര്‍ലിയും ഒരു വടക്കന്‍ സെല്‍ഫിയും ജനപ്രിയ സിനിമാ അവാര്‍ഡ് പങ്കിട്ടു.
മറ്റ് അവാര്‍ഡുകള്‍: രണ്ടാമത്തെ നടന്‍: പ്രേം പ്രകാശ്(നിര്‍ണ്ണായകം) രണ്ടാമത്തെ നടി: ലെന(എന്ന് നിന്റെ മൊയ്തീന്‍) തിരക്കഥാകൃത്ത്: ലെനിന്‍ രാജേന്ദ്രന്‍(ഇടവപ്പാതി) ഗാനരചന: ആന്റണി എബ്രഹാം(ഓര്‍മ്മകളില്‍ ഒരു മഞ്ഞുകാലം) സംഗീത സംവിധാനം: എം.ജയചന്ദ്രന്‍(എന്നു നിന്റെ മൊയ്തീന്‍) ഗായകന്‍: പി.ജയചന്ദ്രന്‍(എന്നു നിന്റെ മൊയ്തീന്‍) ഗായിക: കെ.എസ്. ചിത്ര (ഓര്‍മ്മകളില്‍ ഒരു മഞ്ഞുകാലം, മല്ലനും മാതേവനും) ഛായാഗ്രഹണം: ജോമോന്‍ ടി.ജോണ്‍ (ചാര്‍ലി, നീന, എന്നു നിന്റെ മൊയ്തീന്‍) ചിത്രസന്നിവേശം:മഹേഷ് നാരായൺ, ശബ്ദലേഖനം:ആർ പി ആനന്ദ്‌ബാബു, കലാസംവിധാനം:ജയശ്രി ലക്ഷ്മിനാരായൺ, വസ്ത്രാലങ്കാരം:സമീറ സനീഷ്, നവാഗത പ്രതിഭ:ഉത്തര ഉണ്ണി ബാലതാരം:ജാനകി മേനോൻ, വിശാൽ കൃഷ്ണ, മികച്ച ബാലചിത്രം:ആകാശങ്ങൾക്കപ്പുറം, വികല്പം.