CINEMA28/04/2017

ഒരമ്മയുടെ വേദന കണ്ട് മനസിളാകാത്തവർക്ക് കുരിശു കണ്ടപ്പോൾ ഹാലിളകി: ജോയ് മാത്യു

ayyo news service
തിരുവനന്തപുരം: മകന്‍ നഷ്ടപ്പെട്ട അമ്മയുടെ വേദന കണ്ടിട്ടു മനസ്സിളകാത്തവര്‍ക്കാണു കുരിശു കണ്ടപ്പോള്‍ ഹാലിളകിയത്. തിരഞ്ഞെടുപ്പായാല്‍ അരമനകളില്‍ പോയി കുമ്പിട്ടു നില്‍ക്കുന്നവരാണ് ഇവര്‍.നടനും സംവിധായകനുമായ ജോയ് മാത്യു പറഞ്ഞു. മൂന്നാർ കൈയ്യേറ്റം ഒഴിപ്പിക്കലിന് പിന്തുണ പ്രഖ്യാപിച്ചു യുവകലാസാഹിതി നടത്തിയ സാംസ്‌കാരിക കൂട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്നാറിലെ കാര്യത്തില്‍ സര്‍ക്കാര്‍ കാട്ടുന്നതു ഭീരുത്വമാണ്. സംസ്‌കാര ശൂന്യരായ ഭരണകര്‍ത്താക്കളാണ് ഇന്നുള്ളത്. റവന്യൂ മന്ത്രിയുടെ ധീരമായ നിലപാടിനെ അഭിനന്ദിക്കുന്നു. ജനങ്ങള്‍ക്കു വേണ്ടി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെ പിന്തുണയ്ക്കുകയാണ് ഇടതുപക്ഷം ചെയ്യേണ്ടത്. വന്‍കൈയ്യേറ്റക്കാര്‍ക്കെതിരെ ചെറുവിരല്‍ അനക്കാന്‍ പോലും സര്‍ക്കാരിനു കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 
Views: 1628
SHARE
NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024