CINEMA24/12/2017

സിനിമ ഒരു മായാനദി; ഇറങ്ങിയാൽ തീരമണയാൻ ഭാഗ്യത്തോണി വേണം

എസ് ആർ
സിനിമ ഒരു മായനാദിയാണെന്ന വെളിപ്പെടുത്തലുകള്‍ നടത്തിയത് ഇക്കഴിഞ്ഞ കേരള രാജ്യാന്തര മേളയാണ്. വിണ്ണിലെ താരങ്ങളും ഭൂമിയിലെ സാധാരണക്കാരും തോളോട് തോളുരുമ്മിയ സമത്വ സുന്ദരമായ മേള. അഭിനേതാക്കളും സംവിധായകരും നിര്‍മാതാക്കളും തുടങ്ങി മറ്റു സിനിമ പിന്നണി പ്രവര്‍ത്തകര്‍ ഒത്തുകൂടിയ മഹാമേള. അതില്‍ ഇന്നലെയുടെയും ഇന്നിന്റെ  പ്രശസ്തരും അതിനേക്കാളുപരി അപ്രശസ്തരും ഉണ്ടായിരുന്നു. അവരെല്ലാവരും സിനിമയെന്ന മായനദിയിലേക്ക് എടുത്തുചാടിയവരായിരുന്നു.  മറ്റു ചിലര്‍ ആ മായനദിയിലേക്ക് ഒന്നിറങ്ങി മുങ്ങി നിവരാന്‍ തീവ്രമായി ശ്രമിക്കുന്നുണ്ടായിരുന്നു. എടുത്തു ചാടിയവരില്‍ ആ നദി നീന്തിക്കടന്നവര്‍ ചുരുക്കം ചിലര്‍മാത്രം.  വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരുമിച്ച് ചാടിയവരില്‍ ചിലര്‍ മാത്രം മയനാദി നീന്തിക്കടന്ന് തീരത്തണഞ്ഞിട്ടും മറ്റുള്ളവര്‍ ഇന്നും നീന്തുകയാണ്.  ഒപ്പമുണ്ടായിരുന്ന ചിലര്‍  മുന്നോട്ടു നീന്താനാവാതെ ഒരിടത്തു തന്നെ കൈയികാലിട്ടടിക്കുകയാണ് . ചിലര്‍ മുങ്ങിനിവരാനാവാതെ ആ മായാനദിയുടെ അടിത്തട്ടില്‍ ആഴ്ന്നുപോകും.

ഇന്ന്  പ്രശസ്തരായ പല സിനിമക്കാർക്കൊപ്പം സിനിമയിലെത്തി ഒന്നുമാകാകാനാവാത്ത നിരവധി സിനിമ പ്രവർത്തകരെ അടുത്തറിഞ്ഞതിൽ നിന്നാണ് സിനിമ ഒരു മായാനദിയായത്. വര്ഷങ്ങളുടെ പ്രവർത്തനത്തിലൂടെ കൂടെയുള്ളവർക്കൊപ്പം വളരാൻ കഴിയാതിരുന്നവർ സിനിമയെ പഴിക്കുന്നില്ല. വലിയ നിലയിൽ എത്തിയവരുടെ സമയം അല്ലെങ്കിൽ ഭാഗ്യം എന്നെ അവർ പറഞ്ഞുള്ളു.  ഇത്രയുംകാലം ഹതഭാഗ്യനായിരുന്ന തനിക്ക് ഒരു സിനിമ ഇനിയും ഭാഗ്യം തരും എന്ന ചിന്തയിലാണ് പലരും ഇന്ന് സിനിമയെ ഇഷ്ടപ്പെട്ടുകൊണ്ട് അതിൽ നിലയുറപ്പിക്കുന്നത്.  അതുകൊണ്ടാകാം ചിലർ  മേളയിൽക്കണ്ട സംവിധായകരുടെ  മുന്നിൽ ഒരവസരത്തിനായി യാചിച്ചത്.

അഭിനേതാക്കളെയും ക്രെഡിറ്റ് ലിസ്റ്റിലെ  വലിയ പേര്കരേയു  മാത്രമാണ് നമ്മൾ താരങ്ങളായി കാണുന്നത്. സിനിമയുടെ പിന്നിലായി എത്രയോപേര്‍ ആരും അറിയാതെ പ്രവര്‍ത്തിക്കുന്നുണ്ട്.  അവരെ നമ്മളാരും തിരിച്ചറിയുന്നില്ല. സ്‌ക്രീനിൽ തെളിയുന്ന ചലച്ചിത്രത്തിന്റെ പ്രധാന ശിൽപികളായ അവരാണ് യഥാർഥ താരങ്ങൾ.  സിനിമയില്‍ എന്നെങ്കിലും  എന്തെങ്കിലും ആകാം എന്ന് മോഹിച്ച് സിനിമ എന്ന മായാനദിയിലേക്ക് എടുത്തുചാടിയവർ. അവസാനം കാണാത്ത ആ മായനദിയിൽ ഭാഗ്യത്തിന്റെ തോണിയിൽ ആർക്കൊക്കെ ഇടം കിട്ടും എന്നാഗ്രഹിച്ച് ആവേശത്തോടെ നീന്തുകയാണവർ. പ്രശസതിയും മോശമല്ലാത്ത പ്രതിഫലവും കിട്ടുന്ന നാളെയുടെ താരമാകാൻ.

Views: 1804
SHARE
NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024