CINEMA01/05/2019

ചൂളം

ayyo news service
എം.എ. നിഷാദ്
മാധ്യമ പ്രവര്‍ത്തകനും പരസ്യചിത്ര സംവിധായകനുമായ രമേഷ് അമ്മാനത്ത് രചനയും  സംവിധാനവും നിര്‍വ്വഹിക്കുന്ന ചൂളം എന്ന ചിത്രത്തില്‍ ചലച്ചിത്ര സംവിധായകന്‍  എം.എ. നിഷാദ്  കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു.  വിഷന്‍ ഫിലിംസിന്റെ ബാനറില്‍  രത്‌നസിംഗ്, സിജ രമേഷ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.  പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടവും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.  ഒരു സാധാരണ മനുഷ്യന്റെ ആവശ്യം ചുവപ്പു നാടയില്‍ കുരുങ്ങി കിടക്കുന്നത് കാരണം പ്രതിസന്ധിയിലാകുന്നതായി ഈ ചിത്രം ചൂണ്ടിക്കാട്ടുന്നു.  കൊച്ചു പ്രേമന്‍, അനില്‍ നെടുമങ്ങാട്, അസീസ് നെടുമങ്ങാട്, മാല പാര്‍വ്വതി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.  കൊല്ലം ജുഗല്‍ ബന്ദി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മ്യൂസിക് ആന്‍ഡ് ആര്‍ട്‌സിലെ കലാകാരന്‍മാരും ഇതില്‍ കഥാപാത്രങ്ങളാകുന്നുണ്ട്.  
മാല പാര്‍വ്വതിഎം.എ. നിഷാദ്
ചലച്ചിത്ര - ടെലിവിഷന്‍ രംഗത്തെ കലാകാരന്‍മാരുടെയും സാങ്കേതിക വിദഗ്ദരുടെയും സംഘടനയായ 'കോണ്‍ടാക് ' ന്റെ സംരംഭമായ 'ലെസ്സണ്‍സ് ' എന്ന അഞ്ച് ചിത്രങ്ങളുടെ സമാഹാരങ്ങളില്‍ ഒരു ചിത്രമാണ് ചൂളം.

ഛായാഗ്രഹണം : രത്‌നസിംഗ്. മേക്കപ്പ് : മനോജ് അങ്കമാലി. ചിത്രസംയോജനം : ശിവകുമാര്‍. പശ്ചാത്തല സംഗീതം : ബി.ആര്‍. ബിജുറാം. പി.ആര്‍.ഒ. : റഹിം  പനവൂര്‍. ശബ്ദമിശ്രണം : ഗണേശ് മാരാര്‍.

മണ്‍ഡ്രോതുരുത്തും സമീപ പ്രദേശങ്ങളിലുമായിട്ടായിരുന്നു ചിത്രീകരണം.
'
ദി ഗിഫ്റ്റ് ' എന്ന ഹ്രസ്വ ചിത്രത്തിലൂടെ ഏറെ ശ്രദ്ധേയനായ സംവിധായകനാണ് രമേഷ് അമ്മാനത്ത്.

Views: 1412
SHARE
NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024