'അഭിനയ പരിശീലനകേന്ദ്രം കൂടിയായ കര്‍ട്ടന്‍ റെയ്‌സര്‍ അവതരിപ്പിക്കുന്ന ചെറുസിനിമയാണ് 'കളിയാശാന്റെ വിരല്‍'. ഇന്ത്യന്‍ ടാലന്റ്‌സ് ഫെസ്റ്റിവലില്‍ ഏറ്റവും നല്ല ഹ്രസ്വചിത്രം തുടങ്ങി പല അംഗീകാരങ്ങളും നേടിയ ഈ ചിത്രത്തിന്റെ പ്രമേയവും അവതരണവും വ്യത്യസ്തമാണ്. 45 വയസ്സായ മാനവന്‍ ഒരു ദിവസം ഉണര്‍ന്നെഴുന്നേല്‍ക്കുന്നത് 35 വയസ്സിലുള്ള ഒരു ദിവസത്തിലേക്കാണ്. അന്നു നടന്ന കാര്യങ്ങളെല്ലാം വീണ്ടും അയാള്‍ക്ക് ആവര്‍ത്തിച്ചു അനുഭവിക്കേണ്ടി വരുന്നു. പിന്നെ നടന്ന ജീവിതാനുഭവങ്ങള്‍ക്ക് ബീജാവാഹം നടന്ന ആ ദിവസത്തെ സംഭവങ്ങള്‍ അയാളെ വേട്ടയാടുന്നു. ഈ ചിത്രം രചിച്ച് സംവിധാനം ചെയ്തത് സതീഷ്.പി.കുറുപ്പ് ആണ്. ശബരിഷ്, ഗൗരികൃഷ്ണ, വി.എസ് സുധീര്‍, ഷമീര്‍ നൗഷാദ്, പ്രിന്‍സ് വാലന്റെയിന്‍, അനിതാഹരി, സനൂജാ വിബിന്‍, അനീഷ് രാജേന്ദ്രന്‍ എന്നിവരാണ് അഭിനേതാക്കള്‍.
കളിയാശാന്റെ വിരല്‍ teem
ഛായാഗ്രഹണം: വിബിന്‍ ചന്ദ്രബോസ്, എഡിറ്റിംഗ്: അതുല്‍ ചന്ദ്രന്‍ സംഗീതം: എസ്.ആര്‍.സൂരജ്, സംവിധാന സഹായികള്‍: ഹക്കിംഷാഹുല്‍ഹമീദ്, അതുല്‍ ചന്ദ്രന്‍, സ്റ്റുഡിയോ: അമലാ സ്റ്റുഡിയോ, തിരുമല, വാര്‍ത്താ പ്രചാരണം: റഹിം പനവൂര്‍.
ദി കര്‍ട്ടന്‍ റെയ്‌സര്‍ എന്ന യൂട്യൂബ് ചാനലില്‍ ഈ ചെറുസിനിമ കാണാം.