തിരുവനന്തപുരം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന നിത്യഹരിത കള്‍ച്ചറല്‍ ആന്റ് ചാരിറ്റബിള്‍ സൊസൈറ്റി അവതരിപ്പിക്കുന്ന പ്രഥമ സിനിമയാണ് വെളുത്തവാവ്. രാജേഷ് വട്ടപ്പാറ ആണ് ചിത്രത്തിന്റെ സംവിധായകന്‍. കൂട്ടായ്മയിലുള്ള ഈ സിനിമ സൊസൈറ്റിയിലെ അംഗങ്ങളേയും മലയാളത്തിലെ പ്രമുഖ താരങ്ങളെയും ഉള്‍പ്പെടുത്തിയാണ് ഒരുക്കുന്നത്. ഗ്രാമീണ പശ്ചാത്തലത്തിലുള്ള കുടുംബകഥയാണ് ഈ ചിത്രം പറയുന്നത്.
'വെളുത്തവാവ്' ന്റെ പൂജാകര്‍മ്മത്തില്‍
കവിയും ഗാനരചയിതാവുമായ ചുനക്കര രാമന്‍കുട്ടി ദീപം തെളിക്കുന്നു.
സിനിമയുടെ പൂജാ കര്‍മ്മം വട്ടപ്പാറ നടന്നു. കവിയും ഗാനരചയിതാവുമായ ചുനക്കര രാമന്‍കുട്ടി ദീപം തെളിച്ച് ചടങ്ങ് ഉദ്ഘാടനം ചെയ്തു. നടനും സൊസൈറ്റി രക്ഷാധികാരിയുമായ വഞ്ചിയൂര്‍ പ്രവീണ്‍കുമാര്‍, സൊസൈറ്റി പ്രസിഡന്റും സിനിമ പി ആര്‍ ഒയുമായ റഹിം പനവൂര്‍, കവിയും ഗാനരചയിതാവുമായ ദേവന്‍ പകല്‍ക്കുറി, സംവിധായകന്‍ രാജേഷ് വട്ടപ്പാറ, ചലച്ചിത്ര-ടി വി താരം റിയാസ് നെടുമങ്ങാട്, പ്രവാസിബന്ധു ഡോ. എസ്.അഹമ്മദ്, അസോസിയേറ്റ് ഡയറക്ടറും കോറിയോഗ്രാഫറുമായ ശ്രീകുമാര്‍ അരശുപറമ്പ്, ഡോ. വാഴമുട്ടം ബി. ചന്ദ്രബാബു, ഡോ.വേണുഗോപാലന്‍ നായര്‍, ഡി.ശിവപ്രസാദ്, ബൈജു തീര്‍ത്ഥം, നിജി സിറാജ്, ബേബി കൃഷ്ണപ്രിയ തുടങ്ങിയവര്‍ സംസാരിച്ചു. റഹിം പനവൂര്‍ സംവിധാനം ചെയ്ത നിത്യഹരിത ഗാനം മ്യൂസിക്കല്‍ വീഡിയോ ആല്‍ബം ദേവന്‍ പകല്‍ക്കുറി റിലീസ് ചെയ്തു.
ഗാനരചന : ചുനക്കര രാമന്‍കുട്ടി, ദേവന്‍ പകല്‍ക്കുറി. സംഗീത സംവിധാനം : ഡോ.വാഴമുട്ടം ബി. ചന്ദ്രബാബു, പി.എം.രാജാപോള്‍. ഛായാഗ്രഹണം: രാഗേഷ് ആര്‍.ജി.